Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഹൻലാലിനെ വിമർശിക്കാൻ ഒരു വിഭാഗത്തിന് അവകാശമുണ്ടെങ്കിൽ എംടിയെ വിമർശിക്കാൻ ബിജെപിക്കും അവകാശമുണ്ട്; എം ടിയല്ല ഏതു കൊലകൊമ്പൻ വന്നാലും രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി നേരിടും; മോദിയെ കടന്നാക്രമിക്കുന്ന വിഎസിന് പ്രായത്തിന്റെ പരിഗണനയിൽ മറുപടിയുമില്ല; കെ സുരേന്ദ്രൻ മറുനാടനോട്

മോഹൻലാലിനെ വിമർശിക്കാൻ ഒരു വിഭാഗത്തിന് അവകാശമുണ്ടെങ്കിൽ എംടിയെ വിമർശിക്കാൻ ബിജെപിക്കും അവകാശമുണ്ട്; എം ടിയല്ല ഏതു കൊലകൊമ്പൻ വന്നാലും രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി നേരിടും; മോദിയെ കടന്നാക്രമിക്കുന്ന വിഎസിന് പ്രായത്തിന്റെ പരിഗണനയിൽ മറുപടിയുമില്ല; കെ സുരേന്ദ്രൻ മറുനാടനോട്

അർജുൻ സി വനജ്

കൊച്ചി: എം ടിയല്ല ഏതു കൊലകൊമ്പൻ വന്നാലും രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. മോഹൻലാലിനെ വിമർശിക്കാൻ ഒരു വിഭാഗത്തിന് അവകാശമുണ്ടെങ്കിൽ എംടിയെ വിമർശിക്കാൻ ബിജെപിക്കും അവകാശമുണ്ടെന്നും സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

എം ടിക്കെതിരായ വിമർശനത്തെ ന്യായീകരിച്ച് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനും നേരത്തെ രംഗത്ത് വന്നിരുന്നു. എം ടി. വാസുദേവൻ നായരെ ബിജെപി അപമാനിച്ചിട്ടില്ല. എം ടിയും, ബി.ജെപിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞതെന്ന് കുമ്മനം വിശദീകരിച്ചിരുന്നു. സിപിഎമ്മിന്റെ മനുഷ്യ ചങ്ങലയേയും രൂക്ഷമായ ഭാഷയിലാണ് സുരേന്ദ്രൻ വിമർശിച്ചത്. മനുഷ്യച്ചങ്ങല വിജയിപ്പിച്ചത് ബംഗാളികളെയും തൊഴിലുറപ്പുകാരെയും അണിനിരത്തിയാണെന്നും ആരോപിച്ചു.

നഗരപ്രദേശങ്ങളിലൊഴികെ പല ഗ്രാമപ്രദേശങ്ങളിലും ചങ്ങല മുറിഞ്ഞുവെന്നും സുരേന്ദ്രൻ പറയുന്നു. സർക്കാർ ജീവനക്കാർ ചട്ടം മറികടന്ന് ചങ്ങലയിൽ അണിചേർന്നത് സർക്കാർ സ്പോൺസേർഡ് സമരം ആയതിനാലാണ്. കേരളസർക്കാരിന്റെ ഭരണപരാജയം മറച്ചുവെയ്ക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. ഇതിനായാണ് പാർട്ടി അണികളെ നടുറോഡിൽ ഇറക്കിയത്. സഹകരണ മേഖലയിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചു എന്നല്ലേ കഴിഞ്ഞയാഴ്ച കടകംപള്ളി വാർത്താസമ്മേളനം നടത്തി പറഞ്ഞത്.

പിന്നെ ആരെ കാണിക്കാനായിരുന്നു മനുഷ്യച്ചങ്ങല. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സമരം ചെയ്ത് വിജയിപ്പിക്കാൻ കഴിയാത്ത സിപിഐ(എം) ആണ് അങ്ങ് ഡൽഹിയിലിരിക്കുന്ന നരേന്ദ്ര മോദിക്കെതിരെ സമരം ചെയ്യുന്നത്; സുരേന്ദ്രൻ പരിഹസിച്ചു. കഴിവുണ്ടെങ്കിൽ പിണറായി ആദ്യം കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കു.. പിന്നെ റേഷൻ ഷോപ്പുകളിൽ അരിയെത്തിക്കു. എന്നിട്ടാവാം കേന്ദ്രസർക്കാരിനെതിരെ കൊടിപിടിക്കുന്നത്.

എംടി വാസുദേവൻ നായർ അടക്കമുള്ള ഏതു സാഹിത്യകാരനും ആരേയും വിമർശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ വിമർശനത്തിന് മറുപടി പറയുമ്പോൾ എതിർക്കുന്നത് ഫാസിസമാണ്. രാഷ്ട്രീയം പറയാൻ എംടിയല്ല, ഏതു കൊലകൊമ്പൻ വന്നാലും അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. മോഹൻലാലിനെ വിമർശിക്കാൻ ഒരു വിഭാഗത്തിന് അവകാശമുണ്ടെങ്കിൽ എംടിയെ വിമർശിക്കാൻ ബിജെപിക്കും അവകാശമുണ്ട്. ബിജെപി കേരളത്തിൽ ഒരു സാഹിത്യകാരനെയും ആക്രമിച്ചിട്ടില്ല.

ഉത്തരേന്ത്യയിലേക്ക് ബൈനോക്കുലറും പിടിച്ചിരിക്കുന്ന സാംസ്‌കാരിക നായകന്മാരും സാഹിത്യകാരന്മാരും കേരളത്തിൽ നടക്കുന്ന ദളിത് പീഡനങ്ങളും കൊലപാതകങ്ങളും കണ്ടിട്ടെന്താണ് മിണ്ടാത്തത്. അവരവരുടെ രാഷ്ടീയം നോക്കി മാത്രമാണ് സാഹിത്യകാരന്മാർ വിമർശിക്കുന്നത്. സാംസ്കാരിക നായകന്മാർ പലരും തരം നോക്കിമാത്രം പ്രതികരിക്കുന്നവരാണ്. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ വളർച്ച കണ്ട് വിറങ്ങലിച്ചാണ് പിണറായി വിജയൻ എംടിക്ക് പിന്തുണ നൽകിയത്. മോദിയെ കടന്നാക്രമിക്കുന്ന വിഎസിന് പ്രായത്തിന്റെ പരിഗണന വച്ച് മറുപടി പറയുന്നില്ല; സുരേന്ദ്രൻ പറഞ്ഞു.

കടക്കെണിയിലാണ് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ എന്നാണ് തോമസ് ഐസക്ക് ജൂണിൽ പറഞ്ഞത്. ധവളപത്രത്തിൽ പറഞ്ഞതിനപ്പുറം കേരളത്തിന്റെ കടങ്ങൾ തീർക്കുന്നതു സംബന്ധിച്ച് എന്തു മുന്നേറ്റമാണ് ഉണ്ടായതെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണം. നോട്ടു നിരോധനത്തിനു ശേഷം കേന്ദ്രസർക്കാരിന്റെ നികുതിവർദ്ധന 14 ശതമാനമാണ്. കേരളത്തിന് വർദ്ധന എന്നതുണ്ടോയെന്നും ഐസക്ക് പറയണം. ഐസക്കിന്റെ പരാജയം മോദിയുടെ തലയിൽ കെട്ടിവെയ്ക്കുന്നത് നല്ല രീതിയല്ല. സംസ്ഥാനത്ത് പല തരത്തിലുള്ള നികുതിവെട്ടിപ്പുകളാണ് നടക്കുന്നത്. ഇത് പരിഹരിക്കാൻ എന്തു ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.

കള്ളപ്പണം മുഴുവനും ഭൂമിയിലാണ് നിക്ഷേപിച്ചതെന്നാണ് തോമസ് ഐസക്കിന്റെ കണ്ടുപിടുത്തം. എന്നാൽ കള്ളപ്പണം ഉപയോഗിച്ച് വാങ്ങിക്കൂടിയ ഭൂമി സർക്കാരിന് പിടിച്ചെടുക്കാൻ ധൈര്യമുണ്ടോ, അതിൽ എന്ത് അന്വേഷണമാണ് ഐസക്കിന്റെ സർക്കാർ നടത്തിയിട്ടുള്ളതെന്നും ജനങ്ങളോട് വ്യക്തമാക്കണം. കുറഞ്ഞത്, സ്റ്റാമ്പ് ഡ്യൂട്ടി കുറച്ച് ഈ വിഷയം പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിക്കുകയാണുണ്ടായത്. ഐസക്കിന്റെ ഈ പരാജയങ്ങൾ മുന്നിൽ കണ്ടാണ് പിണറായി വിജയൻ നല്ല സാമ്പത്തിക ഉപദേഷ്ടാവിനെ വേറെ നിയമിച്ചതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP