Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും ഗ്രൂപ്പായി നിന്ന് അഴിമതി നടത്തുന്നു; വിശ്വാസത്തിന്റെ പ്രശ്‌നമുള്ളതിനാൽ ബാർകോഴയിൽ മാത്രം കുഞ്ഞാലിക്കുട്ടി പങ്കു പറ്റിയില്ല; ആഭ്യന്തര വകുപ്പിന് ചെയ്യാവുന്ന ഏകകാര്യം അന്വേഷണം വൈകിപ്പിക്കൽ: പി സി ജോർജ് എംഎൽഎ മറുനാടൻ മലയാളിയോട്

ഉമ്മൻ ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും ഗ്രൂപ്പായി നിന്ന് അഴിമതി നടത്തുന്നു; വിശ്വാസത്തിന്റെ പ്രശ്‌നമുള്ളതിനാൽ ബാർകോഴയിൽ മാത്രം കുഞ്ഞാലിക്കുട്ടി പങ്കു പറ്റിയില്ല; ആഭ്യന്തര വകുപ്പിന് ചെയ്യാവുന്ന ഏകകാര്യം അന്വേഷണം വൈകിപ്പിക്കൽ: പി സി ജോർജ് എംഎൽഎ മറുനാടൻ മലയാളിയോട്

കൊച്ചി: ഉമ്മൻ ചാണ്ടി - കെഎം മാണി- കുഞ്ഞാലിക്കുട്ടി ത്രയങ്ങൾ രണ്ടരപതിറ്റാണ്ടായി കേരളത്തിൽ അഴിമതി മുന്നണിയായി രാഷ്ടീയപ്രവർത്തനം നടത്തിവരികയാണെന്നു പി. സി ജോർജ്. യുഡിഎഫിൽ തുടർന്നു കൊണ്ടു പ്രതിപക്ഷ നേതാവിന്റെ റോൾ കൈകാര്യം ചെയ്യുന്ന പി സി ജോർജ്് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളെപ്പറ്റി മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു

  • ബാർ കോഴക്കേസിൽ അന്വേഷണം വൈകിപ്പിച്ച് അപമാനിക്കുന്നുവെന്ന് മാണി പറയുന്നതിൽ കാര്യമുണ്ട് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ എങ്ങനെ കാണുന്നു?

ഉമ്മൻ ചാണ്ടി, കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ കേരളരാഷ്ട്രീയത്തിൽ തൊണ്ണൂറുകൾ മുതൽതന്നെ അഴിമതിക്കുവേണ്ടി ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നവരാണ്. ബാർകോഴ കേസിലെ പ്രധാനകണ്ണി ഉമ്മൻ ചാണ്ടി തന്നെയാണ്. ഉമ്മൻ ചാണ്ടിയുടെ അറിവോടും സമ്മതത്തോടെയുമാണ് കെ എം മാണിയും കെ ബാബുവും കോടികൾ കോഴ വാങ്ങിയത്. അതുകൊണ്ടുതന്നെ മാണിയെ രക്ഷിക്കുക എന്നത് ഉമ്മൻ ചാണ്ടിയുടെ ആവശ്യമാണ്. എന്നാൽ സുപീംകോടതിയുടെ നിർദ്ദേശം അനുസരിച്ച് ആഭ്യന്തരമന്ത്രാലയത്തിന് അഴിമതി കേസുകൾ അന്വേഷണം നടത്താതെ വിഴുങ്ങാൻ കഴിയില്ല. ഇക്കാരണത്താലാണ് ആഭ്യന്തര മന്ത്രാലയം ക്വിക്ക് വേരിഫിക്കേഷന് നിർദ്ദേശം നൽകിയത്.

തുടർന്ന് വിജിലൻസിൽ ചില സത്യസന്ധന്മാരായ അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം അന്വേഷണം തുടരാതിരിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര വകുപ്പിന് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റാത്ത സാഹചര്യമാണ്. കാരണം, ഇവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ കോടതിയുടെ ഇടപെടൽ ഉണ്ടാകും. പിന്നെ ആഭ്യന്തര വകുപ്പിന് ചെയ്യാവുന്ന ഏക കാര്യം അന്വേഷണം വൈകിപ്പിക്കുക എന്നതാണ്. ഇതാണ് ബാർ കോഴക്കേസിന്റെ അന്വേഷണം വൈകാൻ കാരണം. മാണിക്കെതിരെ ബാർ കോഴ ആരോപണം ഉണ്ടായ സമയത്ത് ഞാനടക്കമുള്ള കേരള കോൺഗ്രസ് എം എൽ എ മാർ മുഖ്യമന്ത്രിയെ ഓഫീസിൽ പോയി കണ്ടിരുന്നു. അന്ന് അദ്ദേഹം ഞങ്ങൾക്ക് വാക്കു തന്നു, മാണിയെ കേസിൽനിന്നു രക്ഷിച്ചു കൊള്ളാമെന്ന്. പിന്നീട് രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഞങ്ങൾ ചെന്നു കണ്ടു.

ചെന്നിത്തലയും മാണിയെ രക്ഷിക്കാമെന്ന് ഞങ്ങൾക്ക് വാക്കു തന്നിരുന്നു. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടി നടത്തിയ പ്രസ്താവന ഒരു ഒളിയമ്പാണ്. ആഭ്യന്തരമന്ത്രി ചെന്നിത്തലക്കെതിരെ മാത്രമല്ല വി എം സുധീരനും കൂടിയെതിരായാണ് പ്രസ്താവനയുണ്ടായിരിക്കുന്നത്്. കാരണം മാണിക്കു മുന്നിലും മറ്റു ഘടകകക്ഷികളുടെ മുന്നിലും അവർക്ക് ഏതെങ്കിലും പ്രതിസന്ധിയുണ്ടാകുമ്പോൾ സംരക്ഷിക്കുന്ന കോൺഗ്രസ് നേതാവ് താൻ മാത്രമാണെന്നും ബാക്കിയുള്ളവർ അവസരം മുതലെടുക്കുന്നവർ ആണെന്നും കാണിക്കാനാണ് ഈ പ്രസ്താവന നടത്തിയത്.

  • കുഞ്ഞാലിക്കുട്ടിയും ബാർകോഴയുടെ പങ്ക് പറ്റിയിട്ടുണ്ടെന്നാണോ?

ബാർ കോഴയിൽ മാത്രം കുഞ്ഞാലിക്കുട്ടി പങ്ക് പറ്റിയിട്ടില്ല. അത് മദ്യവുമായി ബന്ധപ്പെട്ട കാശായതിനാൽ അവരുടെ വിശ്വാസത്തിനെതിരാണ് അതാണ് അദ്ദേഹം ഇക്കാര്യത്തിൽ പങ്ക് പറ്റാത്തത്.

  •  കോൺഗ്രസിലും യുഡിഎഫിലും ഒരു വിഭാഗം നേതൃമാറ്റം ആവശ്യപ്പെടുന്നവരാണ്. ചെന്നിത്തല മുഖ്യമന്ത്രി ആവണമെന്നാണ് അവരുടെ ആവശ്യം. ഇക്കാര്യത്തെ താങ്കൾ എങ്ങനെ കാണുന്നു.?

കേരളത്തിൽ മുസ്ലിം ലീഗാണ് ഇപ്പോൾ ഭരണം നടത്തുന്നതെന്ന് വ്യാപക പ്രചാരണമുണ്ട്. എൻ എസ് എസും എസ് എൻ ഡി പിയുമെല്ലാം ഇക്കാര്യത്തിൽ അസംതൃപ്തരുമാണ്. ചെന്നിത്തല മുഖ്യമന്ത്രിയായാൽ തീർച്ചയായും ഭൂരിപക്ഷ മതവിഭാഗങ്ങളുടെ അസംതൃപ്തി മാറിക്കിട്ടും. എന്നാൽ യഥാർത്ഥത്തിൽ ഈ ഭരണം കൊണ്ട് ന്യൂനപക്ഷങ്ങൾക്കും ഒരു ഗുണവുമില്ലെന്നതാണ് സത്യം. 19 ശതമാനം വരുന്ന ക്രിസ്ത്യാനികളുടെ നേതാവായി സ്വയം അവരോധിച്ചിരിക്കുന്ന നേതാവാണ് മാണി. അദ്ദേഹത്തെ കൊണ്ട് ക്രിസ്തീയ സമൂഹത്തിന് ഒരു പ്രയോജനവുമില്ല. അതുപോലെ തന്നെ 26.5 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെയും ലീഗിന്റെയും അവകാശവാദം. എന്നാൽ ഭൂരിപക്ഷം മുസ്ലിംകൾക്കും ഇവരോടു താത്പര്യമില്ല. കേരളത്തിൽ മുസ്ലിം ലീഗാണ് ഇപ്പോൾ ഭരണം നടത്തുന്നതെന്ന് വ്യാപക പ്രചാരണമുണ്ട്. എൻ എസ് എസും എസ് എൻ ഡി പിയുമെല്ലാം ഇക്കാര്യത്തിൽ അസംതൃപ്തരുമാണ്. ചെന്നിത്തല മുഖ്യമന്ത്രിയായാൽ തീർച്ചയായും ഭൂരിപക്ഷ മതവിഭാഗങ്ങളുടെ അസംതൃപ്തി മാറിക്കിട്ടും. എന്നാൽ യഥാർത്ഥത്തിൽ ഈ ഭരണം കൊണ്ട് ന്യൂനപക്ഷങ്ങൾക്കും ഒരു ഗുണവുമില്ലെന്നതാണ് സത്യം.

  •  താങ്കൾ കൂടി പങ്കാളി ആയിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കഴിഞ്ഞ നാലുവർഷത്തെ ഭരണത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

ഇത്രയേറെ അഴിമതിയും സ്ത്രീ വിഷയങ്ങളും ഉണ്ടായിട്ടുള്ള ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.വേശ്യകൾ സെക്രട്ടറിയേറ്റിൽ കയറി നിരങ്ങുകയായിരുന്നു. ഇങ്ങനെ ഒന്ന് മുമ്പുണ്ടായിട്ടില്ല. അഴിമതിയുടെ കാര്യത്തിൽ പറയാതിരിക്കുന്നതാണ് നല്ലത്. കൈക്കൂലി വാങ്ങാത്തവർ പൊട്ടന്മാരും കോഴ വാങ്ങുന്നവർ മാന്യന്മാരുമാണെന്ന നിലപാടാണ് ഈ സർക്കാരിന്റെത്.

  • സരിതയെ പീഡിപ്പിച്ചവരുടെയെല്ലാം പേരുകൾ പുറത്തുവിടുമെന്ന് സരിതയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇക്കാര്യത്തിൽ താങ്കളുടെ പ്രതികരണം എന്താണ്?

അഡ്വ. ഫെനിക്ക് സത്യമറിയാം. അയാൾ അതു പറയട്ടെ, എന്നിട്ടു ശരിയാണോയെന്നു ഞാൻ പറയാം. സരിതയെ പീഡിപ്പിച്ചവരിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള എം എൽ എ മാരുമുണ്ട്. എല്ലാവരും ചെറുപ്പക്കാരാണ്, അവരുടെ ഭാവി നശിപ്പിക്കേണ്ട എന്ന ചിന്ത കൊണ്ടാണ് ഞാൻ പേരുകൾ പുറത്തുപറയാത്തത്.ഇത്രയേറെ അഴിമതിയും സ്ത്രീ വിഷയങ്ങളും ഉണ്ടായിട്ടുള്ള ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.വേശ്യകൾ സെക്രട്ടറിയേറ്റിൽ കയറി നിരങ്ങുകയായിരുന്നു. ഇങ്ങനെ ഒന്ന് മുമ്പുണ്ടായിട്ടില്ല. അഴിമതിയുടെ കാര്യത്തിൽ പറയാതിരിക്കുന്നതാണ് നല്ലത്. കൈക്കൂലി വാങ്ങാത്തവർ പൊട്ടന്മാരും കോഴ വാങ്ങുന്നവർ മാന്യന്മാരുമാണെന്ന നിലപാടാണ് ഈ സർക്കാരിന്റെത്. 

  • താങ്കളുടെ അടുത്ത പദ്ധതികൾ എന്താണ്?

അരുവിക്കര ഉപതെരഞ്ഞടുപ്പിൽ അഴിമതി വിരുദ്ധ ജനാധിപത്യ സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കും. പല സംഘടനകളും ഇക്കാര്യത്തിൽ എന്നോടൊപ്പം ഉണ്ടാകുമെന്ന് വാക്ക് തന്നിട്ടുണ്ട്. കേരള കോൺഗ്രസ് സെക്യുലർ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. നിലവിൽ ജോൺ സാർ ആണ് അതിന്റെ ചെയർമാൻ. എം എൽ എ എന്ന നിലയിലുള്ള എന്റെ പാർട്ടിയിലെ അവകാശങ്ങളെല്ലാം കെ എം മാണി തട്ടിയെടുത്തിരിക്കുകയാണ് ഇതിനെതിരെ കോടതിയിൽ പോകാനും നീക്കമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP