Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചങ്കൂറ്റമുണ്ടെങ്കിൽ വെള്ളാപ്പള്ളി എസ് എൻ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സർക്കാരിനു വിടട്ടെ; കാശുവാങ്ങി പെട്ടിയിലാക്കി ഇനി 5 വർഷത്തേക്കു കോഴ നടക്കില്ലെന്ന് ഉറപ്പായപ്പോൾ കവലപ്രസംഗം നടത്തുന്നുവെന്നു ബിജു രമേശ് മറുനാടനോട്

ചങ്കൂറ്റമുണ്ടെങ്കിൽ വെള്ളാപ്പള്ളി എസ് എൻ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സർക്കാരിനു വിടട്ടെ; കാശുവാങ്ങി പെട്ടിയിലാക്കി ഇനി 5 വർഷത്തേക്കു കോഴ നടക്കില്ലെന്ന് ഉറപ്പായപ്പോൾ കവലപ്രസംഗം നടത്തുന്നുവെന്നു ബിജു രമേശ് മറുനാടനോട്

ആലപ്പുഴ: വെള്ളാപ്പള്ളിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ എസ് എൻ ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമന കാര്യങ്ങൾ സർക്കാരിനു വിട്ടുകൊടുക്കാൻ ശ്രീനാരായണ ധർമ്മവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു രമേശ് മറുനാടന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ ആവശ്യപ്പെട്ടു.

കവലപ്രസംഗങ്ങളിൽ യാതൊരു അർത്ഥവുമില്ല. ഇനിയൊരു അഞ്ചുവർഷത്തേക്ക് വെള്ളാപ്പള്ളിയുടെ നിയമന തട്ടിപ്പ് നടക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെ പ്രഖ്യാപനം നടത്താൻ ഇടയായത്. 2015 -16 വർഷങ്ങളിൽ എസ് എൻ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളിൽ 124 നിയമനങ്ങൾ നടത്താനാണ് വെള്ളാപ്പള്ളി പദ്ധതിയിട്ടിരുന്നത്. സീറ്റ് ഒന്നിന് 45 ലക്ഷം രൂപവീതം വാങ്ങി പെട്ടിയിലാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ നിയമനത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ശ്രീനാരായണ ധർമ്മവേദി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനത്തിലെ സുതാര്യത വ്യക്തമാക്കിയശേഷം മാത്രം നടപടികൾ മുന്നോട്ടുനീക്കിയാൽ മതിയെന്ന കോടതി ഉത്തരവ് വെള്ളാപ്പള്ളിക്ക് ലഭിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നേരത്തെ നടത്തിയ നിയമനങ്ങളെക്കുറിച്ചും ആക്ഷേപം നൽകിയിട്ടുണ്ട്. ഇതും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് ധർമ്മവേദി ശ്രമിക്കുന്നത്.

സംസ്്ഥാനത്ത് പതിനാലു കോളജുകളും 126 സ്‌കൂളുകളും അനുബന്ധ സ്ഥാപനങ്ങളുമാണ് എസ് എൻ ഡി പിക്കും എസ് എൻ ട്രസ്റ്റിനുമായുള്ളത്. കഴിഞ്ഞ ഇരുപതുകൊല്ലമായി വെള്ളാപ്പള്ളിയാണ് സ്ഥാപനങ്ങളുടെയെല്ലാം മേൽനോട്ടക്കാരൻ. അപ്പോൾ അഴിമതി ഊഹിക്കാവുന്നതേയുള്ളു.

നിയമനങ്ങൾ പി എസ് സിക്ക് വിടാൻ തയ്യാറെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ആത്മാർത്ഥതയോടെയല്ല. മറിച്ച് കടുത്ത വർഗീയത പരത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. യോഗത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിയമനം നടത്താൻ സർക്കാർ ശ്രമിച്ചാൽ ഈഴവർക്കുനേരെയുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടും. ഇതിനെ ജാതീയമായി മുതലാക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം.

പറഞ്ഞ കാര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വെള്ളാപ്പള്ളി സർക്കാരിന് എഴുതി നൽകണം. എന്നിട്ടു മറ്റു സമുദായ മാനേജ്‌മെന്റുകൾക്ക് മാതൃക കാട്ടണം. അതാണ് ആണുങ്ങൾക്ക് പറഞ്ഞ പണി. കവലകളിൽനിന്നും വാചകമടിച്ചാൽ ഈ സംസ്ഥാനത്തെ ഈഴവന്മാർക്ക് യാതൊരു ഗുണം ഉണ്ടാകില്ല. ഈഴവ സമുദായത്തെ ജാതീയമായി ചേരിതിരിവിലേക്ക് നയിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ജാതി ചോദിക്കരുത്, പറയരുതെന്ന് പറഞ്ഞ ഗുരുസ്വാമികളുടെ സംഘടന ഇന്ന് ജാതിസംഘടനയായി മാറി.

പട്ടം താണുപിള്ള അടക്കമുള്ളവർ എസ് എൻ ഡി പി അംഗമായിരുന്നു. ഇപ്പോൾ വെള്ളാപ്പള്ളി യോഗത്തിന്റെ തലപ്പത്തെത്തിയതോടെയാണ് ഒരു ജാതി , ഒരു മതം എന്ന് ഉദ്ഘാഷിച്ച യോഗം ജാതി സംഘടനയായത്. ബിജെപിയുമായി ചേർന്ന് ഇപ്പോൾ വെള്ളാപ്പള്ളി നടത്തുന്ന സമത്വമുന്നേറ്റ ജാഥയും ഈഴവരെ ഉദ്ധരിക്കാനുള്ളതല്ല. മറിച്ച് സ്വന്തം കീശ വീർപ്പിക്കാനുള്ള ഉപാധി മാത്രമാണെന്നും ബിജു രമേശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP