Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അട്ടപ്പാടിയിലെ സുസ്ലോൺ ഭൂമിയിടപാട് മുതൽ ഗാട്ടും കാണാച്ചരയും വരെ; വീരേന്ദ്രകുമാറിനെ വിചാരണ ചെയ്ത് കെ കൃഷ്ണൻകുട്ടി; മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം

അട്ടപ്പാടിയിലെ സുസ്ലോൺ ഭൂമിയിടപാട് മുതൽ ഗാട്ടും കാണാച്ചരയും വരെ; വീരേന്ദ്രകുമാറിനെ വിചാരണ ചെയ്ത് കെ കൃഷ്ണൻകുട്ടി; മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം

മാതൃഭൂമി മാനേനജിങ് ഡയറക്റ്റർ എംപി വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനനത്തോടൊപ്പം എക്കാലവും ഉറച്ച് നിന്നയാളായിരുന്നു മുൻ എംഎൽഎ കൂടിയായ കെ കൃഷ്ണൻകുട്ടി. പ്ലാച്ചിമട സമരത്തിന്റെ മുൻനനിരപ്പോരാളികളിലൊരാൾ. എൽഡിഎഫിൽ ജനനതാദളിന്റെ സീറ്റായിരുന്ന കോഴിക്കോടിനനു പകരം വയനനാട് നൽകാമെന്ന സിപിഎമ്മിന്റെ നിർദ്ദേശം തള്ളി, സോഷ്യലിസ്റ്റ് ജനനത രൂപീകരിച്ച് വീരേന്ദ്രകുമാർ യുഡിഎഫിൽ ചേക്കേറിയപ്പോൾ ഒപ്പം കൃഷ്ണൻകുട്ടിയും കൂട്ടരും ഉണ്ടായിരുന്നു. എന്നാൽ നിയമസഭാതെരഞ്ഞെടുപ്പിൽ കൃഷ്ണൻകുട്ടിയെ മത്സരിപ്പിക്കാതിരിക്കാൻ വീരേന്ദ്രകുമാറിനേനാട് അടുപ്പംപുലർത്തുന്നവർ ചരടുവലി നടത്തിയതോടെ ഇരുവരും തമ്മിൽ തെറ്റി. തുടർന്ന് കൃഷ്ണൻകുട്ടി മാതൃപ്രസ്ഥാനനമായ ജനനതാദളിൽ തിരിച്ചെത്തിയതോടെ പാലക്കാട് ജില്ലയിലെ സോഷ്യലിസ്റ്റ് ജനനതയുടെ ശക്തിയാണ് അത് ക്ഷയിപ്പിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനനായി വീരേന്ദ്രകുമാർ പാലക്കാട്ടെത്തിയതോടെ കൃഷ്ണൻകുട്ടിയും ആവേശത്തിലാണ്. എന്ത് വിലകൊടുത്തും എൽഡിഎഫ് സ്ഥാനനാർത്ഥിയായ എംബി രാജേഷിന്റെ വിജയത്തിനനായി താൻ മുൻനനിരയിൽ തന്നെയുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. കെ കൃഷ്ണൻകുട്ടി മറുനനാടൻ മലയാളി റിപ്പോർട്ടർ ശ്രീജിത്ത് ശ്രീകുമാറിനന് അനനുവദിച്ച അഭിമുഖം:

  • എംപി വീരേന്ദ്രകുമാറിന്റെ സ്ഥാനാർത്ഥിത്വത്തോട് കൂടി പാലക്കാടൻ പോരാട്ടത്തിന് ചൂട് കൂടിയോ?

ചിരിയോടെ... അങ്ങിനെ ഒരു ധാരണയും ഞങ്ങൾക്കില്ല. വീരേന്ദ്രകുമാർ ഇവിടെ മത്സരിക്കില്ല എന്നാണ് ആദ്യം പറഞ്ഞത്. രാജ്യസഭാ സീറ്റ് വേണമെങ്കിൽ ഇവിടെ മത്സരിച്ച് തോൽക്കണമെന്ന് കോൺഗ്രസ് പറഞ്ഞു. തോറ്റാൽ അദ്ദേഹത്തിനന് കർണ്ണാടകത്തിൽ നിന്ന് രാജ്യസഭാ സീറ്റ് കൊടുക്കുമെന്നാണ് പറയപ്പെടുന്നത്. അല്ലാതെ ഇവിടെ കൊടുക്കാൻ കഴിയില്ലല്ലോ. ഇവിടെയുള്ളത് കോൺഗ്രസിലുള്ളവർക്ക് പോലും തികയില്ല. കർണ്ണാടകത്തിലെ കോൺഗ്രസ് നേനതാവ് സിദ്ധാരാമയ്യ അയാളുടെ പഴയ സുഹൃത്താണ്. കോഴിക്കോടിനനും വയനനാടിനനും വടകരയ്ക്കുമെല്ലാം വേണ്ടി നല്ലവണ്ണം ശ്രമിച്ച് നേനാക്കി. കിട്ടിയില്ല,എൻകെ പ്രേമചന്ദ്രനന് കോൺഗ്രസ് അവരുടെ
സിറ്റിങ്ങ് സീറ്റ് കൊടുത്തില്ലേ? എന്തുകൊണ്ട് ഇദ്ദേഹത്തിനന് കൊടുത്തില്ല? ഇയാളെ അത്രയേ കോൺഗ്രസ് കണക്കാക്കുന്നുള്ളൂ.

  • അട്ടപ്പാടിയിലെ സുസ്ലോൺ കമ്പനനിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വീരേന്ദ്രകുമാറിന്റെ പങ്കെന്താണ്?

അട്ടപ്പാടി സംരക്ഷണ സമിതിയാണ് ആദ്യം അവിടെ സമരം തുടങ്ങിയത്. ഞങ്ങളെല്ലാം ആ മൂവ്‌മെന്റിലേക്ക് വന്ന്, സമരം വലുതാക്കുകയായിരുന്നു. പിന്നീടാണ് വീരേന്ദ്രകുമാർ രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹം ഉമ്മൻചാണ്ടിയേയും തിരുവഞ്ചൂരിനെയും പോലുള്ള യുഡിഎഫ് നേനതാക്കളെ കൂട്ടിവന്ന് സമരത്തിൽ പങ്കാളിയായി. അന്ന് ഇടതുപക്ഷ ഗവൺമെന്റിലെ ചീഫ് സെക്രട്ടറിയാണ് ആ വിഷയം അനേന്വഷിച്ചത്. ഞങ്ങൾ പറഞ്ഞതാണ് 100 ശതമാനനം ശരിയെന്ന് അവർക്കും ബോധ്യമായി. അവർ ഒരു റിപ്പോർട്ടും സമർപ്പിച്ചു. പുതിയ ഗവൺമെന്റ് വന്നാൽ ആരാണ് ആ റിപ്പോർട്ട് നടപ്പാക്കാൻ മുൻകൈ എടുക്കേണ്ടത്? അത് ഇതും പൊക്കിപ്പിടിച്ച് നടന്നവരാണല്ലോ... ഇവർ ഒരു നടപടിയും എടുത്തില്ലല്ലോ.

ഞാൻ മുഖ്യമന്ത്രിയെക്കണ്ട് ചർച്ചയ്ക്ക് മുൻകൈ എടുപ്പിച്ചു. അവിടെവച്ച് തിരുവഞ്ചൂർ പറഞ്ഞു, മാസം 5000 രൂപ വീതം ആദിവാസികൾക്ക് നൽകാമെന്ന്. എന്നോടൊപ്പമുണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനനാണ് അതിലെ ചതി ഞങ്ങളെ ബോധ്യപ്പെടുത്തിയത്. ഇലക്ട്രിസിറ്റി ബോർഡ് സുസ്ലോൺ കമ്പനനിക്ക് മാസം കൊടുക്കുന്നത് മൂന്ന് ലക്ഷം രൂപ. ആദിവാസിക്ക് മാസം കൊടുക്കുന്നത് വെറും 5000 രൂപ. ഇത് ശരിയല്ലെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. ആദിവാസികളുടെ ഭൂമി അവരുടെ പേരിൽ കൊടുക്കാൻ പറഞ്ഞിട്ട് അതിനനും ഒരു മറുപടിയില്ല. വീരേന്ദ്രകുമാറിനേനാട് അത് സഭയിൽ ഉന്നയിക്കാൻ പറഞ്ഞിട്ട് അദ്ദേഹം തിരിഞ്ഞ് നേനാക്കിയില്ല എന്നതായിരുന്നു സത്യം.

  • അപ്പോൾ വീരേന്ദ്രകുമാറിന്റേത് രാഷ്ട്രീയ സമരം മാത്രമായിരുന്നെ്നാണോ?

രാഷ്ട്രീയം മാത്രമായിരുന്നില്ല അതിലുണ്ടായിരുന്നത്. അദ്ദേഹത്തിനന് വേറെ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ഈ വിവാദത്തിനനു മുമ്പാണ് വയനനാട്ടിലെ ആദിവാസി ഭൂമി വീരേന്ദ്രകുമാറും മകനനും കയ്യേറിയതായി വാർത്തകൾ നിറയുന്നത്. അദ്ദേഹം എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്, അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നനം ഉയർന്നു വന്നത് മൂലം തന്നെക്കുറിച്ചുള്ള വാർത്തകൾ താഴെപ്പോയി എന്ന്. ആ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനനാണ് അട്ടപ്പാടി സമരത്തിൽ അദ്ദേഹം സജീവമായതെന്ന് സ്വാഭാവികമായും സംശയിക്കാം. സുസ്ലോൺ കമ്പനനിയുമായി ധാരണയിലെത്തി അട്ടപ്പാടിയിലെ ആദിവാസികളെ വഞ്ചിക്കുകയാണ് യഥാർത്ഥത്തിൽ വീരേന്ദ്രകുമാർ ചെയ്തത്.

  • വയനനാട്ടിലെ ആദിവാസി ഭൂമി കയ്യേറ്റത്തെക്കുറിച്ച്?

അതിനനി ഞാൻ പറയണോ കേരളത്തിലെ ജനനങ്ങൾക്ക് മുഴുവൻ അറിയുന്നതല്ലേ? അട്ടപ്പാടിയിലെ ആദിവാസികൾക്ക് വേണ്ടി കണ്ണീരൊഴുക്കിയ വിരേന്ദ്രകുമാർ വയനനാട്ടിൽ അവരുടെ ഭൂമി തട്ടിയെടുക്കയല്ലേ ചെയ്തത്? ഇത് ഞാൻ പറഞ്ഞതല്ല, അനേന്വഷണ കമ്മീഷനനും സുപ്രീം കോടതിയും കണ്ടെത്തിയതാണ്. എന്നിട്ടും ആ ഭൂമി കൈവശം വച്ച് അനനുഭവിക്കുകയല്ലേ? സോഷ്യലിസം എന്ന വാക്കിനന് അർത്ഥം അറിയുന്നയാൾ ഇങ്ങനെ ചെയ്യില്ല. അദ്ദേഹം ഇപ്പോഴും യുഡിഎഫിൽ തുടരുന്നത് ആ ഭൂമി തട്ടിപ്പ് മറക്കാനനായാണ്.

  • ഇതെല്ലാമാണോ താങ്കളും വീരേന്ദ്രകുമാറും തമ്മിൽ വഴിപിരിയാൻ കാരണം?

അതുമാത്രമല്ല, നിരവധി പ്രശ്‌നനങ്ങൾ ഉണ്ട്. ഞാൻ ഒരു കൃഷിക്കാരനനാണല്ലോ. കർഷവിരുദ്ധ നയങ്ങൾ കൈമുതലാക്കിയ കോൺഗ്രസിനെ എങ്ങിനെയാണ് എനനിക്ക് പിന്തുണയ്ക്കാൻ ആകുക? ഡബ്ലുടിഒയുടെ ബാലി കരാറിൽ ഒപ്പിടുന്നതോടെ ഇവിടുത്തെ കർഷകരുടെ പണി കഴിഞ്ഞു. സബ്‌സിഡി കേവലം 10% മാത്രമായി ചുരുങ്ങും. പിന്നെ ഞങ്ങൾ എങ്ങിനെ ജീവിക്കും? കാർഷിക മേഖലയിലെ സാധാരണ കർഷകന്റെ ജീവിത പ്രശ്‌നനത്തോടൊപ്പം നിന്നതാണ് ഞങ്ങളെ മുന്നണി വിടാൻ പ്രേരിപ്പിച്ചത്.

  • വീരേന്ദ്രകുമാറിന്റെ പാർട്ടിയുടെ സ്വാധീനനം പാലക്കാട് പൂർണ്ണമായും ഇല്ലാതായി എന്നാണോ അവകാശപ്പെടുന്നത്?

അദ്ദേഹത്തിനന് ഇവിടെ ഇപ്പോൾ ആളേ, ഇല്ലല്ലോ. കോൺഗ്രസിന്റെയും ലീഗിന്റെയും ആളുകളെ കൂട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണിപ്പോൾ!. അദ്ദേഹത്തിന്റെ പാർട്ടിക്ക് ഈ മണ്ഡലത്തിൽ ഇപ്പോൾ ഒരു വേരുമില്ല. ബോർഡ് വയ്ക്കാൻ കൂലിക്ക് ആളുകളെ ഇറക്കുകയാണ്. കൊടികെട്ടാനനും അതു തന്നെ അവസ്ഥ.
ധാരാളം പണം ഒഴുക്കുകയാണിവിടെ.

  • അദ്ദേഹത്തിന്റെ പത്രത്തിന്റെ സ്വാധീനനം തിരഞ്ഞെടുപ്പിൽ എത്രമാത്രം യുഡിഎഫിനന് ഗുണം ചെയ്യും?

വീരേന്ദ്രകുമാർ ഈ നാട്ടിലെത്തിയെന്ന് വരുത്തിത്തീർക്കാൻ ചിലപ്പോൾ പത്രം കൊണ്ട് കഴിയുമായിരിക്കും. ഞാൻ പറയട്ടെ, ഇദ്ദേഹത്തെ ഇവിടുത്തെ ജനനങ്ങൾക്ക് അറിയുക പോലുമില്ല. ഫോണിൽ വിളിച്ചാൽ ഇയാളെ കിട്ടുമോ? ഭൂരിഭാഗം സമയവും ഫ്‌ലൈറ്റിൽ ആയിരിക്കും. കുറഞ്ഞത് ഒരാറുമാസം വിദേശത്തും. അങ്ങിനെയൊരു എംപിയെ നമുക്കാവശ്യമുണ്ടോ? പാവപ്പെട്ട ജനനങ്ങളുടെ പ്രശ്‌നനത്തിലേക്ക് ഓടിയെത്തുന്നവനനാണല്ലോ ജനനപ്രതിനനിധി. അദ്ദേഹത്തെ ഇതിനൊന്നും കിട്ടില്ലെന്നുറപ്പാണ്.

  • മാതൃഭൂമിയുടെ ഒരു മാദ്ധ്യമ പ്രവർത്തകൻ ഇദ്ദേഹത്തിനെതിരെ പാലക്കാട് മത്സരിക്കുന്നതിനെക്കുറിച്ച്?

ഇദ്ദേഹം സോഷ്യലിസ്റ്റാണെന്നാണല്ലോ പറയുന്നത്. ആ ജീവനനക്കാരെ ദ്രോഹിക്കുന്നതിനെ ആർക്കെങ്കിലും അംഗീകരിക്കാനനാകുമോ? സുപ്രീംകോടതി വേയ്ജ് ബോർഡ് അംഗീകരിച്ച ശമ്പളം കൊടുക്കാൻ പറഞ്ഞു. കൊടുത്തില്ലല്ലോ? യൂണിയൻ ഉണ്ടാക്കിയവരെ ദ്രോഹിക്കുകയാണ്. ഇയാൾ സോഷ്യലിസ്റ്റാണെന്നാണല്ലോ വെപ്പ്. അതല്ല എന്നത് ഞങ്ങൾക്കൊക്കെ അറിയാം. ഗർഭിണിയായ ഒരു സ്ത്രീയെ വരെ ഗുവാഹത്തിയിലേക്കോ മറ്റോ ട്രാൻസ്ഫർ ചെയ്തില്ലേ? യൂണിയൻകാരെല്ലാം ഇടപെട്ടാണല്ലോ അതിൽ നിന്നും പിന്തിരിപ്പിച്ചത്.
ഇതെല്ലാം ഉണ്ടായിട്ടും പത്രം അദ്ദേഹത്തിനന് വേണ്ടി എഴുതിക്കൊണ്ടേയിരിക്കുകയാണല്ലോ?
പത്രത്തിനെക്കാൾ ഉപരി ജനനങ്ങളെ പ്രശ്‌നനങ്ങൾ നേനരിട്ട് ബാധിച്ചിരിക്കുന്നു എന്നതാണ് സത്യം. പൊതുജനനം വെറും കഴുതകളല്ല എന്നാണല്ലോ ഡൽഹി തെളിയിച്ചത്.

  • പ്ലാച്ചിമട സമരം വീരേന്ദ്രകുമാറിനന് അനുകൂലമായ ഒരു ഘടകമല്ലേ?

ഞാൻ ഒന്ന് ആദ്യമേ പറയട്ടെ, പ്ലാച്ചിമട എന്ന പ്രദേശം ഈ മണ്ഡലത്തിൽ വരുന്ന ഭാഗമല്ല. പിന്നെ വീരേന്ദ്രകുമാറിനെങ്ങിനെ ആ സമരം അനനുകൂലമാകും? എന്റെ അഭിപ്രായത്തിൽ ആ സമരം മാത്രമല്ല കൊക്കകോളഫാക്ടറി അടച്ച് പൂട്ടാൻ കാരണം. ഈ കൊക്കകോള വരുമ്പോൾ ഇയാളും മന്ത്രിയാണല്ലോ. എന്നിട്ടെന്തേ അന്ന് തടഞ്ഞില്ല? തൊഴിലാളികൾക്ക് ജോലികിട്ടുമെന്നത് കൊണ്ട് ഞങ്ങളും എതിർത്തില്ല എന്നതാണ് സത്യം. അതിനനിടയിലാണ് അവിടെ തദ്ദേശീയമായ ഒരു സമരം ഉയർന്നു വന്നത്. പത്രങ്ങളിൽ വാർത്ത വന്നതിന്റെ അടിസ്ഥാനനത്തിൽ ഞങ്ങളുടെ പഞ്ചായത്ത് പരിശോധനന നടത്തി സ്റ്റോപ്പ് മെമ്മോ കൊടുക്കുകയാണുണ്ടായത്. സമരം മാത്രമല്ല കാരണം. കോടതിയിൽ നടന്ന വിവിധ വ്യവഹാരങ്ങളുടെ അടിസ്ഥാനനത്തിലാണ് കൊക്കൊകോള കമ്പനനി അവിടെ നിന്നും പോയത്.

ഇതിനനിടയിൽ വിരേന്ദ്രകുമാർ എന്നെ വിളിച്ചു. അവിടെ കോള കമ്പനനിക്ക് പഴച്ചാർ ഉണ്ടാക്കുന്ന കമ്പനനി തുടങ്ങണമെന്നുണ്ട്. സഹായിക്കണമെന്നായിരുന്നു ആവശ്യം. വെള്ളം പുറത്തുനനിന്നും കൊണ്ടുവരും എന്ന് വീരേന്ദ്രകുമാർ അറിയിച്ചു. ഞാൻ ഒറ്റയ്‌ക്കെടുക്കേണ്ട തീരുമാനനമല്ലല്ലോ? സമരസമിതിക്കാരെയും പഞ്ചായത്തിന്റെ അധികാരികാളെയും വിളിപ്പിച്ച് ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ വച്ച് ചർച്ച നടത്തി. അവിടെ വച്ച് ഒരു കാരണവശാലും കൊക്കൊകോളക്ക് ഇനനി പ്ലാച്ചിമടയിലേക്ക് വരാനനുള്ള അവസരം ഒരുക്കിക്കൊടുക്കരുതെന്ന നിലപാടാണ് ഞങ്ങൾ എല്ലാവരും സ്വീകരിച്ചത്. പഞ്ചായത്തിലും അതേ നിലപാട് സ്വീകരിച്ചു. അങ്ങിനെ പിരിഞ്ഞതാണ്. അതിനന് ശേഷം കൊക്കകോളയ്‌ക്കെതിരായി ഒരു വാക്ക് മിണ്ടാൻ വീരേന്ദ്രകുമാർ തയ്യാറായിട്ടില്ല. പ്ലാച്ചിമട ട്രെ#െബ്യൂണൽ യാഥാർത്ഥ്യമാക്കാൻ ഇയാൾ ഒന്നും ചെയ്തിട്ടില്ല. ആ സമരത്തിൽ ഇദ്ദേഹത്തിനനുള്ള ആകെ പങ്ക് സമ്മേളനനം വിളിച്ചുകൂട്ടി കുറേ പുസ്തകം വിറ്റ് കാശാക്കി എന്നതാണ്.
'ഗാട്ടും കാണാച്ചരടും' വീരേന്ദ്രകുമാറിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടും?

കർഷകവിരുദ്ധ നിലപാടുമായി മുന്നോട്ടു പോകുകയാണ് സർക്കാർ!. ബാലികരാർ ഒപ്പിട്ടതോടെ ഇവിടുത്തെ കൃഷിക്കാർ ഇല്ലാതാകാൻ പോകുകയാണ്. ഇതിനെതിരെ ഒരു വാക്കെങ്കിലും പറയാൻ ഈ മനനുഷ്യൻ തയ്യാറാകേണ്ടേ? വീരേന്ദ്രകുമാറുമായി ഈ വിഷയത്തിൽ ഒരു തുറന്ന സംവാദത്തിനന് ഞാൻ ഒരുക്കമാണ്. അദ്ദേഹം തയ്യാറുണ്ടോ? വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിനന് ചിലപ്പോൾ നുണ പറയേണ്ടി വരും. എനനിക്കതിന്റെ ആവശ്യമില്ല.

  • ആരോപിക്കുന്നത് പോലെ പണത്തിന്റെ ഒരു കുത്തൊഴുക്കുണ്ടായാൽ യുഡിഎഫിനന് അത് ഗുണകരമാകില്ലേ?

ഞാൻ അങ്ങിനെ വിശ്വസിക്കുന്നില്ല. കേന്ദ്രസംസ്ഥാനന സർക്കാരുകളുടെ ജനനവിരുദ്ധത, പ്രബുദ്ധരായ ഇന്ത്യൻ ജനനത തിരിച്ചറിഞ്ഞുകഴിഞ്ഞു. അവരെ ഇതെല്ലാം നേനരിട്ട് ബാധിക്കുകയാണ്. ഞങ്ങൾക്ക് രക്ഷയില്ലെന്ന് കോൺഗ്രസ് നേനതാക്കൾ തന്നെയാണ് പറയുന്നത്. പണമൊഴുക്കിയൊന്നും പാലക്കാട് പിടിക്കാമെന്ന ധാരണ ആർക്കും വേണ്ട.

ന്യൂനനപക്ഷ വോട്ടുകൾ പോലും ഇത്തവണ ഇടതുപക്ഷത്തിനന് അനനുകൂലമാകും. ഉറച്ച യുഡിഎഫ് മണ്ഡലങ്ങളായി കണക്കാക്കാവുന്ന എറണാകുളവും, ഇടുക്കിയും, കോട്ടയവും, വയനനാടും, ഇത്തവണ ഞങ്ങൾ ജയിക്കും. സാധാരണ ജനനങ്ങൾ പൊറുതുമുട്ടിക്കഴിഞ്ഞു. ചുരുങ്ങിയത് ഒരു 19 സീറ്റെങ്കിലും ഇത്തവണ ഇടതുപക്ഷത്തിനനുണ്ടാകും.

  • അവസാനനമായി, മടങ്ങി വന്നപ്പോൾ പിണറായി ഉൾപ്പെടെയുള്ള നേനതാക്കൾ നല്ല സമീപനനമാണോ സ്വീകരിക്കുന്നത്?

തീർച്ചയായും, നല്ല സമീപനനമാണ് അവരുടെ ഭാഗത്തു നിന്നും. ഇത് തിരഞ്ഞെടുപ്പിനെ മാത്രമല്ല, ഭാവിയിലുള്ള ഇടതു മുന്നേറ്റത്തിനനും കാരണമാകുമെന്നണ് ഞാൻ പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP