Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്താണ് ഓശാനാ മൗണ്ടില്‍ സംഭവിക്കുന്നത്? താങ്കള്‍ ശരിക്കും ഒരു സ്ത്രീ പീഡകനും തട്ടിപ്പുകാരനും ആണോ?

എന്താണ് ഓശാനാ മൗണ്ടില്‍ സംഭവിക്കുന്നത്? താങ്കള്‍ ശരിക്കും ഒരു സ്ത്രീ പീഡകനും തട്ടിപ്പുകാരനും ആണോ?

സാമൂഹ്യ പ്രവര്‍ത്തകനും വിമത കത്തോലിക്ക നേനതാവുമായ ജോസഫ് പുലിക്കുന്നേല്‍ അഴിമതിക്കാരനും പെണ്ണു പിടിയനും ആണ് എന്ന തരത്തില്‍ ഉണ്ടായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജോസഫ് പുലിക്കുന്നേലുമായി മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ നടത്തിയ അഭിമുഖമാണിത്. എല്ലാ ആരോപണങ്ങളേയും നിഷേധിക്കുന്ന പുലിക്കുന്ന്‍ വിരല്‍ ചൂണ്ടുന്നത് മകനും പുറത്താക്കപ്പെട്ട ട്രസ്റ്റിയുമായ രാജു ജോസഫ് പുലിക്കുന്നേലിനെനയാണ്. വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു-എഡിറ്റര്‍

  • എന്താണ് ഓശാനാ മൗണ്ടില്‍ സംഭവിക്കുന്നത്? താങ്കള്‍ ശരിക്കും ഒരു സ്ത്രീ പീഡകനും തട്ടിപ്പുകാരനും ആണോ?


എനിക്ക് നാലു മക്കളാണ് ഉള്ളത്. ഒരു ആണും മുന്നു പെണ്ണും. എന്റെ സ്വത്തുക്കള്‍ എല്ലാവര്‍ക്കും തുല്യമായാണ് ഞാന്‍ വീതിച്ചത്. ഇതില്‍ ഓശാനാ മൗണ്ട് ഉള്‍പ്പെട്ടിരുന്നില്ല. എന്റെ ജീവിതത്തിന്റെ അടിത്തറയായി വളര്‍ന്നു വന്ന ആശയത്തില്‍ നിന്നും ഉണ്ടായതാണ് ഓശാനാ മൗണ്ട്. അതു മക്കള്‍ക്ക് കൈമാറുന്നതിനേനാട് എനിക്ക് യോജിപ്പില്ലായിരുന്നു. വാസ്തവത്തില്‍ നല്ല നിലയില്‍ ബിസിനസ് ചെയ്ത് ബാംഗ്ലൂരില്‍ ജീവിക്കുന്ന അവന് എന്റെ സ്വത്തുക്കളുടെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ എന്റെ തീരുമാനത്തില്‍ മകന്‍ രാജുവിന് വലിയ വിഷമവും നിരാശയും ഉണ്ടായിരുന്നു. എന്റെ ഭാര്യ സുഖമില്ലാതിരിക്കുന്ന സമയമായിരുന്നു അത്. അവനെനക്കൂടി ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് അവള്‍ അപേക്ഷിച്ചു. എംവി പൈലി സാര്‍ ഈ നിര്‍ദ്ദേശം കൊണ്ടുവരികയും ട്രസ്റ്റികള്‍ അത് അംഗീകരിക്കുകയും ആയിരുന്നു.

ഇതിനിടയില്‍ ആരോഗ്യ പ്രശ്‌നം മൂലം ഞാന്‍ 75-ാം വയസ്സില്‍ ട്രസ്റ്റിന്റെ എല്ലാ പദവികളും രാജിവച്ചു. ഞാന്‍ രാജി വച്ചതോടെ രാജു സ്റ്റാഫ് മീറ്റിങ് വിളിച്ച് ചേര്‍ത്ത് പരി പൂര്‍ണ്ണ അധികാരം അവനാണെന്ന് പ്രഖ്യാപിച്ചു. ഇത് ജോലിക്കാര്‍ക്കിടയിലും ട്രസ്റ്റികള്‍ക്കിടയിലും അപ്രീതിയും ആശങ്കയും ഉണ്ടാക്കി. ആ ദിവസങ്ങളില്‍ എന്നും പരാതികളും പ്രതിഷേധങ്ങളും ആയിരുന്നു. കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് പെന്തകോസ്തല്‍ വിശ്വാസം സ്വീകരിച്ചിരുന്ന രാജുവിന് ഈ ട്രസ്റ്റും സ്ഥലവും ഒക്കെ പെന്തകോസ്തല്‍ വിശ്വാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാക്കാന്‍ ആയിരുന്നു താത്പര്യം. തുടര്‍ന്ന് ഞാന്‍ ഒഴികെ പ്രഗത്ഭരായ ട്രസ്റ്റികള്‍ എല്ലാം യോഗം ചേര്‍ന്ന് രാജുവിനെന ട്രസ്റ്റില്‍ നിന്നും പുറത്താക്കുകയായിരുന്നു.

തീര്‍ച്ചയായും. ജസ്റ്റിസ് കെടി തോമസും സക്കറിയയും പ്രൊഫസര്‍ എന്‍എം ജോസഫും അടങ്ങുന്ന പ്രഗത്ഭരായിരുന്നു ആ തീരുമാനം എടുത്തത്. ആ തീരുമാനം ഞാന്‍ ഇടപെട്ട് മാറ്റണം എന്നായിരുന്നു രാജുവിന്റെ നിലപാട്. അതിനു ഞാന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് എനിക്കെതിരെ വ്യാജ കഥകള്‍ മെനഞ്ഞു തുടങ്ങിയത്. ദൈവം നേനരിട്ട് അവനെനല്ലാം വെളിപ്പെടുത്തിക്കൊടുക്കുന്നു എന്നായിരുന്നു അവകാശ വാദം. അങ്ങനെനയാണ് വൃദ്ധനായ എന്ന ലൈംഗിക പീഡനക്കാരനും തട്ടിപ്പുകാരനും ഒക്കെയാക്കി രാജിവിന്റെ നേനതൃത്വത്തിലുള്ള ഒരു സംഘം ചിത്രീകരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്നവരോട് ചോദിക്കുക, ഈ നാട്ടുകാരോട് ചോദിക്കുക, ഞാന്‍ ആരാണെന്ന്. ഈ പ്രചരണങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നെ അറിയുന്നവരാരും വിശ്വസിക്കാത്തതുകൊണ്ട് ഞാന്‍ ഇതുവരെ ഗൗനിച്ചില്ല. ഇപ്പോള്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആക്രമണം നടത്തുന്നു. ഞാന്‍ ഒരു തട്ടിപ്പുകാരന്‍ ആണെങ്കില്‍ ട്രസ്റ്റില്‍ ഉള്ള സാഹചര്യവും ജസ്റ്റിസ് കെ ടി തോമസിനെനയും പ്രൊഫ എന്‍എം ജോസഫിനെനയും പോലെയുള്ളവര്‍ എന്റെ കൂടെ ഇപ്പോഴും നില്‍ക്കുമോ?

  • കേരളാ പോലീസിന്റെ ഇന്റലിജന്റസ് വിഭാഗം പറയുന്നത് പരാതിയില്‍ കഴമ്പുണ്ടെന്നും തട്ടിപ്പും സ്ത്രീപീഡനവും നടന്നിട്ടുണ്ടെന്നുമാണല്ലോ?

രാജുവിന്റെ സ്വാധീനത്തെ തുടര്‍ന്ന് ഹോളണ്ടിലെ ഫണ്ടിങ്ങ് ഏജന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. വിന്‍സന്റ് പാനിക്കുളങ്ങര എന്ന അവരുടെ വക്കീലാണ് ഇത് വലിയ സംഭവമായി പെരുപ്പിച്ച് കാട്ടുന്നത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഏതെങ്കിലും അനേന്വഷണത്തിന്റെ പേരിലല്ല. ഇങ്ങനെന ഒരു ഉദ്യോഗസ്ഥന്‍ ഇവിടെ സന്ദര്‍ശിച്ചിട്ടില്ല. പരാതി വായിച്ചും മറ്റ് സ്വാധീനങ്ങളുടെ പുറത്തും തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അതെന്നു വേണം നിഗമനത്തില്‍ എത്താന്‍. ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കുറ്റം ആരോപിക്കപ്പെടുന്ന ആളുടെ മൊഴി എടുക്കേണ്ടത് ആവശ്യമല്ലേ? അതൊന്നും ഇവിടെ നടന്നിട്ടില്ല.

  • എങ്കില്‍ പിന്നെ എന്തുകൊണ്ട് ഈ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി എടുക്കുന്നില്ല?

അതിനു സമയമായില്ല. ഡയറക്ടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച ആലോചനകള്‍ നടത്തുന്നുണ്ട്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അനേന്വഷണം നടക്കുന്നുണ്ട്. എല്ലാ ട്രസ്റ്റികളുടെയും മൊഴിയെടുത്തു കഴിഞ്ഞ് ഇപ്പോള്‍ അനേന്വഷിക്കുന്ന ഉദ്യോഗസ്ഥര്‍ എന്തു പറയുന്നു എന്നറിയട്ടെ. ഞങ്ങള്‍ തട്ടിപ്പുകാരും സ്ത്രീപീഡക്കാരും ആണ് എന്നാണ് ഇപ്പോഴത്തെ അനേന്വഷണത്തിന്റെ കണ്ടെത്തല്‍ എങ്കില്‍ പിന്നെ എന്തു ചെയ്യാന്‍ പറ്റും. ആദ്യം ഈ അനേന്വഷണം പൂര്‍ത്തിയാകട്ടെ എന്നിട്ടു പറയാം അടുത്ത നടപടിയെക്കുറിച്ച്. നിരപരാധിത്തം ഉറപ്പുള്ളതുകൊണ്ടു തന്നെ തീര്‍ത്തു പറയാം എന്നെ തട്ടിപ്പുകാരന്‍ ആക്കാന്‍ ശ്രമിച്ച ആരെയും വെറുതെ വിടില്ല.

  • എല്ലാം നേരാംവണ്ണമാണ് നടക്കുന്നതെങ്കില്‍ എന്തിനാണ് കോടികള്‍ സംഭാവന നല്‍കിയ ഹോളണ്ടിലെ ട്രസ്റ്റ് അധികൃതര്‍ താങ്കള്‍ ഫണ്ട് മാറ്റി ചെലവഴിച്ചു എന്നും മറ്റും പറഞ്ഞ് പരാതി നല്‍കിയത്?

രാജുവിന് ഹോളണ്ടുമായി മുമ്പ് മുതലേ കച്ചവട ബന്ധം ഉണ്ട്. അതുകൊണ്ട് തന്നെ പലതവണ ഫണ്ടിങ്ങ് ഏജന്‍സിയില്‍ പോയി താമസിക്കുകയും ഇടപെടുകയും ചെയ്തിട്ടുണ്ട്. രാജുവിന്റെ ഭാഗം സമര്‍ത്ഥമായി അവരെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് അവര്‍ ഫണ്ടിങ്ങ് നിര്‍ത്തിവച്ചു. വലിയ തോതില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന സ്ഥാപനമാണ് ഓശാന. അവരുടെ ഫണ്ടിങ്ങിനെന അടിസ്ഥാനമാക്കി മുന്നോട്ട് പോയിരുന്ന സ്ഥാപനങ്ങള്‍ എല്ലാം പ്രതിസന്ധിയില്‍ ആയി. മുളന്തുരുത്തിയിലെ സ്‌കൂളിന്റെ കാര്യം ഉദാഹരണമാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ആയിരുന്നു ആ സ്‌കൂള്‍ തുടങ്ങിയത്. സ്‌കൂള്‍ തുടങ്ങിയ ശേഷം നല്ല നിലയില്‍ പ്രവര്‍ത്തനം നടക്കുമ്പോഴാണ് ഫണ്ടിങ്ങ് നില്‍ക്കുന്നത്. പിന്നെ എങ്ങനെനയാണ് സ്‌കൂള്‍ മുന്നോട്ട് കൊണ്ട് പോകുക. അതുകൊണ്ട് ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് സ്‌കൂള്‍ വിട്ട് ഓശാനയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

  • സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ വിദേശ ഫണ്ട് വാങ്ങി തുടങ്ങിയ സ്‌കൂള്‍ വില്‍ക്കാന്‍ അനുമതിയുണ്ടോ? ഫണ്ട് ദുരുപയോഗം ചെയ്തു എന്ന ആശയത്തെ ഇത് അടിവരയിടുകയല്ലേ?

സ്‌കൂള്‍ തുടങ്ങാന്‍ പണം നല്‍കിയവര്‍ അത് നിര്‍ത്തിയതോടെ സ്‌കൂള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വയ്യാതെയായി. അതുകൊണ്ട് വില്‍ക്കുകയല്ലാതെ വഴിയൊന്നും ഉണ്ടായിരുന്നില്ല. വില്‍ക്കാന്‍ നിയമപരമായി ഒരു തടസ്സവും ഇല്ല. സ്‌കൂള്‍ വിറ്റ പണം ഞങ്ങളാരും വീട്ടില്‍ കൊണ്ടുപോയിട്ടില്ല. അതും തിരുവനന്തപുരത്തെ പത്ത് ട്രസ്റ്റിന്റെ പത്തു സെന്റ് സ്ഥലവും പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്ത് ഒന്നും ഒളിച്ചു വയ്ക്കാതെ ഏറ്റവും കൂടിയ വില നല്‍കിയവര്‍ക്കാണ് വിറ്റത്. അപ്പോള്‍ കിട്ടിയ നാലുകോടിയോളം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ ഉണ്ട്. അതിന്റെ പലിശയുപയോഗിച്ചാണ് ഇപ്പോള്‍ ഓശാനയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എല്ലാം രേഖകള്‍ അനുസരിച്ചും നിയമം അനുസരിച്ചുമാണ് ചെയ്തിരിക്കുന്നത്.

  • ഹോളണ്ടില്‍ നിന്നും എത്തി ഓശാനാ മൗണ്ടില്‍ ഒരാഴ്ച താമസിച്ച് ഫണ്ടിങ്ങ് ഏജന്‍സിയുടെ പ്രതിനിധിയായി എത്തിയ വൈദികന്‍ താങ്കള്‍ക്ക് എതിരായാണല്ലോ റിപ്പോര്‍ട്ട് നല്‍കിയത്?

രാജുവിന്റെ സ്വാധീനം അത്രമേല്‍ ഉണ്ടെന്നാണ് ഇതിനര്‍ത്ഥം. ഇവിടെ വന്ന് അങ്ങേര്‍ താമസിച്ചു എങ്കിലും എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല. തിരിച്ച് ചെന്ന് അങ്ങേര്‍ ഇഷ്ടമുള്ളതുപൊലെ എഴുതിക്കൊടുത്തു. അതിനേനാട് ഞാന്‍ ഒരു തരത്തിലും യോജിക്കുന്നില്ല.

  • സുനാമി ബാധിതര്‍ക്ക് വീടി വച്ച് കൊടുക്കാനായി താങ്കള്‍ വാങ്ങിയ പണത്തിന്റെ നല്ലൊരു ശതമാനം വകമാറ്റി ഉപയോഗിച്ചു എന്നാണ് ആരോപണം ഉള്ളത്. ഒരുകോടിയില്‍ അധികം പണം കൈപ്പറ്റിയെങ്കിലും ഒന്നേമുക്കാല്‍ ലക്ഷം മുടക്കുള്ള 30 വീടുകള്‍ മാത്രമാണ് പണി തീര്‍ത്തത് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ട്?

ആ കണക്ക് തെറ്റാണ്. ഒന്നേമുക്കാല്‍ ലക്ഷം രൂപയല്ല ഒരു വീടിന് മുടക്കിയത്. ഞാന്‍ തന്നെ വ്യക്തിപരമായി നേനാക്കി ചെലവ് കുറച്ചതുകൊണ്ട് 20 ലക്ഷം രൂപ ആ ഫണ്ടില്‍ മിച്ചം വന്നു. ആ പണം ബാങ്കില്‍ പ്രത്യേകം നിക്ഷേപിച്ചിട്ടുണ്ട്. ഇങ്ങോട്ട് കിട്ടിയ പണം തിരിച്ചു നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് നിയമം അനുവദിക്കുന്നില്ല. വകമാറ്റി ചെലവഴിക്കാനും പറ്റില്ല. അതുകൊണ്ടാണ് അത് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ എല്ലാം രേഖകള്‍ കൃത്യമായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. അതൊക്കെ ആര്‍ക്കും പരിശോധിക്കാം. അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാവും.

  • ഓശാനാ മൗണ്ടില്‍ റിസോര്‍ട്ട് പണിത് സീരിയലുകാര്‍ക്കും സിനിമാക്കാര്‍ക്കും താമസിക്കാന്‍ കൊടുക്കുന്നു എന്നും ഫണ്ട് വകമാറ്റി സ്വിമ്മിങ്ങ് പൂള്‍ പണിതു എന്നും ആരോപണമുണ്ട്?

രണ്ട് ട്രസ്റ്റുകളാണ്ണുള്ളത് ഇതില്‍ ഒന്നിനു മാത്രമാണ് വിദേശ ഫണ്ടിങ്ങ് ഉള്ളത്. രണ്ടാമത്തെ ട്രസ്റ്റിന്റെ പേരിലാണ് സ്വിമ്മിങ്ങ് പൂളും റസ്റ്റ് ഹൗസും ഒക്കെ. എന്റെ തറവാട് ഹെറിറ്റേജ് ഹോമാക്കി മാറ്റി ഞാന്‍ വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഞാന്‍ നല്ല കാര്യത്തിനായി ഉപയോഗിക്കുന്നു. ഈ തറവാട് വീട് കിട്ടാത്തതും രാജുവിന്റെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. മോഹന്‍ലാല്‍ 29 ദിവസം ഇവിടെ വന്നു താമസിച്ചിട്ടുണ്ട്. വിഎസും പിണറായിയും ഒക്കെ ഇവിടെ താമസിച്ചിട്ടുണ്ട്. വെറുതേ ആരോപണം ഉന്നയിക്കാന്‍ വേണ്ടി ഇതെല്ലാം ഇവര്‍ വിവാദമാക്കുന്നു.

  • എംവി പൈലി സാറിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണല്ലോ റിപ്പോര്‍ട്ട്?

93 വയസ്സായി പൈലി സാറിന്. സാറിനു തന്നെ അറിയില്ല പലപ്പോഴും എന്താണ് പറയുന്നതെന്ന്. സാറിന് പ്രതിമാസം ലഭിച്ചുകൊണ്ടിരുന്ന 3000 രൂപ നിര്‍ത്തിയതില്‍ നേനരിയ വിഷമം ഉണ്ട്. അതാകാം ഇങ്ങനെനയൊരു റിപ്പോര്‍ട്ട്. ഞാന്‍ ഒരു പെണ്ണുപിടിയന്‍ ആണെന്നോ തട്ടിപ്പുകാരന്‍ ആണെന്നോ പൈലി സാര്‍ പറയുമെന്നു തോന്നുന്നില്ല.

  • വിന്‍സന്റ് പാനിക്കുളങ്ങര വലിയൊരു പ്രസ്താവന നല്‍കിയിരുന്നു. അദ്ദേഹത്തിന് എന്ത് റോള്‍ ആണുള്ളത്?

ഔദ്യോഗികമായി ഒരു റോളും വിന്‍സന്റിന് ഇല്ല. നല്ല ഫീസ് വാങ്ങി വിന്‍സന്റ് രാജുവിനും ഹോളണ്ടിന്റെ കമ്പനിക്കും വേണ്ടി കേസ് നടത്തുന്നു. അല്ലാതെ അനേന്വഷണം നടത്തി റിപ്പോര്‍ട്ട് പത്രങ്ങള്‍ക്ക് കൊടുക്കാന്‍ പാനിക്കുളങ്ങരയ്ക്ക് യാതൊരു അധികാരവും ഇല്ല. അയാള്‍ ഇവിടെ വന്ന് എന്നോട് ഒന്നും ചോദിച്ചിട്ടില്ല. അയാളുടെ റിപ്പോര്‍ട്ട് ഞാന്‍ ഗൗനിക്കുന്നുമില്ല. വെറുതെ കേസ് കൊടുത്ത് നൂയിസന്‍സ് ഉണ്ടാക്കിയിട്ട് ബാര്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ള ആളാണ് വിന്‍സന്റ്. ഞാന്‍ എതിര്‍ക്കുന്ന ശക്തികളുമായി അയാള്‍ക്കുള്ള കൂട്ടുകെട്ടും കണ്ടില്ലെന്നു നടിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP