Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എൻഡിപി അച്ഛനും മകനും മാത്രം ഭരിക്കും; പുറത്തുനിന്നൊരു നോട്ടക്കാരൻ മാത്രം; പഴയ മഹാരഥന്മാർ ഉണ്ടാക്കിയതൊക്കെ വെള്ളാപ്പള്ളി തിന്നു കൊഴുക്കുന്നു: ഗോകുലം ഗോപാലൻ മറുനാടൻ മലയാളിയോട്

എസ്എൻഡിപി അച്ഛനും മകനും മാത്രം ഭരിക്കും; പുറത്തുനിന്നൊരു നോട്ടക്കാരൻ മാത്രം; പഴയ മഹാരഥന്മാർ ഉണ്ടാക്കിയതൊക്കെ വെള്ളാപ്പള്ളി തിന്നു കൊഴുക്കുന്നു: ഗോകുലം ഗോപാലൻ മറുനാടൻ മലയാളിയോട്

ആലപ്പുഴ: എസ്എൻഡിപി യോഗത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് ഗോകുലം ഗോപാലൻ എന്ന ബിസിനസ് മാൻ. കേരളത്തിന് വെളിയിലെ സംഘടനയുടെ പ്രവർത്തനം നയിച്ചിരുന്ന വ്യക്തി. കേരളത്തിൽ മലബാരിൽ എസ്എൻഡിപിക്ക് സ്വാധീനം ഉണ്ടാക്കി കൊടുത്തവരിൽ പ്രധാനി. ഇങ്ങനെയുള്ള ഗോകുലം ഗോപാലൻ വെള്ളാപ്പള്ളിയുടെ ഏകാധിപത്യ പ്രവണതയിൽ തെറ്റിയാണ് സംഘടനയ്ക്ക് പുറത്തു പോകുന്നത്. പിന്നീട് ശ്രീനാരായണ ധർമ്മവേദി എന്ന പ്രസ്ഥാനം രൂപീകരിച്ച് മുന്നോട്ടു പോയ അദ്ദേഹത്തിന് വെള്ളാപ്പള്ളിയുമായി പലഘട്ടത്തിലും ഏറ്റുമുട്ടേണ്ടി വന്നു. വീണ്ടും ഒരു യോഗം തെരഞ്ഞെടുപ്പ് കൂടി അടുത്തുവരുമ്പോൾ കളത്തിന് പുറത്താണ് അദ്ദേഹം. എങ്കിലും വിമർശനങ്ങളുമായി വെള്ളാപ്പള്ളിക്കെതിരെ ഗോകുലം ഗോപാലൻ രംഗത്തുണ്ട്.

വെള്ളാപ്പള്ളി എസ്എൻഡിപി എന്ന പ്രസ്ഥാനത്തെ നശിപ്പിക്കുകയാണെന്നാണ് ഗോകുലം ഗോപാലന്റെ വിമർശനം. വെള്ളാപ്പള്ളി നേരും നെറിവും ഇല്ലാത്തവനാണ്, എന്തും കാശ് കൊടുത്തുവാങ്ങുന്ന നെറികേട് കൈയിലുള്ളയാൾ. താൻ പ്രവർത്തിക്കുന്നത് തന്റെ അദ്ധ്വാനത്തിൽനിന്നുണ്ടാക്കിയ കാശുകൊണ്ടാണെന്ന് ശ്രീനാരായണ ധർമ്മവേദി അദ്ധ്യക്ഷൻ ഗോകുലം ഗോപാലൻ മറുനാടന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

നിയമത്തെയും മാദ്ധ്യമങ്ങളെയും കൈയിലെടുത്ത് വെള്ളാപ്പള്ളി നടത്തുന്ന നെറികേട് കേരളത്തിലെ ജനസാമാന്യത്തിന് നല്ലതുപോലെ അറിയാവുന്നതാണ്. ഇപ്പോൾ അയാൾ പ്രഖ്യാപിച്ചിരിക്കുന്ന എസ് എൻ ഡി പി യോഗം ഭാരവാഹികളുടെ ലിസ്റ്റിൽ ആരൊക്കെയാണുള്ളത്? പുറത്തുനിന്ന് ഏതെങ്കിലും ഒരാൾ ഈഴവനെ പ്രതിനിധാനം ചെയ്യാനുണ്ടോ. മകനും അച്ഛനും ഭരിക്കുന്ന യോഗത്തിൽ ഡോ. എം എൻ സോമനെ ഒരു നോട്ടക്കാരനാക്കി ഇരുത്തിയിട്ടുണ്ട്. ഇതു കാലങ്ങളായി നടക്കുന്ന പ്രവണതയാണ്, ഗോകുലം ഗോപാലൻ വ്യക്തമാക്കി.

ഒരിക്കൽ താനും സഹപ്രവർത്തകരും ഈ മഹാവിപത്തിനെ ഉന്മൂലനം ചെയ്യാൻ തങ്ങളെക്കൊണ്ട് ആകാവുന്ന തരത്തിൽ പ്രവർത്തിച്ചു. എന്നാൽ പത്രങ്ങൾ വെള്ളാപ്പള്ളിയെ വാഴ്‌ത്തിപ്പാടി. ഒരു വലിയ അഴിമതി നിർമ്മാർജനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട തങ്ങളെ വിസ്മരിച്ചു. ഞങ്ങൾക്ക് അനുകൂലമായി ഒരു പത്രവും എഴുതിയില്ല. എല്ലാവരും വെള്ളാപ്പള്ളിയുടെ പിറകേ പാഞ്ഞു. എങ്കിലും ആ ഉദ്യമത്തിൽനിന്നും പിന്തിരിയാതെ യോഗം തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ താൻ നൽകിയ ഹർജി നാലുകൊല്ലം കോടതിയിൽ കിടന്നു വലിഞ്ഞു. അപ്പോഴേയ്ക്കും അടുത്ത ഭരണസമിതിയുടെ കാലാവധി എത്തി. പിന്നെ ഇവിടെ എന്തുനിയമം?

ഇപ്പോൾ മഹാരഥന്മാരായ നേതാക്കൾ സ്വരുക്കൂട്ടിയ വസ്തുവകകൾ വിറ്റ് തിന്നുകൊഴുക്കുകയാണ് വെള്ളാപ്പള്ളി. ഈ സംസ്ഥാനത്തെ മുഴുവൻ ഈഴവനെയും വിറ്റ് അയാൾ കാശ് പോക്കറ്റിലാക്കി കഴിഞ്ഞു. ഇപ്പോൾ ബിജെപിയുമായി നടത്തുന്ന വിലപേശൽ ഈഴവന്റെ പേരിലാണ്. ഇയാൾ ഈഴവന്മാർക്കു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? മൈക്രോഫിനാൻസ് വഴി പണം പലിശയ്ക്ക് കൊടുക്കൽ മാത്രമാണ് ഇപ്പോഴത്തെ പണി. കോടികളുടെ ആസ്തികളുണ്ടെന്നു പറയുന്ന യോഗത്തിന്റെ പേരിൽ എവിടെയെങ്കിലും ഒരു ആസ്ഥാനമന്ദിരമുണ്ടോ? ഗോകുലം ഗോപാലൻ ചോദിച്ചു.

കണിച്ചുകുളങ്ങര വിട്ട് എവിടെയും വെള്ളാപ്പള്ളി ഗുരുദേവനെ പ്രതിഷ്ഠിക്കില്ല. അരുവിക്കരയിൽ വെള്ളാപ്പള്ളി ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുത്തുവെന്നു പറയുന്നത് എന്തിനാണ്? അതിനുപകരമായി സംസ്ഥാനത്ത് വി എച്ച് പി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കോളേജുകളുടെ നടത്തിപ്പു ചുമതല നൽകാമെന്ന് ഏറ്റിട്ടുണ്ടല്ലോ. പിന്നെ എന്തിന് ഭയക്കണം. കച്ചവടം മാത്രം ലക്ഷ്യമിടുന്ന വെള്ളാപ്പള്ളിക്ക് ഇതിൽപരം എന്തു നേട്ടമുണ്ടാകാനാണെന്നും ഗോകുലം ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP