Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട് വീടില്ലത്തവർ ഇനി ഉണ്ടാവില്ല; നഗരത്തിനു വിശക്കുകയുമില്ല... ലക്ഷ്യമിടുന്നത് കേന്ദ്രഫണ്ടുപയോഗിച്ചുള്ള വമ്പൻ പദ്ധതികൾ; കേരളത്തിലെ ഏക ബിജെപി നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ മറുനാടൻ മലയാളിയോട്

പാലക്കാട് വീടില്ലത്തവർ ഇനി ഉണ്ടാവില്ല; നഗരത്തിനു വിശക്കുകയുമില്ല... ലക്ഷ്യമിടുന്നത് കേന്ദ്രഫണ്ടുപയോഗിച്ചുള്ള വമ്പൻ പദ്ധതികൾ; കേരളത്തിലെ ഏക ബിജെപി നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ മറുനാടൻ മലയാളിയോട്

പാലക്കാട്: കേരളത്തിൽ ബിജെപിയുടെ ശക്തികേന്ദ്രമെന്ന് രാഷ്ട്രീയ നിരീക്ഷകരും പ്രവർത്തകരും കരുതിയ തിരുവനന്തപുരത്തോ കാസർകോടോ അല്ല ബിജെപി. അധികാരം പിടിച്ചെടുത്തത്, പാലക്കാട് നഗരസഭയിലാണ്. ആദ്യമായി താമര വിരിഞ്ഞ പലക്കാട് നഗരസഭയിൽ ആദ്യഘട്ടത്തിൽ തന്നെ വൻ പദ്ധതികളാണ് പുതിയ ഭരണസമിതി ലക്ഷ്യമിടുന്നത്. കേരളത്തെ ആശ്രയിക്കാതെ കേന്ദ്ര നഗരവികസന ഫണ്ട് ഉപയോഗിച്ച് കേന്ദ്ര സർക്കാർ സഹായത്തോടെ പാലക്കാടിനെ സമ്പന്നമാക്കാനാണ് നഗരസഭാ ചെയർമാനും ബിജെപിയും ലക്ഷ്യംവക്കുന്നത്. 150 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കാൻ പോകുന്നത്. പാലക്കാട് നഗരസഭയുടെ പ്രവർത്തനം കേരളത്തിനു മാതൃകയാക്കാൻ ഒരുങ്ങുകയാണ് ബി.ജെ പി കേരള ഘടകവും. ഇനി പാലക്കാട് വിടില്ലാത്തവരും, പട്ടിണി കിടക്കുന്നവരും ഉണ്ടാവില്ലെന്ന് പുതിയ നഗരസഭാ അധ്യക്ഷ ഉറപ്പു തരുന്നു. പലക്കാട് നഗരസഭാ ചെയർമാൻ പ്രമിളാ ശശിധരൻ പുതിയ ഭരണമുന്നണിയുടെ ലക്ഷ്യങ്ങളെയും പദ്ധതികളെയും പറ്റി മറുനാടൻ മലയാളിയോട് മനസുതുറക്കുന്നു

--കേരളത്തിലാദ്യമായാണ് ബിജെപി ഒരു നഗരസഭയിൽ അധികാരത്തിലെത്തുന്നത്. കേരളത്തിലെ ആദ്യത്തേ ബിജെപിക്കാരിയായ നഗരസഭാഅധ്യക്ഷയ്ക്ക് എന്തു തോന്നുന്നു?

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മുൻപുതന്നെ എല്ലാ ഡിവിഷനുകളിലും പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നു. കഴിഞ്ഞ തവണ ബിജെപി ക്കുണ്ടായിരുന്ന 15 സീറ്റ് 24 സീറ്റാക്കി ഉയർത്താനും, ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടു മനസിലാക്കാനും ഇത് സഹായകമായി. വളരെ നിസാര വോട്ടിനാണ് 4 ഡിവിഷനുകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് എങ്കിലും പ്രതിക്ഷക്കൊത്ത വിജയം ലഭിച്ചുവെന്നത് സത്യമാണ്. ഞങ്ങളിലൂടെ ഒരു മാറ്റം, അതിലുടെ വികസനം ഉണ്ടാക്കുമെന്ന് പാലക്കാട്ടെ ജനങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു, അതാണ് പ്രധാന വിജയകാരണം, അതിൽ സന്തോഷിക്കുന്നു. അവരുടെ പ്രതിക്ഷകൾ പോലെ അഴിമതിമുക്തമായി കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളുമായി മുന്നോട്ടു പോകാനാണ് ലക്ഷ്യമിടുന്നത് .

--ഇടതുവലതുമുന്നണികൾ മാറിമാറി ഭരിച്ചിരുന്ന രീതിയിൽനിന്നു മാറി ഭരണം ബിജെപി യിലേക്കെത്തുമ്പോൾ എന്തു ഭരണമാറ്റം ആയിരിക്കും പാലക്കാട് ഉണ്ടാവുക?

പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ നിരവധി ആവശ്യങ്ങൾ ഞങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷെ അതൊന്നും സാധിച്ചുതരാൻ ഇടതുവലതുമുന്നണികൾക്ക് സാധിച്ചില്ല. മുനിസിപ്പൽ ഓഫിസ് പ്രവർത്തനം പരിഷ്‌കരിക്കാനാണ് ഞങ്ങളുടെ ആദ്യത്തെ ശ്രമം. ജനങ്ങൾ പലപ്പോഴും ഇവിടെനിന്നു പല പേപ്പറുകൾ ശരിയാക്കാൻ വിഷമിക്കുന്നത് നേരിട്ടു കണ്ടിട്ടുണ്ട് അതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ അധികം സമയം എടുക്കാതെ ജനങ്ങൾക്ക് സുതാര്യമായ സേവനത്തിലുടെ കാര്യങ്ങൾ നടത്താൻ ഹെല്പ് ഡസ്‌ക് സജിവമാക്കാൻ ആണ് ആദ്യശ്രമം. ഒപ്പം വികസനത്തിന്റെയും ഭരണത്തിന്റെയും കാര്യത്തിൽ ഭാവിയിൽ പാലക്കാടിനെ കേരളത്തിന്റെ മാതൃകയാകുക എന്നതാണ് മൊത്തത്തിലുള്ള ലക്ഷ്യം 

-- കേരളത്തിന്റെ മാതൃകയാക്കാനുള്ള വികസനം എന്നൊക്കെ പറയുമ്പോൾ ഏതു രിതിയിലുള്ള വികസനമാണ് പാലക്കാട് നഗരസഭാഭരണം കൊണ്ട് ലക്ഷ്യമിടുന്നത്?

ഗ്രാമ നഗര വികസനങ്ങൾ നടത്തുന്നതിനായി ഒരുപാട് പദ്ധതികളും ഫണ്ടുകളും കേന്ദ്രസർക്കാർ നൽകുന്നുണ്ട്. അതു ലക്ഷ്യമിട്ടാണ് വികസനപ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ അമൃതനഗരം പദ്ധതിയിലൂടെ പാലക്കാട്ടെ എല്ലാ ജനതക്കും വീട് എന്നതാണ് ആദ്യലക്ഷ്യം. ഇതിലുടെ സ്വന്തമായി വിടില്ലാത്ത ഒരു പാലക്കാടു നിവാസി പോലും ഉണ്ടാവില്ല. ഇതിനായി 150 കോടി രൂപ ചെലവഴിക്കും. രണ്ടാമത്തേത് വിശപ്പില്ലാ നഗരമാണ്. നഗരത്തിലെ സാംസ്‌കാരികസംഘടനകളും വ്യാപാരി വ്യവസായി സംഘടനകളുമൊക്കെയായി ചേർന്നു വിശപ്പില്ലാ നഗരം എന്ന പദ്ധതി ഉടൻ ആരംഭിക്കും. അതിലുടെ നഗരത്തിൽ ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന ഒരാളും കാണില്ല. നഗരത്തിന്റെ ഒരുഭാഗത്ത് എപ്പോഴും ഭക്ഷണം എന്ന പദ്ധതിയാണ് വിശപ്പില്ലാ നഗരം. ഇതിനോടൊപ്പം മറ്റു 12 വികസന പദ്ധതികൾ കുടി ഉണ്ടാവും. കൽപാത്തിപ്പുഴയുടെ സംരക്ഷണം മുന്നിൽകണ്ട് കൽപാത്തി വന്ദനം എന്ന പ്രൊജക്റ്റ് ആണ് അതിലൊന്ന്. കേന്ദ്ര ജലസംരക്ഷണ വകുപ്പിന്റെ കിഴിലുള്ള ഗംഗാ പദ്ധതി മാതൃകയിലാണ് ഇതു നടപ്പാക്കുന്നത്. സ്ത്രികളെയും വിദ്യാർത്ഥികളെയും ഉൾപെടുത്തിയാണ് കൽപാത്തി വന്ദനം എന്ന മിഷൻ ഒരുക്കുന്നത്. അതിനോടൊപ്പം പാലക്കാട്ടെ മുന്നു ബസ് സ്റ്റാന്റിന്റെ വികസനം, പരിപൂർണ വൈഫൈ നഗരം, എല്ലാ സൗകര്യങ്ങളോടും കൂടിയ അത്യാധുനിക ടൗൺ ഹാൾ, മാലിന്യ സംസ്‌കരണം തുടങ്ങിയവയാണ് ആദ്യഘട്ടത്തിലുള്ള 12 പദ്ധതികളിലുള്ളത്



-- മൂന്നാമതൊരു മുന്നണി അധികാരത്തിലെത്തുമ്പോൾ ഉണ്ടാവാനിടയുള്ള വെല്ലുവിളികൾ എന്തൊക്കെയാണ് ?

ഇടതുവലതു ഭരണം ശരിയല്ലെന്നു ജനങ്ങൾക്ക് ഉറപ്പായതുകൊണ്ടാണ് അവർ് ബിജെപി യെ തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ ഭരണം കൊണ്ടുപോകണമെന്നാണ് ആഗ്രഹം. എംപി ആയ രാജേഷിന്റെയും എംഎ‍ൽഎ ഷാഫി പറമ്പിലിന്റെയും സഹകരണവും അഭിപ്രായങ്ങളും തിർച്ചയായും എല്ലാ പ്രവർത്തനങ്ങളിലും തേടും. അവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും ചെയ്യും. എന്നാലും വെല്ലുവിളികൾ ഉണ്ടാവും എന്നുറപ്പാണ്, വെല്ലുവിളികളെ വികസനത്തിലുടെ നേരിടാനാണ് ഞങ്ങളുടെ പ്ലാൻ

--ചരിത്ര പസിദ്ധമായ പാലക്കാട് ടിപ്പുവിന്റെ കോട്ട, കോട്ട മൈതാനം, സംഗീത കോളേജ് തുടങ്ങിയ പാലക്കാടിന്റെ പൈതൃകകേന്ദ്രങ്ങളിൽ വികസനങ്ങൾ ഒന്നും എത്താതെ നില്ക്കുന്നു. അതിനുവേണ്ടി എന്തൊക്കെ പദ്ധതികൾ ഉണ്ടാവും ?

1952 -ൽ എങ്ങനെയിരുന്നുവോ അവയെല്ലാം, അതുപോലെ തന്നെയാണ് ഇപ്പോഴും നിലനില്ക്കുന്നത്. ഒരു മാറ്റവും ഇതുവരെ സംഭവിച്ചിട്ടില്ല. പൈതൃകം വിളിച്ചോതുന്ന ഈ സ്ഥലങ്ങളിൽ റോഡിന്റെ വീതി വളരെ കുറവാണ്. വീതി കൂട്ടാൻ നോക്കിയാൽ പല പഴമയും നഷ്ടമാകും. അതുകൊണ്ട് ഒരു മേൽപാലമാണ് അവിടെ ഒരു പോംവഴി. അതോടൊപ്പം ഇതിലൂടെ ഓടുന്ന ബസ് സർവിസുകൾ കുറയ്ക്കാനും ഇവിടത്തെ നടപ്പാതകൾ മോടി പിടിപ്പിക്കാനാണുമാണ് ഉദ്ദേശ്യം. പിന്നെ മാലിന്യം ഇവിടെയും ഒരു പ്രശ്‌നമാണ്. പഴയതു സംരക്ഷിച്ചുകൊണ്ട് ക്ലീനാക്കുക എന്നുള്ള ഒരു പരിഹാരമേ ഇവിടെ നടക്കു

--വേറെ എന്തൊക്കെ മാറ്റങ്ങൾ പലക്കാട് ഇനി പ്രതീക്ഷിക്കാം?

നഗരത്തിലെ റോഡുകളുടെ വിതി കുട്ടാതെ ഇനി നിവൃത്തിയില്ല. അതിനുള്ള പദ്ധതികൾ ഉടൻ തുടങ്ങും. പിന്നെ ഞങ്ങളുടെ തൊട്ടടുത്തുള്ള കോയമ്പത്തൂർ നഗരത്തിലെ മാലിന്യ നിർമ്മാർജനരിതി ശ്രദ്ധയിൽ പെട്ടിരുന്നു. രാവിലെ തന്നെ നഗരം ക്ലീൻ ചെയുന്ന രീതി ഇവിടെയും പരീക്ഷിക്കും. അതിനു വേണ്ടി ഇന്ത്യയിൽ മുഴുവനായി കേന്ദ്രസർക്കാർ നടത്തുന്ന ക്ലീൻ ഇന്ത്യ പരിപാടികളിൽ പങ്കാളിയാവും

വികസനം കേരളത്തിൽ നിന്നല്ല കേന്ദ്രത്തിൽനിന്നാണെന്ന് തെളിയിക്കുകയാണ് പ്രമീളാ ശശിധരന്റെയും സംസ്ഥാനബിജെപി യുടെയും ലക്ഷ്യം. പാലക്കാടിനു പ്രത്യേക പാക്കേജോ, കുടുതൽ പദ്ധതികളോ എത്തിക്കാൻ ബിജെപി സംസ്ഥാന നേതാക്കൾ നേരിട്ട് ഇടപെടുമെ്ന്നാണ് അറിയുന്നത്. അതുപോലെ കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിച്ചു പാലക്കാട് നഗരസഭയുടെ 150-ാം വാർഷികം ആഘോഷപൂർവ്വം നടത്താനും പ്ലാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP