Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാള സിനിമയിൽ വിവാഹമോചനം തുടർക്കഥയാകുന്നത് പുതുതലമുറയുടെ പ്രശ്‌നം; മക്കളെ തങ്ങളുടെ മേഖലയിൽ എത്തിക്കുന്നത് എല്ലാ രംഗത്തുമുള്ള പ്രവണത: നടൻ ജയറാം മറുനാടൻ മലയാളിയോട്

മലയാള സിനിമയിൽ വിവാഹമോചനം തുടർക്കഥയാകുന്നത് പുതുതലമുറയുടെ പ്രശ്‌നം; മക്കളെ തങ്ങളുടെ മേഖലയിൽ എത്തിക്കുന്നത് എല്ലാ രംഗത്തുമുള്ള പ്രവണത: നടൻ ജയറാം മറുനാടൻ മലയാളിയോട്

ലയാളസിനിമയിൽ ഒരുപക്ഷേ ജയറാമിനെപോലെ പിടിച്ചുനിന്ന നടൻ ഉണ്ടാകില്ല. കാരണം മലയാളവും തമിഴും തെലുങ്കും ഉൾപ്പടെ സിനിമയുടെ മഹാസാധ്യതകളെയെല്ലാം ഈ താരം ഉപയോഗിച്ചു എന്നതു തന്നെയാണതിന് കാരണം. മലയാളത്തിനും തമിഴിനും ജയറാം എന്ന അഭിനേതാവിനെ മാറ്റിനിർത്തിയാൽ വലിയ നഷ്ടമാകും ഉണ്ടാകുക എന്നുപോലും സംശയിക്കുന്നവരുണ്ട്. മലയാള സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ജയറാം മറുനാടൻ മലയാളിയോടു സംസാരിക്കുന്നു.

  • സിനിമാ ലോകത്തെ എങ്ങനെയാണ് ജീവിതാനുഭവും കൊണ്ട് നോക്കിക്കാണുന്നത്?

സിനിമയും ജീവിതവും രണ്ടും രണ്ടുതന്നെയാണ്. കാരണം മനുഷ്യന്റെ താത്പര്യങ്ങളും സ്വപ്‌നങ്ങളും എല്ലായ്‌പോഴും വ്യത്യസ്ഥമായിക്കൊണ്ടിരിക്കും അതിന്റെ ചുവടുപിടിച്ചാണ് ജീവിതം മുന്നോട്ടുപോകുക. എന്നാൽ സിനിമ എന്നത് ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടെങ്കിലും ഒരുതരത്തിലും അതിനെ യാഥാർത്ഥ്യവുമായി താരതമ്യം ചെയ്യാനാകില്ല. എന്നാൽ എല്ലാ സിനിമകളും മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കും. അതിനുദാഹരണമാണ് പ്രേക്ഷകർ ഓരോ സിനിമയെയും തന്റെ ജീവിതാനുഭവവുമായി ബന്ധിപ്പിക്കുന്നത്.

  • സിനിമാലോകത്ത് പലപ്പോഴും ബന്ധങ്ങൾക്ക് വിലയില്ലാതാകുന്നുണ്ടോ?


സി
നിമാലോകത്ത് മാത്രമല്ല പുതുതലമുറയിലുള്ളവർക്ക് ഒന്നിനോടും ഒരു ആത്മാർത്ഥതയുമില്ല. ഇന്നത്തെ പുതിയ വാർത്തകൾ കാണുമ്പോൾ അത് മനസിലാകും. പ്രതിദിനം എത്രപേരാണ് വിവാഹമോചനത്തിനായി കോടതികളിൽ കയറിയിരങ്ങുന്നത്. അത് സിനിമാലോകത്ത് കൂടുതലാണ്, മാത്രമല്ല സിനിമാലോകത്തെ ഇത്തരം സംഭവങ്ങൾ വലിയാ വാർത്തയാകുകയുംചെയ്യും. അപ്പോൾ എല്ലാവരും അറിയുകയും ചെയ്യുന്നു. എന്നാൽ പഴയ തലമുറയിൽ പെട്ടവരിൽ അത്തരം സംഭവങ്ങൾ കുറയാൻ കാരണം പരസ്പര വിശ്വാസവും ബന്ധത്തിന്റെ ഊഷ്മളതയുമാണ്. ഇപ്പോൾ അച്ഛനും അമ്മയും മക്കളുമൊന്നും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. അച്ഛനും അമ്മക്കും ജോലി മക്കൾ ഫ്ളാറ്റിനകത്ത് തനിച്ച് കഴിയുന്ന അവസ്ഥയാണ്. ഇവർക്ക് പിന്നെ എവിടെനിന്നാണ് ബന്ധവും ബന്ധത്തിന്റെ മൂല്യവും വിലയും അറിയാനാകുന്നത്. അതുകൊണ്ടുതന്നെ അവർ വലുതാകുമ്പോൾ അച്ഛനെയും അമ്മയെയും വയോധികസദനത്തിലുമാക്കുന്നു. ഇതാണ് ഇപ്പോഴത്തെ സാഹചര്യം.

  • സിനിമയിലും ഇതുപോലെയാണോ അനുഭവം?

ല്ലായിടത്തും ഇത്തരം മൂല്യച്യുതികൾ ഉണ്ട്. ഇനി ഇതെല്ലാം മാറിവരാൻ ഒരു പുതിയ സംസ്‌കാരം വളർന്നുവരണം. പ്രായമായവരെ ബഹുമാനിക്കാനും ആദരിക്കാനും തയ്യാറാകുന്ന സംസ്‌കാരം വളരേണ്ടതുണ്ട്. പിന്നെ എനിക്ക് മലയാളസിനിമയിൽ കാര്യമായ സൗഹൃദങ്ങളൊന്നുമില്ല. എന്നാൽ എല്ലാവരുമെന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. മാത്രമല്ല എന്റെ പ്രേക്ഷകരാണ് എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ അവർ എന്നെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പോരായ്മകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോഴും ഓരോ സിനിമയുടെയും ഫീഡ്ബാക്ക് എന്നെ വിളിച്ചറിയിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന പ്രേക്ഷകരിപ്പോഴുമുണ്ട്.

  • അന്യഭാഷാ ചിത്രങ്ങൾ വൻ വിജയം കൊയ്യുകയും മലയാള സിനിമക്ക് എത്തിപ്പെടാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

ലയാള സിനിമയേക്കാൾ നല്ല സിനിമയായിട്ടല്ല മലയാളികൾ മറ്റ് ഭാഷാചിത്രങ്ങളെ സ്വീകരിക്കുന്നത്. മലയാളസിനിമയുടെ ആവർത്തന വിരസതകൊണ്ട് മാത്രമാണ്. നല്ല കഥയും കഥാപാത്രങ്ങളും വരുമ്പോൾ അതിന് നല്ല വരവേൽപ്പ് കിട്ടാറുണ്ടല്ലോ. മലയാളികൾ ബുദ്ധിയുള്ളവരും വിവേകമുള്ളവരുമാണ്. എന്തിനേയും കണ്ണടച്ച് സ്വീകരിക്കാൻ തയ്യാറാകില്ല. നല്ലതിനെ മാത്രം സ്വീകരിക്കാൻ അവർക്കറിയാം. അതുകൊണ്ടാണ് ഇപ്പോഴും നല്ല കുടുംബ സിനിമകൾ വൻവിജയം കൊയ്യുന്നത്.

  • പറഞ്ഞുവരുന്നത് നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നില്ല എന്നല്ലേ? ഇതിന് കാരണം നല്ല കഥകളില്ലാത്തതല്ലേ?

ങ്ങനെ ഞാൻ പറയില്ല കാരണം നല്ലകഥകളും നല്ല സിനിമകളും ഇനിയും ഉണ്ടാകും അതിൽ തർക്കമില്ല. എന്നാൽ പലപ്പോഴും നല്ല കഥകൾ വരുന്നില്ല എന്നതു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ സംവിധായകർ ഇതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കേണ്ടിയും വരുന്നു. നിലവിൽ നാലോ അഞ്ചോ കഥകൾ മാത്രമേ നമുക്കുള്ളൂ. അതിനെ പലരീതിയിൽ ചിത്രീകരിക്കുന്നു എന്നതാണ് സത്യം.

  • കഥകൾക്ക് കാര്യമായ പ്രാധാന്യം നൽകാത്ത പുതുതലമുറ സിനിമകൾ പിറവിയെടുത്തത് ഗുണമോ ദോഷമോ?

തിന് മറുപടിപറയാൻ ഞാൻ ആളല്ല. കാരണം രണ്ട് തരത്തിലുള്ള സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ ഒരിക്കലും കാറ്റഗറൈസ് ചെയ്യരുത്. ഓരോരുത്തരും അവരവരുടെ കഴിവുകൾക്കനുസരിച്ചാണ് സിനിമ നിർമ്മിക്കുക. അതിൽ പല വ്യത്യസ്ഥതകൾ കണ്ടേക്കാം. എന്നാൽ അഭിനയത്തിന്റെ കാര്യത്തിൽ മാറ്റമില്ല എല്ലാത്തിലും അഭിനയിച്ച് ഫലിപ്പിച്ചാൽ മാത്രമേ പ്രേക്ഷകർക്കിഷ്ടപ്പെടൂ. അക്കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും സംവിധായകരും തയ്യാറാകാറില്ല. സിനിമ എപ്പോഴും പൂർണ്ണതയിലെത്തണം അപ്പോൾ മാത്രമേ വിജയപ്രതീക്ഷയും ഉണ്ടാകുന്നുള്ളു

  • മലയാള സിനിമ പഴയകാല നായകരുടെ മക്കൾക്ക് വഴിമാറുകയാണോ? മക്കളെ ഫീൽഡിലിറക്കി സംരക്ഷിക്കുന്നുണ്ടോ?

ചോദ്യത്തിൽ എന്തോ അസ്വാഭാവികതയുണ്ട്. കാരണം എല്ലാ മേഖലയിലും അച്ഛന്മാർ മക്കളെ തന്റെ വഴിയിലേക്ക് കൊണ്ടുവരാറുണ്ട് അല്ലാത്തവരുമുണ്ട്. അതുപോലെതന്നയാണ് സിനിമാ മേഖലയിലും. അവരവർക്ക് താത്പര്യമുള്ള മേഖലയിലേക്ക് എത്തിക്കും. സിനിമയിൽ ഇക്കാര്യങ്ങൾ പെട്ടന്ന് നടപ്പാവുന്ന ഒന്നല്ല. കാരണം അഭിനയം ഒരുകലയാണ്. അതൊരു കഴിവാണ്. അത് എല്ലാ മക്കൾക്കും ലഭിക്കണമെന്നില്ല. ഉണ്ടെങ്കിൽ തന്നെ അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടണമെന്നില്ല. ഇപ്പോഴത്തെ മലയാള സനിമാ പ്രേക്ഷകർ നല്ലതിനെ മാത്രമേ അംഗീകരിക്കൂ. അതുകൊണ്ടുതന്നെ മക്കളായതുകൊണ്ടുമാത്രം കാര്യമില്ല നല്ലഅഭിനയം കൂടി ഉണ്ടായിരിക്കണം. അത് ഇവിടുത്തെ പല നടന്മാർക്കും അനുഭവമുള്ളതാണ്. മാത്രമല്ല സനിമയിൽ എല്ലാകാലത്തും ഒരാൾക്ക് നിൽക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. തലമുറകൾ മാറുമ്പോൾ അതനുസരിച്ചുള്ളമാറ്റങ്ങളും ഉണ്ടാകും. എന്നാൽ എത്രമാറ്റാൻ ശ്രമിച്ചാലും മാറാത്ത ഒന്നുണ്ട് അത് ജീവിത യാഥാർത്ഥ്യങ്ങളാണ് കണ്ടില്ലെന്ന് നടിക്കരുത്.

സിനിമ എന്ന ഗ്ലാമർ ലോകത്തിന്റെ പകിട്ടില്ലാതെ സാധാരണക്കാർക്കിടയിലേക്ക് എന്തിനും എത്തുന്ന ജയറാമെന്ന ആ വലിയ കലാപ്രതിഭയോട് ഇന്നും മലയാളി പ്രേക്ഷകർക്ക് വലിയ ആരാധനയാണ്. വാദ്യകലാകാരനും, ആനപ്രേമിയുമെല്ലാമായ ഒരു പച്ചമനുഷ്യനായിതന്നെ അദ്ദേഹം ഇന്നും മലയാളസിനിമയുടെ സ്പന്ദനമാണ്. പരിഭവങ്ങളും പിണക്കങ്ങളും മറച്ചുവച്ച് ലാളിത്യം നിറഞ്ഞമുഖത്തോടെ അദ്ദേഹം ഇന്നും നിൽക്കുന്നു സിനിമ എന്ന ആ വലിയലോകത്ത്.

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP