1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

എന്റെ സിനിമ ഒരിടത്തു നിന്നും മോഷ്ടിച്ചതല്ല, സത്യസന്ധതയെയാണ് പ്രേക്ഷകർ അംഗീകരിച്ചത്; മികച്ച കഥാപാത്രം ഫാദർ ഒറ്റപ്ലാക്കൻ: ജോയ് മാത്യു മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

November 19, 2013 | 02:48 PM IST | Permalink



എന്റെ സിനിമ ഒരിടത്തു നിന്നും മോഷ്ടിച്ചതല്ല, സത്യസന്ധതയെയാണ് പ്രേക്ഷകർ അംഗീകരിച്ചത്; മികച്ച കഥാപാത്രം ഫാദർ ഒറ്റപ്ലാക്കൻ: ജോയ് മാത്യു മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

രാഖി രാജേഷ്

ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളിലേക്ക് ഷട്ടർ തുറക്കുന്ന സിനിമയാണ് ഷട്ടർ. ഷട്ടർ എന്ന സിനിമ ഇറങ്ങിയതിന് ശേഷം പ്രേക്ഷകർ ജോയ് മാത്യുവിനെ നോക്കി ചോദിച്ചു - എവിടെയായിരുന്നു താങ്കൾ ഇത്രയും കാലം, എന്നാൽ ആമേൻ എന്ന ചിത്രത്തിലൂടെ ഒറ്റപ്ലാക്കൻ എന്ന വികാരിയെ കണ്ട് കയ്യടിച്ച പ്രേക്ഷകർ പറഞ്ഞതിങ്ങനെയാണ്. 'ജോയ് മാത്യു ഒരു സംഭവം തന്നെയാണ്.ന' അതെ അഭിനയിക്കുന്ന കഥാപാത്രങ്ങൾ അങ്ങനെയങ്ങ് ജീവിച്ച് കളയും ഈ നടൻ. മലയാള സിനിമയിലേക്ക് വൈകിയെത്തിയ വസന്തം തന്നെയാണ് ജോയ്മാത്യു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയൊട്ടും തന്നെയുണ്ടാകില്ല.

1986 ൽ അമ്മയറിയാൻ എന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യു നടനായി അരങ്ങേറിയത്. പിന്നീട് 2012 വരെയുള്ള നീണ്ട ഇടവേള എന്തിനായിരുന്നു എന്ന ചോദ്യം അപ്രസക്തമാണ്. കാരണം തന്റെ ജീവിതാനുഭവങ്ങളാണ് ഇന്നത്തെ ജോയ് മാത്യു എന്ന നടനെ പാകപ്പെടുത്തിയത് എന്നദ്ദേഹം പറയുന്നു. ഒട്ടും വൈകിയിട്ടില്ല, അഭിനയത്തിരക്കുകളിൽ ജീവിക്കുമ്പോഴും നല്ല ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ജോയ് മാത്യു പദ്ധതിയിടുന്നുണ്ട്. കാരണം ഷട്ടർ എന്ന സിനിമയോടൊപ്പം നിൽക്കാൻ മറ്റൊരു സിനിമ, അത് ഈ സംവിധായകന്റെ സൃഷ്ടി തന്നെയാകണം.

പുതിയ തലമുറക്കാർക്കൊപ്പം നവസിനിമയിലെ പക്വമാർന്ന മുഖമായി ജോയ് മാത്യു തിളങ്ങുകയാണ്. അഭിനയത്തിരക്കുകളിൽ വീണ് കിട്ടിയ ഇടവേളയിൽ മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുകയാണ് ജോയ്മാത്യു...

  • ഷട്ടർ എന്ന സിനിമയെക്കുറിച്ച് പറയാതെ ഈ അഭിമുഖം തുടങ്ങാൻ കഴിയില്ല. എങ്ങനെയാണ് 'ഷട്ടറിന്റെ' പിറവി?

ആദ്യം ഒരു ഷോർട്ട് ഫിലിം ആയി എടുക്കാനിരുന്നതാണ് ഷട്ടർ എന്ന സിനിമ. അതിനുള്ള ഒരു സാധ്യതയേ ഞാനതിനു കണ്ടിരുന്നുള്ളു. സംവിധായകൻ രഞ്ജിത്ത് വളരെക്കാലമായിട്ടുള്ള എന്റെ ഒരു സുഹൃത്താണ്. ഒരിക്കൽ രഞ്ജിത്ത് ദുബായിൽ വന്നപ്പോൾ ഞാൻ പറഞ്ഞു ഞാനൊരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്ന്. അപ്പോൾ ഞാൻ സംവിധാനരംഗത്തില്ലെങ്കിലും സിനിമാനിരൂപണം ഒക്കെ എഴുതിയിരുന്നു. 'കേരളകഫെന' എന്ന സിനിമ ഇറങ്ങിയപ്പോൾ അതിൽ ഒന്നു രണ്ടു സിനിമ വളരെ മോശമാണെന്ന് ഞാൻ വിമർശിച്ചിരുന്നു. അപ്പോൾ രഞ്ജിത്ത് പറഞ്ഞു എന്നാൽ നീ ഒരു സിനിമ എടുത്തു കാണിക്കു എന്ന്. അങ്ങനെ ഞാനതിന്റെ വൺ ലൈൻ രഞ്ജിത്തിന് അയച്ചുകൊടുക്കുന്നു. അപ്പോൾ രഞ്ജി പറഞ്ഞു അതൊരു ഫീച്ചർ ഫിലിമിനുള്ള സാധ്യതയുള്ളതാണ്, അങ്ങനെ വർക്ക് ചെയ്തു നോക്കു എന്ന്.


അങ്ങനെ ഫീച്ചർ ഫിലിമിനു വേണ്ടിയുള്ള ഘടകങ്ങൾ കണ്ടെത്തുന്നു, അതിന്റെ തിരക്കഥ എഴുതുവാൻ ഇരിക്കുന്നു. ദുബായിലുള്ള ഒരു സുഹൃത്ത് സിനിമ നിർമ്മിക്കാമെന്നു പറഞ്ഞു. അതോടുകൂടി ആ സിനിമ ചെയ്യാൻ ഞാൻ തീരുമാനിച്ചു. ക്യാമറാമാൻ ഹരി.പി.നായരും ഞാനും പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നിച്ചുണ്ടായിരുന്നതാണ്. അവനുമായി സംസാരിച്ചു. അവനും കഥ വളരെ ഇഷ്ടപ്പെട്ടു. പിന്നെ എന്റെ സുഹൃത്തായ റസൂൽ പൂക്കുട്ടി, റസൂലും സബ്ജക്ട് ഇഷ്ടമായി എന്നു പറഞ്ഞു. എന്നെങ്കിലും ഒരു സിനിമ ചെയ്താൽ അത് റസൂലിനെക്കൊണ്ട് ശബ്ദം ചെയ്യിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. കാരണം ചലനങ്ങൾ പോലെ ശബ്ദത്തിനും സിനിമയിൽ വളരെ പ്രാധാന്യമുണ്ടല്ലോ! റസൂലിന്റെ സമയക്കുറവു മൂലം രംഗനാഥ് രവി എന്ന സൗണ്ട് എഞ്ചിനീയറെ ആ ദൗത്യം ഏൽപ്പിക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ശബ്ദം സിനിമയെ വളരെയധികം സ്വാധീനിച്ചു.

  • ഷട്ടർ എഴുതിത്തുടങ്ങിയപ്പോഴെ അതിലെ കഥാപാത്രങ്ങൾ അഭിനയിക്കേണ്ടത് ആരൊക്കെയാകണം എന്ന് മനസ്സിലുണ്ടായിരുന്നോ?

പല പല അഭിനേതാക്കൾ മനസ്സിൽ വന്നു. പിന്നീട് ചില സീരിയൽ നടന്മാർ. കാരണം നമ്മുടെ ബഡ്ജറ്റ് വളരെ പരിമിതമായിരുന്നു. ഞാൻ നല്ല സിനിമ എടുക്കണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളു. തീയേറ്ററിൽ നൂറു ദിവസം ഓടും എന്നൊന്നും കരുതിയിരുന്നില്ല. എന്റെ മനസ്സിനിഷ്ടപ്പെടുന്ന സിനിമയാകണം ഞാൻ ചെയ്യുന്ന സിനിമ എന്നേ അന്ന് മനസ്സിലുണ്ടായിരുന്നുള്ളു. പക്ഷെ, ഷട്ടറിലെ സ്ത്രീ കഥാപാത്രം ആരു ചെയ്യണമെന്നതിൽ തർക്കമേ ഉണ്ടായിരുന്നില്ല. ഞാനെനെ്റെ സബ്ജക്‌ടൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്ന ആളാണ്. സജിത എന്റെയൊപ്പം വളരെ ജൂനിയർ ആയി പഠിച്ച ആളാണ്. എന്റെ മനസ്സിൽ ആദ്യം സജിത ഉണ്ടായിരുന്നു. എങ്കിലും പിന്നീട് തിരക്കഥാകൃത്ത് ദീദി ദാമോദരനും പ്രേമചന്ദ്രനും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അവർ പറഞ്ഞു ആതുഅതു ചെയ്യാൻ സജിത ഉണ്ടല്ലോ എന്ന് അപ്പോഴാണ് ഞാൻ വീണ്ടും സജിതയെക്കുറിച്ചോർത്തത്.

ഞാൻ സജിതയുടെ നാടകങ്ങൾ ഒക്കെ കണ്ടിട്ടുണ്ട്. പിന്നെ ഞാൻ ഫേസ്‌ബുക്കിൽ പോയി സജിതയുടെ പ്രൊഫൈൽ പിക്ചർ എടുത്ത് നോക്കി അവർ അഭിനയിച്ച ചില നാടകങ്ങളുടെ ഫോട്ടോസ് നോക്കി. എന്നിട്ട് ഞാൻ സജിതയെ വിളിച്ചു പക്ഷെ അഭിനയിക്കാനാണെന്നു പറഞ്ഞില്ല. ഇങ്ങനെ ഒരുസബ്ജക്ടിനെക്കുറിച്ച് പറഞ്ഞു. അത് നല്ല സ്‌ക്രിപ്റ്റാണെന്ന് സജിത പറഞ്ഞു. അപ്പോഴാണ് ഞാൻ പറഞ്ഞത് അതിലഭിനയിക്കുന്നത് നീയാണ് എന്ന്. പക്ഷെ അവളപ്പോൾ ചോദിച്ചു എന്താണീ പറയുന്നത്, ഞാൻ അഭിനയിച്ചാൽ ആരാ കാണാനുണ്ടാകുക തീയേറ്ററിൽ ആളു കയറില്ല എന്നൊക്കെ. അപ്പോൾ ഞാൻ പറഞ്ഞു തീയേറററിൽ ആളെക്കയറ്റാൻ വേണ്ടിയല്ല നല്ല ഒരു സിനിമ ചെയ്യാൻ വേണ്ടിയാണ് ഞാൻ വിളിക്കുന്നത് എന്ന.#് അങ്ങനെയാണ് സജിത ജോയിൻ ചെയ്തത്. ശരിക്കും ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളുമായി സിനിമ മുന്നോട്ടു പോകുമ്പോൾ അതിൽ കുറച്ചൊക്കെ നാടകീയതയുണ്ടാകണമല്ലോ. സജിത നന്നായി ചെയ്യുമെന്ന് എനിക്ക് തോന്നി പക്ഷെ, എന്റെ മറ്റു പല സുഹൃത്തുക്കളും ഇന്റസ്ട്രിയിലുള്ള ചില നടിമാരുടെ പേര് പറഞ്ഞു കാരണം ഡിസ്ട്രീബ്യൂഷൻ, സാറ്റലൈറ്റ് ഇതൊക്കെ കിട്ടണമല്ലോ? പക്ഷെ, ഞാനൊരു കോമ്പ്രമൈസിനും തയ്യാറായില്ല.

അതുപോലെ ലാൽ ലാൽ അതിൽ മീൻ കച്ചവടക്കാരൻ മൊയ്തീന്റെ മകനാണ്. വലിയ ഗ്ലാമറൊന്നും ഉണ്ടാകാൻ പാടില്ല, ദൂബായിൽ അങ്ങനെ വല്യ പത്രാസുള്ള ജോലിയോ ഒന്നുമല്ല. നമ്മൾ സാധാരണ സിനിമകളിൽ ദുബായ്ക്കാരെ കാണുന്നത് സ്യൂട്ടും കോട്ടുമൊക്കെ ഇട്ടിട്ടല്ലേ? പക്ഷെ, ഞാൻ ദുബായിലൊക്കെ ജീവിച്ചിട്ടുള്ളതുകൊണ്ടറിയാം അവിടുത്തെ സാധാരണക്കാരായ മലയാളികൾ എങ്ങനെയായിരിക്കും എന്ന്. അത്യാവശ്യം കഴിവുണ്ടാകണം, അധികം വിദ്യാഭ്യാസമുണ്ടാകരുത്, ഫിസിക്കലി സ്‌ട്രോങ് ആയിരിക്കണം കാരണം എനിക്ക് വേണ്ടത് ഫിസിക്കലി സ്‌ട്രോങ്# ആയിട്ടുള്ള ആൾ മെന്റലി തകരുന്നതായിട്ടാണ്. അങ്ങനെ ലാലിനോട്# കഥാപാത്രം പറഞ്ഞു. ലാൽ എന്നോട് ചോദിച്ചു ഞാനേതു കഥാപാത്രമാണ് ചെയ്യേണ്ടത് എന്ന്. ഞാൻ പറഞ്ഞു അകത്ത് കുടുങ്ങിപ്പോയ ആളായിട്ടാണ് എന്ന് ലാൽ പ്രതിഫലത്തിന്റെ കാര്യമൊന്നും ചോദിച്ചില്ല, എന്നു മുതലാണ് ഷ്യൂട്ടിങ് തുടങ്ങുന്നത്# എന്നുമാത്രമാണ്. അതുപോലെ തന്നെ ശ്രീനിയേട്ടനും വിനയും എല്ലാം. എല്ലാവരും ഈ സിനിമയെ ഇഷ്ടപ്പെട്ട് അതിലഭിനയിച്ചവരാണ്. വിനയ് ഫോർട്ടിനെ ഹരി നായരായിരുന്നു സജസ്റ്റ് ചെയ്തത് അയാൾ ഈ സിനിമയിലഭിനയിക്കാൻ വേണ്ടി ഓട്ടോ ഓടിക്കുന്നത് പഠിച്ചു. കോഴിക്കോടൻ ഭാഷ പറഞ്ഞു പഠിച്ചു. ഈ സിനിമയ്ക്കു വേണ്ടി തന്നെ വളരെയധികം തയ്യാറെടുപ്പുകൾ നടത്തി.

  • മുൻനിര നായികാ നായകന്മാരൊന്നും തന്നെ ഇല്ലാതെ വിജയിച്ച സിനിമയാണ് ഷട്ടർ, എങ്ങനെയാണ് ആ ധൈര്യം കിട്ടിയത്?

എനിക്ക് തന്നെ അറിയില്ല എങ്ങനെ എനിക്കതിനുള്ള ധൈര്യം കിട്ടിയെന്ന്. ഞാൻ ചിലപ്പോൾ ചില തീരുമാനങ്ങൾ എടുത്താൽ കടുകിട അതിൽ നിന്ന് വ്യതിചലിക്കാറില്ല. ഇതും അങ്ങനെയായിരുന്നു. പിന്നെ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. സിനിമയുടെ സബ്ജക്ട് വളരെ യുണീക് ആണ്, ഞാൻ ഒരു സ്ഥലത്തു നിന്നും മോഷ്ടിച്ചതല്ല എന്നെനെിക്കുതന്നെ ഉറപ്പുണ്ടായിരുന്നു. ജനങ്ങൾ ആ സിനിമയുടെ ഹോണസ്റ്റി മനസ്സിലാക്കി. പിന്നെ അതിലെ അഭിനേതാക്കൾ മുതൽ അതിന്റെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം ഡ്രൈവർമാരടക്കം ആസിനിമ നല്ലതാകണമെന്ന് ആഗ്രഹിച്ചവരാണ് പ്രാർത്ഥിച്ചവരാണ്. അത്രയും ആത്മാർത്ഥമുള്ളവരായിരുന്നു എല്ലാവരും.

  • സിനിമയുടെ വിജയരഹസ്യം അതാണെന്നാണൊ വിശ്വസിക്കുന്നത്?

മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രമോടിയ പടമാണ് അത്. സിനിമ കണ്ടതിനെക്കാൾ കൂടുതൽ ഡി വി ഡി യും വിറ്റഴിച്ചിട്ടുണ്ട്. കൊച്ചിയിലെ ഹൊറൈഹൺ വീഡിയോസ് ആണ് ഡി വി ഡി പൂറത്തിറക്കിയത്. അവർ എന്നോട് പറഞ്ഞത് അടുത്ത കാലത്തൊന്നും മറ്റൊരു സിനിമയ്ക്ക് ഇത്രയധികം ഡിവിഡി വിറ്റിട്ടില്ല എന്നാണ്. മാത്രമല്ല, സിനിമ ഇപ്പോൾ തമിഴ്, തെലുങ്ക്, തുളു, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്കെല്ലാം റീമേക്ക് ചെയ്യപ്പെടുകയാണ്. ഇതൊക്കെ സിനിമയ്ക്കു കിട്ടിയ അംഗീകാരമായി ഞാൻ കരുതുന്നു.

  • താങ്കൾ തന്നെയാണോ സിനിമ റീമേക്ക് ചെയ്യുന്നത്?

അല്ല, ഹിന്ദിയിൽ ചെയ്യുന്നത് അൽഫോൻസ് പുത്രൻ ആണ്. കന്നഡയിലും തുളുവിലും ഒരു ശശികാന്താണ്. തമിഴും തെലുങ്കും ഇതുവരെ ആരാണെന്നതീരിമാനിച്ചിട്ടില്ല.

  • അഭിനയിക്കണം, സിനിമയിൽ നടനെനെ്ന നിലയിലും ശ്രദ്ധിക്കണമെന്ന് തോന്നിയത് എപ്പോഴാണ്?

ബേസിക്കലി ഞാനൊരു പെർഫോർമർ ആണ് അമ്മ അറിയാൻ എന്ന ജോൺ എബ്രഹാം ചിത്രത്തിലൂടെയാണ് ഞാൻ അഭിനയിച്ചതും ആദ്യമായി സിനിമയിലെത്തിയതും. 1986 ലെ നിലവിലുള്ള സിനിമ സങ്കൽപ്പങ്ങോളോട് കലഹിച്ചു നിൽക്കുന്ന സിനിമയായിരുന്നു അത്. സോ കോൾഡ് സിനിമ പ്രവർത്തകരൊന്നും അത്# കണ്ടതായി നടിച്ചില്ല. അത് കൊണ്ടു തന്നെ പിന്നീട് എന്നെയാരും അഭിനയിക്കാനൊന്നും വിളിച്ചില്ല. ഞാൻ പിന്നെ എനിക്ക് ചാൻസ് വേണമെന്ന് കെഞ്ചിയിട്ടുമില്ല. അന്നെനെിക്ക് നഷ്ടബോധമൊന്നും തോന്നിയില്ല. എനിക്കഭിനയിക്കമെന്നു തോന്നുമ്പോൾ ഞാൻ നാടകമെഴുതും അതിലഭിനയിക്കും. അല്ലെങ്കിൽ മറ്റുള്ളവരെക്കൊണ്ട് അഭിനയിപ്പിക്കും. അന്ന് അഭിനയിക്കാൻ കഴിയാത്തതിൽ നിരാശയൊന്നും തോന്നിയതുമില്ല.

ഷട്ടറിന്റെ ഷൂട്ടിങ് മുൻപാണ് അന്നയും റസൂലും നടക്കുന്നത്. ആ സമയം രാജീവ് രവി എന്നെ രണ്ടു ദിവസത്തെ ഷൂട്ടിങ് ഉണ്ട് അതിൽ അഞ്ച് സംവിധായകരഭിനിക്കുന്നുണ്ട്, വന്നഭിനയിക്കണം എന്നൊക്കെപ്പറഞ്ഞ് വിളിച്ചു. ചെന്നപ്പോൾ എനിക്ക് ഡയലോഗുകൾ ഒന്നുമില്ല. ആകെ ഉള്ളത് ഒരു ഡയലോഗായിരുന്നു ഞാൻ രാജീവിനോട് ചോദിച്ചു എന്തിനാ ഒരു ഡയലോഗ്? ഞാൻ പിന്നീട് ഡബ്ബിംഗിന് വരണ്ടേ അതുകൂടി ഒഴിവാക്കു എന്ന്, അങ്ങനെ തിരിച്ചു വരവിലെ എന്റെ ആദ്യ ചിത്രം അന്നയും റസൂലും ഞാൻ ഡയലോഗില്ലാതെ അഭിനയിച്ചു. എല്ലാം തകർന്നൊരു മനുഷ്യനായിട്ടുള്ള അതിലെ ഒരിരുപ്പുണ്ട്. എല്ലാവരും അതസ്സലായി എന്നെ്നോടു പറഞ്ഞു.

ലിജോ ജോസ് പല്ലിശ്ശേരി ആ സമയത്താണ് എന്റെയടുത്ത് ആമേൻ സിനിമയുടെ തിരക്കഥയുടെ ഡിസ്‌ക്ഷന് വരുന്നത് ലിജോ എന്നോട് പറഞ്ഞു ചേട്ടനതിലൊരു വേഷം ചെയ്യണമെന്ന്, ഞാൻ ചോദിച്ചു ഇതിലെനിക്കു പറ്റിയ വേഷമേതാണ് ഫഹദിന്റെയും ഇന്ദ്രജിത്തിന്റെയും കഥാപാത്രങ്ങൾ ചേരില്ലല്ലോ എന്ന്. ഫാദർ ഒറ്റപ്ലാക്കൽ ആണ് ഞാൻ ഉദ്ദേശിച്ചതെന്നു ലിജോ പറഞ്ഞപ്പോൾ ഞാനും പറഞ്ഞു അത് ചെയ്യാൻ എനിക്ക് താത്പര്യം തോന്നിയിരുന്നു എന്ന്. ഫാദർ ഒറ്റപ്ലാക്കൻ എന്റെ സിനിമാ ജീവിതത്തെ മാറ്റിമറിച്ചു...പുതിയ ഒരു വഴിത്തിരിവുണ്ടാക്കി.

  • ആ സിനിമയ്ക്ക് ജനങ്ങളിൽ നിന്ന് വലിയ സ്വീകരണമാണുണ്ടായത് ഫാദർ ഒറ്റപ്ലാക്കനെ ആളുകൾ എങ്ങനെയായിരുന്നു സ്വീകരിച്ചത്?

ഞാൻ കുടുംബത്തോടൊപ്പം ആദ്യദിവസം തന്നെ സിനിമ കാണാൻ തിയേറ്ററിൽ പോയി. അതിൽ ഫഹദിന്റെ ക്ലാർനെറ്റ് വലിച്ചെറിഞ്ഞ് പൊട്ടിക്കുന്ന ഒരു സീനുണ്ടായിരുന്നു. ആ സീൻ വന്നപ്പോൾ മുൻസീറ്റിലിരുന്ന് ഉച്ചത്തിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു വെറുതെയല്ല കഴുവേറിമോനെ നിനക്ക് അവാർഡ് കിട്ടാതെ പോയതെന്ന് ആസമയത്ത് ഷട്ടറിന്റെ അവാർഡ് വിവാദം നടന്ന സമയമായിരുന്നു. തിയേറ്ററിന് പുറത്തേക്കിറങ്ങിയപ്പോൾ എനിക്ക് ഷേക്ക് ഹാന്റ് തരാനും എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഒരുപാട് പേരുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ലുലുവിൽ നിന്ന് ഇഡുക്കി ഗോൾഡ് കണ്ടിറങ്ങിയപ്പോൾ എന്റെ അടുത്തേക്ക് ഒരു ഫാമിലി വന്നു. എന്നിട്ട്പറഞ്ഞു അവരുടെ കുട്ടികൾ വഴക്കുണ്ടാക്കുമ്പോൾ ആമേനിലെ വല്യ അച്ഛനെ വിളിക്കമെന്ന് പറയാറുണ്ടെന്ന് (ചിരി......)

  • ആ കഥാപാത്രത്തിന് ലൈഫ് കൊടുക്കാൻ സഹായിച്ചത് എന്താണ്?

ആ കഥാപാത്രത്തിനുണ്ടായിരുന്ന വെല്ലുവിളി എന്ന് പറയുന്നത് തോക്കും, ബോംബും ഇടിയും കുത്തുമൊന്നുമില്ലാതെ വലിയ ക്രൂരനായ വില്ലനെ അവതരിപ്പിക്കുക എന്നതാണ്. ഒരു ഡെവിളിഷ് കഥാപാത്രം. ഞാനൊരു ക്രിസ്ത്യാനിയായത് കൊണ്ട് എനിക്കത് വളരെ സില്ലിയായി തോന്നി. കാരണം എന്റെ അറിവിൽ ആരും ദൈവ വിളികൊണ്ട് അച്ഛനായവരല്ല. നല്ല ശമ്പളം കിട്ടുന്നു, ജോലി ഒന്നും ചെയ്യേണ്ട ബെൻസ് കാറിലും ഓഡിയിലും സഞ്ചരിക്കുന്ന ബിഷപ്പമാരും സ്വർണ്ണക്കപ്പിൽ വീഞ്ഞു കുടിക്കുന്ന തിരുമേനിമാരെയുമൊക്കെ കണ്ടതുകൊണ്ട്## ഒരു ഡെവിളിഷ് ലൂക്ക് കിട്ടി.

പിന്നെ ആക്ഷനെക്കാളധികം പോയിന്റ്ഡ് ലുക്‌സും ശബ്ദവിമൊക്കെയായിരുന്നു ആകഥാപാത്രത്തിന്റെ പ്രത്യേകത. ആസിനിമയുടെ ഡബ്ബിംങ്ങിന് ശരിക്കും എഫർട്ട് എടുത്തിരുന്നു. ലിജോ ജോസ് തന്ന സ്വാതന്ത്രമാണ് ആ ക്യാരക്ടർ ഡയറക്ടറിന്റെ കഴിവാണ് ആ കഥാപാത്രം. ആസിനിമ തന്നെയാണ് മെയ്ക്കിങ്ങിൽ ഷട്ടറിനെക്കാൾ മികച്ചത് ആമേൻ തന്നെയാണ് ഷട്ടർ വളരെ കൺവെൻഷണലായ രീതിയിൽ വൃത്തിയിലെടുത്തൊരൂ പടം ആമേൻ കൺവെൻഷണലല്ലാത്ത നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ മെയ്ക്ക് ചെയ്ത പടം. അങ്ങനെയുള്ള ഒരു സിനിമ ഇന്റർനാഷണൽ ഫിലിം സെലക്ടിങ് കമ്മറ്റി തിരഞ്ഞെടുക്കാത്തതിൽഎനിക്ക് ഭയങ്കര ദേഷ്യമാണ്. ഈ വർഷത്തെ ഐഎഫ് എഫ് കെയിൽ പോലും തിരഞ്ഞെടുത്തിട്ടില്ല ആമേൻ. അതിൽ പ്രേമമുണ്ട്, പാട്ടുണ്ട് എന്നൊക്കെപ്പറഞ്ഞാണ് പഴഞ്ചൻ ചിന്താഗതിയുള്ള അവർ ആ സിനിമയെ മാറ്റിനിർത്തുന്നത്. പ്രേമവും പാട്ടുമൊക്കെയുള്ള എത്രയോ അന്താരാഷ്ട്ര സിനിമകളുണ്ട്.

  • അങ്ങനെയുള്ള ഒരു സിനിമ, ആളുകൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന് എടുക്കണമെന്നുണ്ടോ?

അങ്ങനെ ആളുകൾ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമ എടുക്കണമെന്നില്ല, നല്ല സിനിമകൾ ചെയ്യണമെന്നുണ്ട്. പക്ഷേ, ഞാനിപ്പോൾ മാറി നിന്നാൽ മലയാള സിനിമ തകർന്ന് പോകും എന്നൊരഹങ്കാരത്തിലാണ് ഞാൻ നിൽക്കുന്നത് (ചിരിക്കുന്നു). അഭിനയം നടക്കട്ടെ, സംവിധാനം എന്തായാലും ചെയ്യും.

  • അതെന്താണങ്ങനെ ഒരഹങ്കാരം?

കാരണം ഈ വർഷം തന്നെ 27 ഓളം സിനിമകൾ ഞാൻ ചെയ്ത് കഴിഞ്ഞു, ഇനിയും അഭിനയിക്കാൻ സിനിമകൾ ഏറ്റിട്ടുണ്ട്. കമലിന്റെ നടൻ, 1983 റാസ്പുടിൻ, ലോപോയിന്റ് , പ്രണയകഥ, മമ്മൂട്ടി വികെപി ടീമിന്റെ ചിത്രം അങ്ങനെ തിരക്കേറുകയാണ് അഭിനയത്തിൽ.

  • നടനെന്ന നിലയിൽ തിരക്കേറിയത് സ്വകാര്യ ജീവിതത്തെ ബാധിച്ചിട്ടുണ്ടോ?

ശരിക്കും.........പണ്ട് ഞാൻ ചായക്കടയിലൊക്കെ ചായ കുടിക്കാൻ പോകുന്നയാളായിരുന്നു. ഇന്നിപ്പോൾ പുറത്തേക്കിറങ്ങിയാൽ തിരക്കാണ്. പിന്നെ ഒരു ഗുണമുള്ളത്,  ഋഷിരാജ് സിങ് ഹെൽമറ്റ് നിർബന്ധമാക്കിയതുകൊണ്ട് തലമൂടി നടക്കാമല്ലോ...ഹ ഹ സിനിമാ നടന്മാർക്കുവേണ്ടി പ്രത്യേകം ഋഷിരാജ് സിങ് കണ്ടുപിടിച്ചതാണതെന്നു ചിലപ്പോൾ തോന്നും.

  • താങ്കൾ ഒരുപ്രവാസിയാണല്ലോ. അപ്പോൾ സിനിമ അഭിനയം എങ്ങനെ സുഗമമായി കൊണ്ടു പോകാൻ കഴിയുന്നു?

പ്രവാസിയെന്നു പറയുമ്പോൾ മരുഭൂമയിൽ കിടന്ന് കഷ്ടപ്പെടുന്ന് ആ പഴയ കൺസെപ്റ്റല്ലല്ലോ ഇന്ന്. അന്നൊക്കെ എല്ലാവർക്കും വല്ലപ്പോഴുമൊക്കെയാണ് നാട്ടിൽ വരാൻ കഴിയുന്നത്. ഞാൻ ഒരു പ്രവാസിയാണെങ്കിലും ഇടയ്ക്കിടയ്ക്ക് നാട്ടിൽ വന്നു പോകുന്ന ആളാണ്. ഇപ്പോൾ ഗൾഫിലേക്കുള്ള ഒരു യാത്ര ഒരു സംഭവമേ അല്ലല്ലോ. ഇഷ്ടംപോലെ ബഡ്ജറ്റ് വിമാനങ്ങളൊക്കെ ഇല്ലേ. പിന്നെ കോഴിക്കോടു നിന്ന് എറണാകുളത്തേക്കെത്താൻ വരുന്നതിലും കുറച്ചുസമയം മതി ദൂബായിൽ പോയിവരാൻ. ദുബായ് യാത്രയ്ക്ക് 3 മണിക്കൂർ എടുക്കുമ്പോൾ കോഴിക്കോട് നിന്ന് എറണാകുളം വരെയുള്ള ബ്ലോക്ക് കഴിഞ്ഞെത്തുമ്പോൾ അഞ്ച് മണിക്കൂർ കഴിയും.

  • ഒരു സംവിധായകൻ കൂടിയായ നടനാകുമ്പോൾ മറ്റു സംവിധായകരുടെ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് താങ്കളുടേതായ സംഭാവനകൾ നൽകാറുണ്ടോ?

എന്റെ അഭിപ്രായത്തിൽ ഒരു ഇന്ററാക്ഷനിലൂടെയാണ് ഒരു നല്ല സിനിമയുണ്ടാകുന്നത്. ഞാൻ ഇപ്പോൾ അഭിനയിക്കുന്ന ഒട്ടുമിക്ക സംവിധായകരും ചെറുപ്പക്കാരും വളരെ ഊർജസ്വലരുമായിട്ടുള്ളവരാണ്. അവരൊക്കെ തന്നെ എന്റെ 'അമ്മ അറിയാൻന' എന്ന സിനിമയുടെ കടുത്ത ആരാധകരാണ്. ജോൺ എന്നെ കാസ്റ്റ് ചെയ്തത് വളരെ വർഷത്തിനു മുൻപാണെങ്കിലും എനിക്കിന്നും ആ സ്‌നേഹം മലയാള സിനിമയിൽ നിന്നും തിരിച്ചുകിട്ടിന്നുണ്ട്. അതുകൊണ്ടൊക്കെത്തന്നെ ഒരു ഷോട്ട് എടുത്തു വച്ചത് എന്നെ കാണിക്കാനോ അതിനെപ്പറ്റി ഡിസ്‌കസ് ചെയ്യാനോ ആർക്കും മടിയില്ല. പക്ഷെ അത്തരം കാര്യങ്ങൾ തുറന്നു പറയാത്തവരോട്# ഞാൻ അഭിപ്രായങ്ങൾ പറയാറില്ല.

  • താങ്കൾ സിനിമകൾ എടുത്തു നോക്കിയാലറിയാം. ചെറുതും വലുതും എന്ന വ്യത്യാസമില്ലാതെയാണ് കഥാപാത്രങ്ങൾ...കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെങ്ങനെയാണ്?

ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു എന്നത് സത്യമാണ്. ഇഡുക്കി ഗോൾഡിൽ പോലും ആകെ രണ്ട് സീനിലാണ് ഞാനഭിനയിച്ചത് എനിക്ക് ചെറുതും വലുതും തമ്മിൽ വ്യത്യാസമൊന്നുമില്ല. ആഷിക് എന്നെ ഇഡുക്കി ഗോൾഡിലേക്ക് വിളിക്കുമ്പോൾ ഞാൻ ശൃംഗാരവേലൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പഴനിയിലായിരുന്നു.അതാണെങ്കിൽ ത്രൂ ഔട്ട് കഥാപാത്രം, അതും അടി പിടി,കാർ ചെയ്‌സ് എല്ലാമടങ്ങിയ വില്ലൻ കഥാപാത്രം. അപ്പോൾ അതെനിക്ക് എക്‌സ്പീരിയൻസ് ചെയ്യണമെന്നുണ്ടായിരുന്നു.എങ്ങനെയാണ് അവരുടെ മേക്കിങ് എന്നൊക്ക് ഞാൻ അത് ശരുക്കും എൻജോയ് ചെയ്തു.

ആ സമയത്ത് ആഷിക് വിളിച്ച് എങ്ങനെയെങ്കിലും ഇഡുക്കിയിലെത്തണമെന്നു പറഞ്ഞു ഞാൻ പറഞ്ഞു എനിക്കെത്താൻ കഴിയില്ല, അടുത്ത പടത്തിൽ തീർച്ചയായും നോക്കാം എന്നൊക്കെ. പക്ഷെ ആഷിക് പറഞ്ഞു അത് ചേട്ടൻ തന്നെ ചെയ്യണമെന്ന് അവർ ആ സീൻ എനിക്കു വേണ്ടി പിന്നീട് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളായി മാറ്റിവച്ചു. ആ സീൻ ചെറുതോണി ഡാമിന് മുകളിലെ ഒരു ഗുഹയാണ്. പണ്ട് വൈശാലിയൊക്കെ എടുത്ത സ്ഥലം. വളരെ കഷ്ടപ്പെട്ട് ജീപ്പിൽ ഞങ്ങൾ അവിടെയെത്തി. ഞാൻ ചോദിച്ചു ഈ സീനിനു വേണ്ടി ഇത്ര കഷ്ടപ്പെടണമായിരുന്നോ എന്നൊക്കെ. ആഷിക് എന്നോടു പറഞ്ഞു ചേട്ടൻ ചെയ്യ് ചെയ്തു കഴിയുമ്പോൾ ചേട്ടന് മനസ്സിലാകും ഇത് ചേട്ടൻ തന്നെ ചെയ്താലെ ശരിയാകു എന്ന് അത് ശരിയാണെന്ന് സിനിമ കണ്ടപ്പോൾ എനിക്കും തോന്നി

ഇടുക്കിയിലെ മലമടക്കുകളിൽ..പൊൻവെയിലിൽ....
ചില ചെടികൾക്ക് പൊൻകതിരുകളുണ്ടാകും...
ചൂടു കാലത്ത് മലകേറി ഗോവയിൽ നിന്ന് വരുന്ന
ഇവരെപ്പോലുള്ളവർ ഇതിനെ മറ്റൊരു പേരാണ് വിളിക്കുക ഇഡുക്കി ഗോൾഡ്.

അപ്പോൾ അങ്ങനെയാണ് ചില കഥാപാത്രങ്ങൾ, പിന്നെ ചിലത് വരുമ്പോൾ ഞാൻ ഒഴിവാക്കി വിടാറുണ്ട്. ഒന്നും ചെയ്യാനില്ലാതെ ആരുടെയെങ്കിലുമൊക്കെ അച്ഛനോ അമ്മാവനോ ഒക്കെയായി നിൽക്കാനാകും അവയിൽ. ഞാൻ പറയും ഞാനില്ല. പക്ഷെ, ഞാൻ അഭിനയിച്ച സിനിമകളിൽ ചിലത് ഞാൻ സൗഹൃദത്തിന്റെ പേരിൽ വേണ്ട എന്ന് പറയാൻ പറ്റാതെ അഭിനയിച്ചിട്ടുണ്ട്. അതേതാണെന്ന് ഞാൻ പറയുന്നില്ല. ഇന്ന് ഞാൻ വളരെ ചൂസിയാണ്. തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിക്കുന്നു.

  • സിനിമയിൽ സാറ്റലൈറ്റ് എന്നത് അഭിവാജ്യഘടകമാണോ?

ആണെന്നാണ് എന്റെ അഭിപ്രായം. ഇത് ഒരു ഫിനാൻഷ്യൽ ഇൻവോൾവ്ഡ് ബിസിനസ്സ് ആണ്. നമ്മൾ ഒരു തെരുവു നാടകം കളിക്കുന്നതു പോലെയല്ല ഒരു സിനിമ ചെയ്യുന്നത്. സിനിമയ്ക്ക് ക്യാമറ വാടകയ്‌ക്കെടുക്കണം, ആളുകളെ പ്രതിഫലം കൊടുത്തഭിനയിപ്പിക്കണം, വണ്ടികൾ ഓടണം, പുതുമുഖങ്ങളാണെങ്കിൽ പോലും അവർ അവരുടെ മുഴുവൻ സമയവുമൊക്കെ ചിലവഴിച്ചാണ് സിനിമയുടെ ഭാഗമാകുന്നത് അവർക്കുള്ള ഭക്ഷണം, താമസ സൗകര്യങ്ങൾ, മേക്കപ്പ്, വസ്ത്രങ്ങൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒരു ഫിനാൻഷ്യൽസൈഡ്# എന്ന്## പറയുന്നത് ഫണ്ട് ആണ്. അപ്പോൾ സാറ്റലൈറ്റ്## നമുക്കൊരു വില തരുമ്പോഴാണ് ഫിനാൻഷ്യൽ സൈഡ് സേഫ് ആകുന്നത്. തിയേറ്ററിൽ ഓടി ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് ഇന്നത്തെക്കാലത്ത്# മണ്ടത്തരമാണ്. നൂറു ദിവസം ഓടിയ എന്റെ പടത്തിന് ഡിസ്#ട്രിബ്യൂട്ടർ തന്നത് നിസ്സാര പൈസയാണ്. ആരും പറഞ്ഞാൽ പോലും വിശ്വസിക്കില്ല. അവർ പോസ്റ്റർ ഇറക്കിയതും അതുമിതുമൊക്കെയായി ഒരു ചെറിയ തുകയാണ് ബാക്കി പറഞ്ഞത് ഇന്നത്തെക്കാലത്ത്# സാറ്റലൈറ്റ് റൈറ്റ് എന്നു പറയുന്നത് സിനിമയുടെ അഭിവാജ്യഘടകം തന്നെയാണ്. കവിത എഴുന്നതുപോലെ ഒരു പേനയും പേപ്പറും പോര സിനിമയെടുക്കാൻ.

  • അവാർഡ് നിർണയം പ്രഹസനമാണെന്നും തോന്നിയിട്ടുണ്ടോ?

ഇത് ഞാൻ എപ്പോഴും പറയുന്നു, ഇപ്പോഴും പറയുന്നു അവാർഡ് നിർണ്ണയം ഒരഡ്ജസ്റ്റ്‌മെന്റാണ്. ഇഷ്ടപ്പെട്ട ആളുകൾക്ക് കൊടുക്കുന്ന പാരിതോഷികമാണ് ജൂറികൾ തീരുമാനിക്കുന്ന അവാർഡ്. ഞാൻ പറയുന്നത് അവാർഡ് ഒരു പബ്ലിക് പോളിലൂടെ തെരഞ്ഞെടുക്കണം എന്നതാണ്. ഒരു ഫിലിം ഫെസ്റ്റിവലൊക്കെ നടക്കുമ്പോൾ ഡെലിഗേറ്റ്‌സ് തീരുമാനിക്കട്ടെ. സിനിമ ആസ്വദിക്കാനെത്തുന്നവർ പൊട്ടന്മാരല്ല, അവർക്കറിയാം ഏറ്റവും നല്ല സിനിമയേതാണ്, നടൻ, സംവിധായകൻ, ഗായകൻ എല്ലാം അവർ തെരഞ്ഞെടുക്കട്ടെ. അല്ലാതെ ഈ അഞ്ചാൾക്കാർ ജൂറിയിലിരുന്ന് വളരെ സെൻസിബിൾ ആയി തെരഞ്ഞെടുക്കുന്നതല്ല നിർണ്ണയം. ഈ അഞ്ചാൾക്കാരെ തെരഞ്ഞെടുക്കുന്നവർ ആരാണെന്ന് എനിക്കറിയാം. അപ്പോൾ ജൂറിയിലെ നാലഞ്ച് ആൾക്കാർ ചേർന്ന് അവാർഡ് നിർണ്ണയിക്കുക എന്ന് പറയുന്നത് ബാക്കിയുള്ള ആൾക്കാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. പൊതുതെരഞ്ഞെടുപ്പിൽ എന്തിനാണ് ജനങ്ങൾ ഇടപെടുന്നത്, എന്നാൽ പിന്നെ പ്രധാനമന്ത്രിയങ്ങ് തീരുമാനിച്ചാൽ പോരെ ഇന്നയിന്ന ആളുകൾ ഇതേ സ്ഥാനങ്ങളിൽ ഇരിക്കണമെന്നത്. സിനിമ ജനകീയമാണ്, അപ്പോൾ അതിന്റെ അവാർഡ് നിർണ്ണയവും ജനകീയമാകണം.

  • ജോൺ എബ്രഹാം എന്ന സിനിമയിലെ നഷ്ടവസന്തത്തിന്റെ ഓർമ്മ......?

ജോൺ ആണ് എന്റെ ഫിലിം മേക്കിങ്ങിലെ യൂണിവേഴ്‌സിറ്റി. എങ്ങനെയാണ് കൂടെ വർക്ക് ചെയ്യുന്നവരോട് ഇടപെടേണ്ടത് എങ്ങനെ സിനിമ ചെയ്യണം ഇതെല്ലാം ഞാൻ പഠിച്ചത് ജോണിൽ നിന്നാണ്. ഒരു നടൻ എന്ന നിലയിൽ അഭിനയ സാധ്യതയുള്ള കഥാപാത്രമൊന്നുമല്ലായിരുന്നു ജോണിന്റെ സിനിമയിലേത്. അതൊരു ഡോക്യുഫിഷൻ സിനിമയാണ്. പക്ഷേ, അമ്മ അറിയാൻ എന്ന സിനിമ ആലോചിച്ച് തുടങ്ങി അത് സിനിമയിലേക്ക് എത്തുന്നതുവരെ മാത്രമല്ല, അത് സ്‌ക്രീൻ ചെയ്യുന്നതുവരെ ചെയ്തിട്ടുള്ള ഒരു പ്രവർത്തകനാണ് ഞാൻ.

26 കൊല്ലം മുമ്പ് അഭിനയിച്ച് ഇത്രയും കൊല്ലം കഴിഞ്ഞ് തിരിച്ച് വന്നത് കൊണ്ടാകാം ഇത്രയും കൊല്ലത്തെ എന്റെ ജീവിതാനുഭവങ്ങളാണ് ഇന്നത്തെ എന്റെ കഥാപാത്രങ്ങൾ. 26 കൊല്ലം മുമ്പ് ഞാനഭിനയിച്ചിരുന്നെങ്കിൽ ഞാൻ ഏതെങ്കിലും നടന്മാരെ അനുകരിച്ചേനേ. ഇന്ന് ഞാൻ സിനിമയിലുണ്ടായിരിക്കുമോ എന്ന് പോലുമെന്നെനെിക്കറിയില്ല. എന്റെ വളരെക്കാലത്തെ ജീവിതാനുഭവങ്ങളാണ് എന്നെ ഒരു നടനാക്കിയത്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള കഥാപാത്രങ്ങളൊക്കെ തന്നെയാണ് എന്റെ സിനിമകളിലും എനിക്കഭിനയിക്കേണ്ടി വന്നിട്ടുള്ളത്.

  • സക്കറിയായുടെ ഗർഭിണികളിലേക്ക് എത്തിയത് എങ്ങനെയാണ്?

അനീഷ് അൻവറാണ് അതിന്റെ സംവിധായകൻ. അദ്ദേഹമെന്നെ വിളിക്കുന്നു. അതിന്റെ പ്രൊഡ്യൂസർ സാന്ദ്രയും ഞാനും ഒന്നിച്ച് ആമേനിലഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ സുഹൃത്തുക്കളാണ് പിന്നെ നല്ല ഒരു കഥാപാത്രമാണ് എനിക്കതിൽ വളരെ പോസിറ്റീവ് ആയ കഥാപാത്രമാണല്ലോ....

  • യുവനായകന്മാർക്കൊപ്പം അഭിനയിക്കുമ്പോൾ അവരുടെ അഭിനയത്തെ എങ്ങനെ വിലയിരുത്തുന്നു?

അവരൊക്കെത്തന്നെ വളരെ പൊട്ടൻഷ്യൽ ഉള്ള നടന്മാരാണ്. സിനിമയെ അറിയാൻ അറിയാൻ ആഗ്രഹിക്കന്ന ഒരു ആറ്റിറ്റിയൂഡ് അവർക്കുണ്ട്. ഫഹദാണെങ്കിലും നിവിൻ പോളിയാണെങ്കിലും ദുൽക്കർ ആണെങ്കിലും ജയസൂര്യ, കുഞ്ചാക്കോ ബോബൻ എല്ലാവരും തന്നെ ഷട്ടറിന്റെ ആരാധകരാണ്. ജയസൂര്യ എന്നോട് സംസാരിക്കാൻ വന്നപ്പോൾ ഞാൻ ചോദിച്ചു ഷട്ടർ കണ്ടിട്ടുണ്ടോ എന്ന് മറുപടി പറഞ്ഞപ്പോൾ കണ്ടിട്ടെന്റെയടുത്ത് മിണ്ടിയാൽ വന്നാമതിയെന്നാണ് ഞാൻ പറഞ്ഞത്.

ഞാൻ സ്ഥിരമായി മീൻ വാങ്ങുന്ന്നയാൾ ഷട്ടർ കണ്ടിട്ടില്ല എന്നതിന്റെ പേരിൽ അയാളുടെ അടുത്ത് നിന്ന് മീൻ വാങ്ങുന്നത് നിർത്തിയ ആളാണ് ഞാൻ. പിന്നെ അവന്റെ അടുത്ത് നിന്ന് വളരെ വർഷങ്ങളായി മീൻ വാങ്ങുന്നതല്ലേ, എന്റെ ഒരു പ്രോഡക്റ്റ് അവനും കാണണ്ടേ. കഴിഞ്ഞ ദിവസം അഭിനയിക്കാൻ ചാൻസ് ചോദിച്ച് ഒരാൾ വന്നു അഭിനയിക്കാൻ ഭയങ്കര ഇഷ്ടമാണ് എന്നൊക്കെപ്പറഞ്ഞ് ഞാൻ അയാളോട് പറഞ്ഞു എങ്കിൽ ശരി, നീ നാടകത്തിൽ അഭിനയിച്ചുട്ടുണ്ടോ? മറുപടി ഇല്ല എന്നായിരുന്നു. ഷട്ടർ സിനിമ കണ്ടിണ്ടോ,അതും ഇല്ല. അടുത്തകാലത്തിറങ്ങിയ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ? യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആണ് അവസാനമായി കണ്ട സിനിമ ഞാൻ അയാളെ ഗെറ്റ് ഔട്ട് പറഞ്ഞ് ഓടിച്ചു. സിനിമ കാണാതെ സിനിമയെ സ്‌നേഹിക്കാതെ എങ്ങനെ ഒരു നടനാകും.

  • മമ്മൂട്ടിയുമായി വി കെ പിയുടെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ...?

എന്റെ കൂടെ അഭിനയിക്കാൻ ദിലീപ് വന്നപ്പോൾ ഞാൻ ദിലീപിനോട് സിനിമ കണ്ടോ എന്ന് ചോദിച്ചു. ഇന്ന് കാണാം, നാളെ കാണാം എന്നൊക്കെ ലാഗ് ചെയ്യിച്ചപ്പോൾ ഞാൻ ഡിവിഡി കൊടുത്തു. കാണാൻ പറഞ്ഞു. കണ്ട് പകുതിയായപ്പോൾ തന്നെ എന്നെ വിളിച്ചു. ബാക്കിയെന്താണെന്നറിയാനുള്ള ആകാംഷയാണെന്ന് പറഞ്ഞു. എന്നെയത്ഭുതപ്പെടുത്തിയത് മമ്മൂട്ടിയാണ്. വികെപിയുടെ പടത്തിന്റെ ഷൂട്ടിംഗിനിടയിൽ ഷട്ടറിനെപ്പറ്റി ഞങ്ങൾ സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു മമ്മൂക്ക വെറുതെ ഡയലോഗ് പറയല്ലെ പടം കണ്ടിട്ടില്ലല്ലോ എന്ന്, അപ്പോൾ എന്നെ അദ്ദേഹം വിളിച്ച് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് കാണിച്ചു. ഷട്ടറും അമ്മ അറിയാൻ എന്ന എന്റെ പഴയ ചിത്രവും അതിലുണ്ടായിരുന്നു. മമ്മൂട്ടി പുതിയ തലമുറയോടൊപ്പം വരാനായിട്ട് തീവ്രമായ ശ്രമത്തിലാണ്. അത് അഭിനയത്തോടുള്ള താത്പര്യം കൊണ്ടു തന്നെയാണ് കേട്ടോ. ഫഹദിനെപ്പോലുള്ള നടന്മാരൊക്കെ അവരുടെ പരിമിതികളെ മറികടന്ന് മികച്ച അഭിനയം കാഴ്ചവയ്ക്കുന്നവരാണ്. ആമേനിൽ കണ്ട ഫഹദല്ല ഡയമണ്ട് നെക് ലെയ്‌സിൽ അങ്ങനെ അഭിനയിച്ച് ഫലിപ്പിക്കുന്നതിനാലാണ് ഒരു നടന്റെ കഴിവ് ഉള്ളത്.

  • അഭിനയിക്കുന്ന കഥാപാത്രങ്ങളൊക്കെത്തന്നെ വളരെ ഇൻട്രോവാർട്ടും ക്രുവലുമൊക്കെയാണല്ലോ? യഥാർത്ഥ ജീവിതത്തിൽ?

ഞാൻ എങ്ങനെയാണെന്നുള്ളത് സിനിമ നോക്കിയാൽ അറിയാനെ കഴിയില്ല. കഥാപാത്രങ്ങൾ അഭിനയം മാത്രമല്ലേ. ഞാൻ യഥാർത്ഥ ജീവിതത്തിൽ സിംപിൾ ആയി ജീവിക്കാനാഗ്രഹിക്കുന്ന ഒരാളാണ്. ഞാൻ 2 രൂപ ഉണ്ടെങ്കിലും ഒരിദിവസം ജീവിക്കും 2 ലക്ഷമുണ്ടെങ്കിലും ജീവിക്കും. എനിക്ക് ബസ്റ്റാന്റിൽ കിടന്നുറങ്ങാം, ലക്ഷ്വറി ഹോട്ടലിൽ കിടന്നുറങ്ങാം. ഷട്ടർ സിനിമയുടെ സമയത്ത് ഞാൻ കെ.എസ്.ആർ ടി സി ബസ്സിന്റെ ബാക്ക് സീറ്റിൽ കിടന്നുറങ്ങിയാണ് കോഴിക്കോട് നിന്ന് എറണാകുളത്തേക്കെത്തിയത്. എനിക്കൊരു സ്ഥലത്ത് തന്നെ വീട് കെട്ടി താമസിക്കുന്നതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. ഒരു പരദേശിയായി ജീവിക്കനാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ എത്തിയാൽ വീടുതകരുമെന്ന് ഭയം; ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികൾക്ക് നേരേ ഒരുകൂട്ടം സ്ത്രീകളുടെ ആക്രമണം; പ്രളയദുരന്തത്തിനിടെയുണ്ടായ സംഭവത്തിൽ ലജ്ജിച്ച് തലതാഴ്‌ത്തി നാട്ടുകാർ; സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി വ്യോമസേന; കർശന നടപടിയെന്ന് മുഖ്യമന്ത്രി
'ഒരു കുപ്പി വെള്ളം നൽകണേ'.....സഹായവുമായി ബോട്ടുകൾ എത്തുമ്പോൾ നാനാഭാഗത്തു നിന്നും കേട്ടത് ഈ നിലവിളി; കുട്ടികളുൾപ്പടെ പട്ടിണിയിലായി നിരവധി പേർ; രക്ഷാ ദൗത്യത്തിന് സന്നദ്ധരായി മത്സ്യത്തൊഴിലാളികളെത്തുമ്പോൾ അകറ്റി നിർത്തുന്നവർ അതിലുമേറെ; മഹാപ്രളയത്തിൽ രക്ഷപ്പെട്ടവർ അരലക്ഷത്തിലേറെ; ഒറ്റപ്പെട്ടവരുടെ കൃത്യമായ എണ്ണവും കണ്ടെത്താനായിട്ടില്ല; പ്രളയം മുക്കിയ ചെങ്ങന്നൂരിൽ നിന്ന് മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ ഇങ്ങനെ
കൊട്ടിയൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ പ്രവർത്തകർ സഹായവുമായി എത്തിയത് പ്രത്യേക ടാഗും യൂണിഫോമും ധരിച്ച്; ദുരിതാശ്വാസ പ്രവർത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന ചിഹ്നം വേണ്ടെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ; വാക്കേറ്റം അവസാനിച്ചത് ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘട്ടനത്തിൽ; മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിൽ; കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കിടയിലും നാണംകെട്ട രാഷ്ട്രീയം കളിച്ച് പാർട്ടികൾ
ആലുവയിലും പറവൂരിലും ജലനിരപ്പ് താഴ്ന്നു; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങി; അണക്കെട്ടുകളിൽ എല്ലാം വെള്ളം താഴ്ന്നു; റാന്നിയിൽ വീണ്ടും വെള്ളം ഉയർന്നപ്പോൾ പന്തളത്തെ വെള്ളം വെള്ളം താഴ്ന്നില്ല; ചെങ്ങന്നൂരിൽ എന്തു സംഭവിച്ചു എന്നു മാത്രം ഇപ്പോഴും ആർക്കും ഒരു നിശ്ചയവും ഇല്ല; മഴ സാധ്യതയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്ടറിൽ ഭക്ഷണവും വെള്ളവും എത്തിക്കും
പ്രളയദുരിതാശ്വാസത്തിൽ കൈയ്‌മെയ് മറന്ന് പരിശ്രമിക്കുന്നത് കടലിന്റെ മക്കൾ തന്നെ; മത്സ്യത്തൊഴിലാളികൾ രക്ഷാദൗത്യത്തിന് ഇറങ്ങിയില്ലായിരുന്നെങ്കിൽ മരണസംഖ്യ ഇനിയും ഏറിയേനെയെന്ന് തുറന്നുസമ്മതിച്ച് അധികൃതർ; ദുരന്തമുഖമായ ചെങ്ങന്നൂരിൽ ഒറ്റപ്പെട്ടയിടങ്ങൾ ഇനിയുമേറെ; ഞായറാഴ്ചയോടെ എല്ലായിടത്തും എത്താൻ കഴിയുമെന്ന് പ്രതീക്ഷ; രണ്ടുദിവസത്തിനുള്ളിൽ 22 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ; മേഖലയിൽ നിന്ന് ശനിയാഴ്ച രക്ഷിച്ചത് 7500 ഓളം പേരെ
സാഹസികതയുടെ സഹയാത്രികന് കേരളക്കരയുടെ ഒരു ബിഗ് സല്യൂട്ട്; കൊച്ചിയിൽ വമ്പൻ ഹെലികോപ്റ്റർ വീടിന് മുകളിലിറക്കി 26 പേരെ രക്ഷിച്ച് ക്യാപ്റ്റൻ പി. രാജ്കുമാർ; ഓഖി ദുരന്ത സമയത്ത് സാഹസികമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിന് രാജ്യം ശൗര്യചക്ര നൽകി ആദരിച്ചു;ഐഎൻഎസ് ഗരുഡയിലെ ഉദ്യോഗസ്ഥനായ രാജ്കുമാർ പാലക്കാട് സ്വദേശി
പുറത്താക്കൂ പിണറായീ.... പ്രളയത്തിനിടെ സുഖിക്കാൻ ജർമ്മനിക്ക് പോയ ഈ മന്ത്രിയെ; ഒപ്പം കൂടിയ ഇ ടി മുഹമ്മദ് ബഷീറിന്റെ എംപി സ്ഥാനം ലീഗ് തിരിച്ചെടുക്കണം; റോമാ നഗരം കത്തിയെരുയുമ്പോൾ വീണവായിച്ച ചക്രവർത്തിമാരുടെ കേരള പതിപ്പ് ഇനി ആവർത്തിച്ചുകൂടാ; ജനങ്ങൾ പട്ടണികിടന്നും വെള്ളംകിട്ടാതെയും മരിക്കുമ്പോൾ സുഖവാസത്തിന് പോയവരെ ഒറ്റപ്പെടുത്തുക
ഈ ദുരന്തത്തിൽ നിന്നും കേരളം പൂർണ്ണമായും തിരിച്ചുവരാൻ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും എടുക്കും; ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ; ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഇതൊരു ജീവിതകാല വെല്ലുവിളിയാണ്; കഴിഞ്ഞ ഒരാഴ്‌ച്ചയായി എന്റെ കണ്ണും മനസ്സും കേരളത്തിൽ തന്നെയാണ്; ടിക്കറ്റ് കിട്ടിയാൽ ഉടൻ 'ഫുൾ ഫിഗറും' കേരളത്തിൽ ഉണ്ടാകും; മുരളി തുമ്മാരുകുടി എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നവരോട്
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ
കുതിരാനിൽ കുടുങ്ങി ജയറാം; കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ധർമ്മജൻ; ഉടൻ വരുന്ന വെള്ളത്തെ കാത്ത് ടോവിനോ; മുങ്ങിയ വീടിന്റെ ചിത്രം പങ്കുവച്ച് ജോജു; ദിലീപിന്റെ വീടിന് അടുത്തു വരെ വെള്ളം എത്തി; കായലും കടലും കയറി വീട് പണിത താരങ്ങൾക്കെല്ലാം ആശങ്ക; മല്ലികാ സുകുമാരനെ പോലെ ദുരിതം അറിഞ്ഞവരിൽ അനേകം സിനിമാക്കാർ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം