Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നണി വിട്ട മാണിക്ക് വേണ്ടി പ്രതികരിച്ച സുധീരൻ ബാബുവിന് വേണ്ടി രംഗത്തുവരാത്തത് എന്തേ? ജേക്കബ് തോമസ് കഴിഞ്ഞ സർക്കാറിനോട് അന്ധമായ വിരോധം പുലർത്തുന്നു; ബാബുവിനോടുള്ള വിരോധം തുറമുഖ മേധാവിയായിരിക്കേ അന്വേഷണം പ്രഖ്യാപിച്ചതിനാൽ: കെപിസിസി ഉപാധ്യക്ഷൻ എം എം ഹസൻ മറുനാടനോട്

മുന്നണി വിട്ട മാണിക്ക് വേണ്ടി പ്രതികരിച്ച സുധീരൻ ബാബുവിന് വേണ്ടി രംഗത്തുവരാത്തത് എന്തേ? ജേക്കബ് തോമസ് കഴിഞ്ഞ സർക്കാറിനോട് അന്ധമായ വിരോധം പുലർത്തുന്നു; ബാബുവിനോടുള്ള വിരോധം തുറമുഖ മേധാവിയായിരിക്കേ അന്വേഷണം പ്രഖ്യാപിച്ചതിനാൽ: കെപിസിസി ഉപാധ്യക്ഷൻ എം എം ഹസൻ  മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസഥാനത്തെ കോൺഗ്രസ് രാഷ്ട്രീയമായി കടുത്ത വെല്ലുവിളികളെ നേരിടുന്ന സമയമാണിപ്പോൾ. കോൺഗ്രസിനെ അപ്രത്യക്ഷമാക്കി ബിജെപി മുന്നേറ്റം നടത്താനുള്ള ശ്രമങ്ങൾ ശക്തമായിരിക്കയാണ് ഒരു വശത്ത്. മറുവശത്ത് കോൺഗ്രസിന് വെല്ലുവിളിയാകുന്നത് പാളയത്തിലെ പടയും കോൺഗ്രസിന് വിജിലൻസ് കേസുകളുമാണ്. കെ ബാബുവെന്ന മുന്മന്ത്രിയുടെ വീട് വിജിലൻസ് റെയ്ഡ് നടത്തിയപ്പോൾ അതിൽ പ്രതിഷേധിക്കാൻ ആദ്യമെത്തിയത് എ ഗ്രൂപ്പ് നേതാവും കെപിസിസി ഉപാധ്യക്ഷനുമായ എംഎം ഹസൻ ആയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ബാബുവിനെ പിന്തുണക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതിൽ എ ഗ്രൂപ്പ് കടുത്ത അമർഷത്തിലുമാണ്.

കെ ബാബുവിനെതിരായ വിജിലൻസ് അന്വേഷണത്തിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പ്രതികരിക്കാതിരുന്നത് അനൗജിത്യപരമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കാര്യത്തിൽ സുധീരനോടുള്ള ഭിന്നത വ്യക്തമാക്കുന്നതാണ് ഹസന്റെ പ്രതികരണം. കെപിസിസി അധ്യക്ഷനെ കടന്നാക്രമിച്ചു കൊണ്ടാണ് സുധീരൻ സംസാരിച്ചത്. എല്ലാ കാര്യങ്ങളിലും അഭിപ്രായം രേഖപെടുത്തുന്നയാളാണ് വി എം സുധീരൻ പക്ഷേ ഇക്കാര്യത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ പറയുന്നത് 24ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പറയാം എന്നാണ്. അത്തരം നടപടി ഒരു അധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടുള്ളതല്ലെന്നും തീർത്തും ഗൗർഭാഗ്യകരമാണെന്നും ഹസ്സൻ അഭിപ്രായപ്പെട്ടു. എല്ലാ കാര്യങ്ങളിലും സുധീരൻ പ്രതികരിക്കുന്നത് ഇത്തരത്തിലാണോ എന്നും ഹസ്സൻ ചോദിക്കുന്നു.

നേരത്തെ ബാബുവിനെതിരെ അന്വേഷണം നടന്നെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇപ്പോൾ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രതികാര നടപടികളാണ് സ്വീകരിക്കുന്നത്. അങ്ങനെയൊരു അവസ്ഥയിൽ പാർട്ടിയെ ഒത്തിണക്കത്തോടെയും പിന്തുണയോടെയും കൊണ്ട് പോകേണ്ടയാളാണ് പാർട്ടി അധ്യക്ഷൻ. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നയാളാണ് ബാബു എന്ന കാര്യം സുധീരൻ മറക്കരുതെന്നും ഹസ്സൻ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബാബുവിന് ഉൾപ്പടെയുള്ളവർക്ക് സീറ്റ് നൽകരുതെന്ന് സുധീരൻ ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്ന് സീറ്റ് നൽകുകയും ബാബു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതാണോ കെപിസിസി അധ്യക്ഷന്റെ മൗനത്തിന് കാരണമെന്ന ചോദ്യത്തിന് അത്തരം നിലപാടുകളിലേക്ക് പോകേണ്ട സമയമാണോ ഇത് എന്നായിരുന്നു ഹസ്സന്റെ മറുപടി.

കെപിസിസി അധ്യക്ഷന്റെ പദവിയിൽ സുധീരൻ തുടരുന്നതിനോട് പാർട്ടിയിലെ ഇരു ഗ്രൂപ്പുകൾക്കും താൽപര്യം എപ്രകാരമാമെന്ന ചോദ്യത്തിന്. പാർട്ടി അധ്യക്ഷൻ എന്നാൽ പാർട്ടിയെ ഒരുമിച്ച് കൊണ്ട് പോകേണ്ട ആളാണ്. സുധീരന് ഇപ്പോഴും അതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മുൻ നിലപാടുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും ഹസ്സൻ പറയുന്നു. മാത്രവുമല്ല കെ ബാബുവിന്റെ കാര്യത്തിൽ പ്രതികരിക്കാതികരിക്കുന്ന സുധീരൻ കഴിഞ്ഞ ദിവസം മാണിക്കെതിരെ സുകേശൻ മൊഴി നൽകിയപപ്പോൾ മാണിയെ ന്യായീകരിച്ചിരുന്നു. മുന്നണി വിട്ട് പുറത്ത് പോയ ഒരാളെ ന്യായീകരിക്കുന്നയാൾ എന്ത്‌കൊണ്ട് സ്വന്തം പാർട്ടിക്കാരനായ ബാവുവിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നുവെന്നും ഹസ്സൻ ചോദിക്കുന്നു.

ഇപ്പോൾ വിജിലൻസിന്റെ തലപ്പത്തുള്ള ജേക്കബ് തോമസ് കഴിഞ്ഞ സർക്കാറിനോട് അന്ധമായ വിരോധം പുലർത്തുന്നയാളാണ്. ബിജു രമേശിന്റെ പരാതിയിലാണ് ബാബുവിനെതിരായ കേസ് വീണ്ടും അന്വേഷിക്കുന്നത്. വിജിലൻസിന്റെ പേര് പറഞ്ഞ കാണിക്കുന്ന ഇത്തരം പക പോക്കലുകൾക്ക മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരിക്കുകയാണ് മുൻപ് തുറമുഖ വകുപ്പിലെ ഒരു കേസിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന ബാബുവിനോടുള്ള ശത്രുതയും കേസിനും പ്രതികാര നടപടികൾക്കും കാരണമായതായി ഹസ്സൻ പറയുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് ഒരു സംസ്ഥാനത്തിൽ മാത്രം നടത്തുന്നത് പ്രായോഗികമല്ലെന്ന് ഏവർക്കും അറിയാം പക്ഷേ വിവിധ ഘട്ടങ്ങളിലായി തെരഞ്ഞടുപ്പ് നടത്തുന്നതിൽ എന്താണ് തെറ്റ് എന്നും ഹസ്സൻ ചോദിക്കുന്നു.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ആദ്യം സംഘടന തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എഐസിസി പരിഗണനയിലുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു. ഗ്രൂപ്പില്ലാ എന്ന് പറയുന്നവർ വ്യക്തി താല്പര്യങ്ങൾ നടക്കാത്തതിന്റെ പേരിൽ മാത്രമാണ് അങ്ങനെ പ്രസംഗിച്ച് നടക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പ് എന്നത് എല്ലാ കാലത്തും ഉണ്ടായിട്ടുള്ള ഒന്നാണ് അതിൽ പ്രത്യേകമായി ഒന്നുമില്ലെന്ന് പല തവണ പറഞ്ഞതാണ്. സ്ഥാനമാനങ്ങൾ ലഭിക്കാത്തതിന്റെ പേരിലും മറ്റുമാണ് പലരും ഗ്രൂപ്പ് വിട്ട് സ്വതന്ത്രമായി നിൽക്കുന്നത്.ഗ്രൂപ്പിന്റെ പേരിലാണ് അധികാരം നഷ്ടപെട്ടത് എന്ന് കരുതുന്നില്ല, സർക്കാറിന്റെ അവസാന കാലത്തെ ചില തീരുമാനങ്ങളും ചിലരുടെ അഴിമതിയുമൊക്കെയാണ് പരാജയത്തിന് കാരണം.

കേരളത്തിൽ പ്രതിപക്ഷം ദുർബലമാണെന്നത് ശരിയാണ് പകക്ഷേ അത് അംഗബലത്തിൽമാത്രമാണ്. അക്രമവും പ്രതിഷേധവും മാത്രമാണ് പ്രതിപക്ഷത്തിന്റെ ശക്തി എന്ന് കോൺഗ്രസും യുഡിഎഫും വിശ്വസിക്കുന്നില്ല.അക്രമ രാഷ്ട്രീയത്തിന് സിപിഎമ്മിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന കുമ്മനത്തിന്റെ പരാമർശത്തോട് യോജിപ്പില്ല. രണ്ട് പാർട്ടികളും അക്രമത്തിന്റെ വക്താക്കളാണ്. അതോടൊപ്പം ത്‌നനെ സിപിഐ(എം) ഇപ്പോൾ ചെയ്യുന്ന പല കാര്യങ്ങളും കൈകൊള്ളു്‌നന ചില തീരുമാനങ്ങളും ബിജെപിയെ വളരാൻ സഹായിക്കുന്നത് മാത്രമാണെന്നും ഹസ്സൻ പറഞ്ഞു. ശബരിമല വിഷയമാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അവിടത്തെ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ വിശ്വാസികളുടെ അഭിപ്രായമാണ് പരിഗണിക്കേണ്ടത് എന്നും ഹസ്സൻ പറഞ്ഞു.

അതേസമയം ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ലെന്ന കുമ്മനം രാജശേഖരന്റെ വാദത്തെ ഹസൻ തള്ളി. ഡൽഹിയിലെ എകെജി ഭവൻ ആക്രമിച്ചതും കരിഓയിൽ ഒഴിച്ചതും ഓർമ്മയുണ്ടോ എന്നാണ് ഹസൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP