Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാണ്ടിയും ഉതുപ്പും അടുപ്പക്കാർ തന്നെ; പരാതികൾ അവഗണിച്ചു; എമർജിങ് കേരളയിലൂടെ ഭൂമി നൽകാനും മുഖ്യമന്ത്രി ശ്രമിച്ചു; നേഴ്‌സിങ് തട്ടിപ്പ് കേസിലെ പ്രതിയെ ഇന്റർപോൾ കുടുക്കുമ്പോൾ ഈ പുതുപ്പള്ളിക്കാരൻ സന്തോഷത്തിലാണ്; ഉതുപ്പിന്റെ വെടിയേറ്റ ജോജി മറുനാടനോട്

ചാണ്ടിയും ഉതുപ്പും അടുപ്പക്കാർ തന്നെ; പരാതികൾ അവഗണിച്ചു; എമർജിങ് കേരളയിലൂടെ ഭൂമി നൽകാനും മുഖ്യമന്ത്രി ശ്രമിച്ചു; നേഴ്‌സിങ് തട്ടിപ്പ് കേസിലെ പ്രതിയെ ഇന്റർപോൾ കുടുക്കുമ്പോൾ ഈ പുതുപ്പള്ളിക്കാരൻ സന്തോഷത്തിലാണ്; ഉതുപ്പിന്റെ വെടിയേറ്റ ജോജി മറുനാടനോട്

കൊച്ചി: വർഗീസ് ഉതുപ്പ് എന്ന കുറ്റവാളിക്കെതിരായ തെളിവുകൾ പുറത്തുകൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ചത് കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺ എം കുര്യാക്കോസ് എന്ന ജോജി. ജോജിയുടെ ഉതുപ്പുമായുള്ള ശത്രുതയാണ് പിന്നീട് ഇയാളുടെ സ്വത്ത് വിവരമടക്കമുള്ള സുപ്രധാന തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലെത്താൻ കാരണം. വർഷങ്ങൾക്ക് മുൻപ് ഉതുപ്പിന്റെ അവിഹിത ബന്ധത്തിന്റെ പേരിലുള്ള വഴക്കാണ് ഇവർ തമ്മിലുള്ള കടുത്ത ശത്രുതയിലേക്ക് വഴിമരുന്നിട്ടത്.

തന്റെ അനുജന്റെ ഭാര്യയുമായുള്ള ഉതുപ്പിന്റെ രഹസ്യ ബന്ധം കണ്ടുപിടിച്ചതാണ് പ്രശനത്തിന്റെ തുടക്കം.ഉതുപ്പിന്റെ എല്ലാം എല്ലാമായ ഉമ്മൻ ചാണ്ടിയോട് പ്രതിപക്ഷ നേതാവായിരിക്കെ ജോജി പരാതി പറഞ്ഞതോടെ ശത്രുത വർദ്ദിച്ചു.ആളൊഴിഞ്ഞ പറമ്പിലിട്ട് ഉതുപ്പ് ജോജിയെ വെടി വച്ചതോടെ സംഭവം ക്രിമിനൽ കേസുമായി. മരണത്തെ മുഖാമുഖം കണ്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വാസത്തിനൊടുവിൽ തലയിൽ തറച്ച ഒരു കഷണം വെടിയുണ്ടയുമായാണ് പിന്നീട് ജോജി ജീവിതത്തിലേക്ക് തിരിച്ച് വന്നത്.ഡോക്ടർമാർ പലരും ഒരു രക്ഷയുമില്ലെന്ന് വിധിയെഴുതിയിട്ടും തനിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാനായത് ചിലപ്പോൾ ഒരു നിയോഗമായിരിക്കാമെന്നാണ് ജോജി ഇപ്പോൾ കരുതുന്നത്.

തലയിൽ തറച്ച വെടിയുണ്ടയോടൊപ്പം ഉതുപ്പ് വർഗീസ് എന്ന കൊടുംകുറ്റവാളിയോടുള്ള പകയും ജോജി അണയാതെ സൂക്ഷിച്ചു.4 മാസങ്ങൾക്ക് മുൻപ് ഉതുപ്പിന്റെ അൽസറാഫ എന്ന കൊച്ചിയിലെ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിൽ ഇൻകം ടാക്‌സ് റെയ്ഡ് നടത്തിയതോടെയാണ് വർഗീസ് ഉതുപ്പ് എന്ന മണർക്കാട്ടുകാരൻ കുപ്രശസ്തിയോടെ വാർത്തകളിൽ നിറയുന്നത്. 3 കോടി രൂപയുടെ കള്ളപ്പണം അവിടെ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടിത്തതോടെ പിന്നെ ജോജിയും ഉതുപ്പിനെതിരായ തന്റെ ''പണി''തുടങ്ങി. ഇയാൾ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തി പാവപ്പെട്ട നഴ്‌സുമാരെ കബളിപ്പിക്കുകയാണെന്ന് അതിന് എത്രയോ മുൻപ് താൻ സംസ്ഥാന സർക്കാർ വകുപ്പുകളെ അറിയിച്ചിരുന്നു എന്ന് ജോജി പറയുന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പോലും നിരവധി തവണയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ജോജി പരാതിയുമായത്. അപ്പോഴെല്ലാം ഉമ്മൻ ചാണ്ടി തന്നെ കണ്ട ഭാവം പോലും നടിച്ചില്ലെന്ന് ജോജി ഓർക്കുന്നു. ഇത്രയെല്ലാം തട്ടിപ്പ് നടത്തിയ വർഗീസ് ഉതുപ്പിന് ഉമ്മൻ ചാണ്ടി എമേർജിങ്ങ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി നൽകാനായി ശ്രമിച്ചിരുന്നതായും ഇത് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. കേവലം എൽഐസി ഏജന്റായിരുന്ന വർഗീസ് ഉതുപ്പ് കോടികളുടെ ഇടപാട് നടത്തുന്ന വ്യവസായിയായി മാറിയത് വളരെ പെട്ടന്നായയോരുന്നു. ചുരുങ്ങിയ കാലം കൊണ്ടുള്ള വളർച്ചയുടെ കാരണം അന്വേഷിക്കാൻ പോലും അധികൃതർ രേഖാമൂലം പരാതി കിട്ടുന്നത് വരെ തയ്യാറായിരുന്നില്ല.

ഉതുപ്പ് വർഗീസുമായി യാതൊരു ബന്ധവുമില്ലെന്ന് ആണയിട്ട് പറയുന്ന മുഖ്യൻ താൻ അയാളെ കുറിച്ച് നിരവധി തവണ പറഞ്ഞ പരാതികൾ എന്താണെന്ന് പോലും അന്വേഷിക്കാൻ തായ്യാറാവാത്തതെന്തായിരുന്നു എന്നാണ് ജോജി ചോദിക്കുന്നത്. 2009ൽ ഉതുപ്പ് ലിബിയയിലേക്ക് കയറ്റി അയച്ച നഴ്‌സുമാർ അവിടെ വിസ പോലും കൃത്യമല്ലാത്തതിനാൽ നരകയാതന അനുഭവിച്ചത് പത്രവാർത്തകളിൽ നിറഞ്ഞിരുന്നു. എന്നിട്ടും പിന്നീടുള്ള കുവൈത്ത് റിക്രൂട്ട്‌മെന്റും ഇയാളുടെ സ്ഥാപനത്തിന് തന്നെ നൽകിയയത് സർക്കാർ തല ഇടപെടൽ മൂലമാണെന്ന് ജോജി തുടക്കം മുതലേ കുറ്റപ്പെടുത്തിയിരുന്നു.

ഈ ആരോപണങ്ങൾ എല്ലാം ശരി വെയ്ക്കുന്നതായിരുന്നു പിന്നീട് കണ്ടതെല്ലാം. പുതുപ്പള്ളിക്കാരൻ ഉതുപ്പിന് നിരവധി തവണ ഹാജരാകാൻ സിബിഐ നോട്ടീസ് അയച്ചിട്ടും അയാൾ മുങ്ങി നടക്കുകയായിരുന്നു. വർഗീസിന്റെ മുഴുവൻ സ്വത്ത് വിവരങ്ങളും രേഖകൾ സഹിതം ജോജി എൻഫോഴ്‌സ്‌മെന്റിനും സിബിഐക്കും കൈമാറിയിട്ടുണ്ട്. റിക്രൂട്ട് നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് നിരവധി പ്രാവശ്യം ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ടു പറഞ്ഞിട്ടും യാതിരു ഫലവുമുണ്ടായില്ല. അതേസമയം തന്റെ ആരോപണങ്ങളെല്ലാം ശരി വയ്ക്കുന്നതായിരുന്നു പിന്നീട് പ്രൊട്ടക്ടർ ഓഫ് എമിഗ്രെന്റ്‌സിന്റെ അറസ്റ്റോടെ തെളിഞ്ഞതെന്നു ജോജി മറുനാടൻ മലയാളിയോട് പറഞ്ഞു.

കോടികളുടെ കുഴൽപ്പണമിടപാട് സംബന്ധിച്ച വിവരങ്ങളും ഇയാളുടെ സ്ഥാപനം റെയ്ഡ് ചെയ്തതിന് ശേഷമാണ് പുറത്ത് വരുന്നത്. ഇന്റർപോൾ അറസ്റ്റ് ചെയ്ത ഉതുപ്പ് വർഗീസിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും.ഈ കേസിന്റെ പുറകേയുള്ള നടപ്പും അസുഖവും സാമ്പത്തികമായും ശാരീരികമായും ഏറെ അവശനാക്കിയിട്ടുണ്ട് ജോജിയെ. എങ്കിലും നഴ്‌സുമാർ ഉൾപ്പെടെ നിരവധി പേരെ ദ്രോഹിച്ച ഉതുപ്പിനെ പിടികൂടാൻ ചെറുതല്ലാത്ത സഹായ ചെയ്യാൻ തനിക്കായല്ലോ എന്ന ആശ്വാസത്തിലാണ് ജോജിയും.

പാരമ്പര്യമായി കിട്ടിയ സ്വത്ത് വിറ്റും മറ്റുമാണ് ഇപ്പോൾ ജോജി ചികിത്സക്കും മറ്റുമുള്ള പണം കണ്ടെത്തുന്നത്.ഉതുപ്പിനെ നാട്ടിലെത്തിച്ചാൽ നേരി ഒരു നോക്ക് കാണണമെന്നാണ് ജോജിയുടെ ആഗ്രഹം. നിയമത്തിന്റെ കൈവിലങ്ങുമായി ഉതുപ്പ് നടന്ന് നീങ്ങുമ്പോൾ തന്റെ വേദന ഒരു നിമിഷമെങ്കിലും സന്തോഷമായി മാറുമെന്നാണ് ജോജിയുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP