Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനിക്കുഴിക്കാട്ടിലിന്റേത് പുലമ്പൽ; മതപരിവർത്തനം നടത്തുന്നത് പള്ളിക്കാർ; ക്രിസ്ത്യൻ പെൺകുട്ടികളെ പ്രേമിക്കരുതെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല; മതസ്പർദ്ധ പടർത്തുന്ന ബിഷപ്പിനെതിരെ കേസെടുക്കണം: മറുനാടനോട് വെള്ളാപ്പള്ളി

ആനിക്കുഴിക്കാട്ടിലിന്റേത് പുലമ്പൽ; മതപരിവർത്തനം നടത്തുന്നത് പള്ളിക്കാർ; ക്രിസ്ത്യൻ പെൺകുട്ടികളെ പ്രേമിക്കരുതെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല; മതസ്പർദ്ധ പടർത്തുന്ന ബിഷപ്പിനെതിരെ കേസെടുക്കണം: മറുനാടനോട് വെള്ളാപ്പള്ളി

ആലപ്പുഴ : വർഗീയ വിദ്വേഷവും മതസ്പർദ്ധയുമുണ്ടാക്കുന്ന ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരേ ഐ പി സി 153 എ വകുപ്പ് പ്രകാരം ക്രിമിനൽ കേസ്് എടുക്കണമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആവശ്യപ്പെട്ടു. ലൗജിഹാദും എസ് എൻ ഡി പിയുടെ കുതന്ത്രങ്ങളും ക്രൈസ്തവയുവതികളെ വഴിതെറ്റിക്കുന്നതായി ഇന്നലെ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പ്രസ്താവിച്ചതിനോടു പ്രതികരിക്കുകയായിരുന്ന വെള്ളാപ്പള്ളി. മതസ്പർദ്ധ ആളിക്കത്തിക്കും വിധം പ്രസ്താവന നടത്തുന്നതിനെതിരെ ചുമത്തുന്ന വകുപ്പാണ് ഐപിസി 153 എ.

അരിയും തിന്ന് ....എന്ന തരത്തിലാണ് മാർ ആനിക്കുഴിക്കാട്ടിൽ പുലമ്പുന്നത്. ആരാണ് മതപരിവർത്തനം നടത്തി ജനങ്ങളെ തട്ടിയെടുക്കുന്നത്? മതപരിവർത്തനത്തിനായി കോടികൾ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതാരാണ്? ഇതൊന്നും ഈ രാജ്യത്തെ മുസ്ലിങ്ങളും ഈഴവന്മാരുമല്ല. മറിച്ച് ക്രിസ്ത്യാനികൾ മാത്രമാണ്. ഇന്ത്യയിൽ രണ്ടു ശതമാനം മാത്രമുണ്ടായിരുന്ന ക്രിസ്ത്യാനികൾ ഇപ്പോൾ ഏഴു ശതമാനമായി എങ്ങനെ വളർന്നു? റോമിൽനിന്ന് ഇറക്കുമതി ചെയ്്തതല്ലല്ലോ. ഈ പറയുന്ന ബിഷപ്പുമാരും പാതിരിമാരും പരിവർത്തനം ചെയ്യപ്പെട്ടു വന്നിട്ടുള്ളവർ തന്നെയാണെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചു.

ഈഴവന്മാർ ഓട്ടോറിക്ഷാ തൊഴിലാളികൾ ആയത് ആരുടെയും തെറ്റല്ല. അത് ഈ രാജ്യത്തെ വ്യവസ്ഥിതിയുടെ കുഴപ്പമാണ്. ക്രൈസ്്തവ യുവതികളെ പ്രണയിക്കുന്നത് എസ്റ്റേറ്റ് മുതലാളിമാരായിരുന്നുവെങ്കിൽ ബിഷപ്പിനു കുഴപ്പമില്ലായിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽനിന്നും മനസിലാകുന്നത്, വെള്ളാപ്പള്ളി പറഞ്ഞു. ഇവിടെ മതവിദ്വേഷവും ജാതീയതയും വളർത്താൻ വേണ്ടിമാത്രമാണ് ഇയാൾ ഇപ്പോഴിങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. നായരോ ബ്രാഹ്മണനോ പ്രേമിച്ചു വിവാഹം കഴിച്ചാലോ ഇറങ്ങിപ്പോയാലോ പ്രതികരിക്കാത്ത ബിഷപ്പ് സ്വന്തം സമുദായത്തിലെ പെൺകുട്ടികളെ കൂച്ചുവിലങ്ങ് ഇടുകയാണ്. അവരുടെ അവകാശങ്ങളെ ഹനിക്കുകയാണ് ചെയ്യുന്നത്. പ്രേമിക്കാനും പ്രണയിക്കാനും ഒരുപോലെ അവകാശമുണ്ട്. മറിച്ച് ക്രിസ്ത്യൻ പെൺകുട്ടികൾ പ്രേമിക്കരുതെന്ന് ഏതു ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്?. വെള്ളാപ്പള്ളി ചോദിച്ചു.

പെന്തക്കോസ്ത് സഭകൾ എന്താണു ചെയ്യുന്നതെന്ന് ഈ ബിഷപ്പ് പഠിച്ചിട്ടുണ്ടോ. ഈ രാജ്യത്തെ താഴേത്തട്ടിലുള്ള ജനങ്ങളാണ് ഇവരിൽ ഭൂരിഭാഗവും. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിലുള്ളവരാണ് ഇപ്പോഴുള്ള പെന്തക്കോസ്ത് മിഷണറിമാർ. ഒരു പുനർവിചിന്തനത്തിനുശേഷം പ്രസ്താവന ഇറക്കിയാൽ മതിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബിഷപ്പിന്റെ പ്രസ്തവാന അതിന്റെ അർഹമായ പുച്ഛത്തോടെ സുദായം തള്ളിക്കളയുന്നതായും യോഗം ജനറൽ സെക്രട്ടറി മറുനാടനോട് പറഞ്ഞു.

ഇടവേളയ്ക്ക് ശേഷം ലൗ ജിഹാദ് വിവാദങ്ങളെ ആളിക്കത്തിക്കുന്ന ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന ഇന്നലെയാണ് ഉണ്ടായത്. ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടും ലൗജിഹാദ് ഉണ്ടെന്ന് ആരോപിച്ചാണ് ഇടുക്കിമെത്രാൻ രംഗത്തെത്തിയത്. മുസ്ലിം യുവാക്കൾക്കൊപ്പം എസ്എൻഡിപിക്കും ഇത്തരം ഒരു അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പെൺകുട്ടികളെ ലൗ ജിഹാദിലും എസ്.എൻ.ഡി.പി.യുടെ രഹസ്യ അജണ്ടയിലും വീഴ്‌ത്താൻ ശ്രമം നടക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. മിശ്രവിവാദം കത്തോലിക്കാ സഭയുടെ മൂല്യങ്ങളെ തകർക്കാനാണെന്നും ബിഷപ്പ് വിമർശിച്ചു. കാഞ്ഞിരപ്പള്ളിയിൽ നടന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് മിശ്രവിവാഹം വിശ്വാസത്തിന് എതിരാണെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചത്.

മറ്റ് മത്സസ്ഥരായ യുവാക്കൾ പ്രണയം നടിക്കുകയും സഭാ വിശ്വാസികളായ പെൺകുട്ടികൾ അവരോടൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുകയാണ്. ദേവാലയങ്ങളിൽ വച്ച് നടക്കുന്ന 100 വിവാഹങ്ങളിൽ ആറെണ്ണം മിശ്രവിവാഹമാണ്. വിശ്വാസികളെന്ന നിലയിൽ ഇത് തടയേണ്ടതാണ്. കഴിഞ്ഞ വർഷം കോടതി മുഖേന 5000 ജീവിതങ്ങൾ വേർപെട്ടു. യൂറോപ്പ് മോഡലിന്റെ പ്രതിഫലനമാണിത്. പടിഞ്ഞാറൻ കാറ്റ് ആഞ്ഞുവീശുകയാണ്. ക്രിസ്ത്യൻ പെൺകുട്ടികൾ കെണിയിൽ അകപ്പെട്ട് ഇറങ്ങിപ്പോകുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മിശ്രവിവാഹം ക്രൈസ്തവ തനിമയും മൂല്യങ്ങളും തകർക്കുന്നതാണ്. സർക്കാരുകൾ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സഭ അതിനോട് അനുകൂല നിലപാട് സ്വീകരിക്കരുത്. ്രൈകസ്തവ പെൺകുട്ടികൾ മുസൽങ്ങൾക്കും ഹിന്ദുക്കൾക്കുമൊപ്പം പോകുന്നത് തടയാൻ സഭ ജാഗ്രത പുലർത്തണം. പതിനെട്ട് വയസുവരെ മാതാപിതാക്കളുടെ സംരക്ഷണയിൽ ദൈവവിശ്വാസി ആയി വളരുന്ന പെൺകുട്ടികൾ പിന്നീട് തന്നിഷ്ടപ്രകാരം ജീവിക്കാൻ തുടങ്ങുന്നത് ഉചിതമല്ലെന്നും ബിഷപ്പ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP