Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി മോഹം ഉപേക്ഷിച്ചു; ഗുജറാത്ത് തന്നെ പ്രവർത്തന മണ്ഡലമെന്ന് നരേന്ദ്ര മോദി

പ്രധാനമന്ത്രി മോഹം ഉപേക്ഷിച്ചു; ഗുജറാത്ത് തന്നെ പ്രവർത്തന മണ്ഡലമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: 2014ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നരേന്ദ്രമോദി രംഗത്തെത്തുമെന്നാണ് അടുത്തിടെ മാദ്ധ്യമങ്ങൾ വഴിയും മറ്റും വ്യാപകമായി പ്രചരിച്ചിരുന്ന വാർത്ത. പ്രധാനമന്ത്രി പദവി മുന്നിൽകണ്ട് മോദിയും കരുക്കൾ നീക്കിയിരുന്നു. സുഷമാ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ് തുടങ്ങിയവർ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ഘട്ടത്തിൽ തന്റെ പ്രധാനമന്ത്രി മോഹത്തിൽ നിന്നും മോദി പിന്നോക്കം പോകുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് നരേന്ദ്ര മോദി തന്നെയാണ് വ്യക്തമാക്കിയത്. സിഎൻഎൻ ഐബിഎൻ ചാനൽ എഡിറ്റർ ഇൻ ചീഫ് രാജ്ദ്വീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുൻ വർഷത്തേക്കാളും വലിയ ഭൂരിപക്ഷത്തോടെ താൻ അധികാരത്തിലെത്തും. താൻ സ്വപ്നം കണ്ട തലത്തിലേക്കു ഗുജറാത്തിനെ വളർത്തിക്കൊണ്ടു വരികയാണു ലക്ഷ്യമെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി പദവിയാണ് മോദി ലക്ഷ്യമിടുന്നതെന്ന് ആരോപണങ്ങൾ മാദ്ധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച കാര്യം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി നടത്തുന്ന വിവേകാനന്ദ യാത്രക്കിടെയാണ് മോദി സർദേശായിക്ക് അഭിമുഖം നൽകിയത്.

അഭിമുഖത്തിൽ സർദേശായിയുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. 2002 ഗോന്ധ്ര കലാപത്തിൽ മാപ്പു പറയുമോ എന്ന ചോദ്യത്തിനു മൗനമായിരുന്നു മോദിയുടെ മറുപടി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകിയില്ല.


മോദിയുമായുള്ള അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങൾ.

രാജ്ദീപ് സർദേശി: കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ നിതിൻ ഗഡ്കരിയുമായി സംസാരിച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചാൽ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദി വരുമോ എന്ന ചോദ്യത്തിന് ഗഡ്കരി പ്രതികരിച്ചത് താങ്കൾ ഞങ്ങളും ആറ് പ്രധാനമന്ത്രി സ്ഥാനാർഥിമാരിൽ ഒരാളാണെന്നാണ്. ഡൽഹിയിലേക്ക് വരാൻ താങ്കൾക്ക് താൽപ്പര്യമുണ്ടോ?

മോദി: എനിക്ക് ഇവിടുത്തെ മാദ്ധ്യമങ്ങളോട് ചോദിക്കാനുള്ളത് കാര്യം ഇതാണ്. ഇവിടുത്തെ ജനങ്ങൾ പ്രധാനമന്ത്രിയെ കണ്ടുപിടിക്കാനുള്ള ശ്രമം നിങ്ങളെയാണോ ഏൽപ്പിച്ചിരിക്കുന്നത്.

രാജ്ദീപ് സർദേശായ്: താങ്കൾക്ക് ഡൽഹിയിലേക്ക് പോകണമെന്നുണ്ടോ? അഭിപ്രായ സർവേകളിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും യോഗ്യൻ താങ്ങളാണെന്നാണ് പറയുന്നത്. അതു കൊണ്ടാണ് ഇക്കാര്യം ചോദിക്കുന്നത്.

മോദി: ആറ് കോടി വരുന്ന ഗുജറാത്ത് ജനത എന്റെ മേൽ ചില ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. അവരുടെ ഉന്നമനത്തിന് വേണ്ടിയാകും എന്റെ പ്രവർത്തനം.

രാജ്ദീപ് സർദേശായ്: എന്നാൽ താങ്കൾക്ക് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ, താങ്കൾ കരുതുന്നുണ്ടോ അടുത്ത പ്രധാനമന്ത്രി ഗുജറാത്തിൽ നിന്നാണെന്ന്?

മോദി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി കഴിഞ്ഞ ഇലക്ഷനുകളേക്കാൾ വൻ വിജയം തന്നെ നേടും. ഈ വിജയത്തിന് ശേഷം ഗുജറാത്തിനെ വികസന സ്വപ്നം പൂർത്തീകരിക്കാനാകും എന്റെ ശ്രമങ്ങൾ.

രാജ്ദീപ് സർദേശായ്: 2007ലെ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി താങ്കളെ 'മരണത്തിന്റെ വ്യാപാരിന' എന്നാണ് വിശേഷിപ്പിച്ചത്. 2002ലെ ഗോധ്ര കലാപം തടയുന്നതിൽ താങ്കൾക്ക് വീഴ്ച പറ്റിയോ? നിതീഷ് കുമാർ പോലും പറഞ്ഞു മോദി ബിഹാറിൽ വരരുതെന്ന്. 2002ൽ താങ്കളുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു കറുത്ത ഏടാണോ?

മോദി: രാജ്ദീപ്, താങ്കൾക്ക് ഒരു മുഴുവൻ സമയ വാർത്താ ചാനലുണ്ട്. ഇതിൽ ഏത് സമയത്തും ചർച്ചകൾ ആകാം. എന്റെ ശുഭാശംസകൾ.

രാജ്ദീപ് സർദേശായ്: താങ്കൾ ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നില്ല?

മോദി: ( ഒന്നും മിണ്ടുന്നില്ല മൗനം)

രാജ്ദീപ് സർദേശായ്: ചില ആളുകൾ പറയുന്നത് ഇങ്ങനെയാണ്. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകണമെങ്കിൽ ഗുജറാത്ത് കലാപത്തിൽ മാപ്പു പറയണമെന്നാണ്. അങ്ങനെ ചെയ്താൽ ശരിയാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ? ഇങ്ങനെ പറയുന്നവരോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

മോദി: നന്ദി, ഞാൻ താങ്കൾക്ക് വിശദമായ ഒരു അഭിമുഖം തന്നു കഴിഞ്ഞു.

രാജ്ദീപ് സർദേശായ്: അപ്പോൾ താങ്കൾ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ആഗ്രഹിക്കുന്നില്ല? എന്റെ ചോദ്യം ഇതാണ്. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകണമെങ്കിൽ 2002ലെ കലാപത്തിൽ മാപ്പു പറയേണ്ട കാര്യമുണ്ടോ?

മോദി: ( ഒന്നും മിണ്ടാതെ വീണ്ടും നിശബ്ദതയിൽ)

രാജ്ദീപ്: നന്ദി മിസ്റ്റർ. മോദി.


കടപ്പാട്: സിഎൻഎൻ-ഐബിഎൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP