Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണ വിവാദവും ശബരിമലയും തെറ്റിധാരണയുണ്ടാക്കി; പ്രതികരിക്കേണ്ടത് ജനമനസ്സറിഞ്ഞ്; പ്രതിപക്ഷ ദൗത്യം ബിജെപിക്ക് ഏറ്റെടുക്കാൻ കഴിയുന്നോയെന്നും സംശയം; കോഴിക്കോട്ടെ ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാത്തിലെ നിരാശ സ്വാഭാവികം: പിപി മുകുന്ദൻ മറുനാടനോട്

ഓണ വിവാദവും ശബരിമലയും തെറ്റിധാരണയുണ്ടാക്കി; പ്രതികരിക്കേണ്ടത് ജനമനസ്സറിഞ്ഞ്; പ്രതിപക്ഷ ദൗത്യം ബിജെപിക്ക് ഏറ്റെടുക്കാൻ കഴിയുന്നോയെന്നും സംശയം; കോഴിക്കോട്ടെ ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാത്തിലെ നിരാശ സ്വാഭാവികം: പിപി മുകുന്ദൻ മറുനാടനോട്

അരുൺ ജയകുമാർ

കണ്ണൂർ: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാകാത്തതിലെ നിരാശ സ്വാഭാവികമെന്ന് പി.പി മുകുന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തന്റെ എല്ലാ സഹകരണവും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന നേതൃത്വം പക്ഷേ പിന്നീട് തന്റെ തിരിച്ചുവരവിനെകുറിച്ച് മൗനം പാലിക്കുന്നത് എന്ത്‌കൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടക്കുന്ന ദേശീയ കൗൺസിലിൽ മുൻ നേതാക്കളെ ആദരിക്കുന്ന ചടങ്ങിലും പിപി മുകുന്ദന് ക്ഷണമുണ്ടാകില്ല. മുകുന്ദന്റെ തിരിച്ചുവരവ് പാർട്ടിക്കുള്ളിൽ പുതിയ സമവാക്യങ്ങൾ ഉണ്ടാക്കുമെന്ന ഭയവും നേതൃത്വത്തിനുണ്ട്. അതേ സമയം കേരളത്തിൽ ബിജെപിക്ക് ഇനിയും വളർച്ച നേടാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എന്നാൽ അത് വേണ്ടപോലെ ഉപയോഗിക്കുന്നുണ്ടോ എന്ന് സ്വയം പരശോധിക്കണമെന്നും മുകുന്ദൻ പറയുന്നു.

ഇപ്പോൾ കോഴിക്കോട് നടക്കുന്ന ദേശീയ കൗൺസിലിൽ ദേശീയ വിഷയങ്ങൾക്കൊപ്പം കേരളത്തിന്റെ കാര്യങ്ങളും ചർച്ചയാകണമെന്നും മുകുന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അടുത്തിടെ സംസ്ഥാന സർക്കാർ കൈകൊണ്ട പല വിവാദ തീരുമാനങ്ങളിലും വേണ്ട രീതിയിൽ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിഞ്ഞോ എന്നും പാർട്ടി പരിശോധിക്കേണ്ടതാണ്. പാർട്ടിയോട് കൂറുള്ളവരെ ഒരുമിച്ച് നിർത്തി ഒരുമയോടെ മുൻപോട്ട്‌പോകേണ്ട സമയമാണിതെന്നും മുകുന്ദൻ പറയുന്നു. ഓണാഘോഷത്തെ സംബന്ധിച്ചുണ്ടായ വിവാദത്തിലും പിന്നീട് ശബരിമല വിഷയത്തിലുമുണ്ടായ വിവാദത്തിലും പാർട്ടി കൈകൊണ്ട നിലപാടുകൾ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി. ജനങ്ങളുടെ മനസ്സറിഞ്ഞുവേണം പല കാര്യങ്ങളിലും പ്രതികരണങ്ങളുണ്ടാകേണ്ടത്.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്തിന് ഉണ്ടായ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടിക്ക് കഴിയണം. ഉദാഹരണമായി പിപി മുകുന്ദൻ പറയുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെകുറിച്ചാണ്. കഴിഞ്ഞ യുപിഎ ഗവൺമെന്റ് ഭരിക്കുന്ന കാലത്ത് 16യുഡിഎഫ് എംപിമാരും അതിൽ തന്നെ 8 പേർ കേന്ദ്ര മന്ത്രിമാരും ആയിരുന്നു. എന്നിട്ടും സംസ്ഥാനത്തിന് ലഭിക്കേണ്ട രാജ്യത്തിന്റെ തന്നെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം ചുവപ്പ് നാടകളിൽ കുടുങ്ങി കിടന്നതേയുള്ളു. ഇതൊന്നും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനോ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കാനോ കഴിഞ്ഞില്ല.

കേരളത്തിലെ വികസനം എന്നത് കൈപ്പിടിയിൽ ഒതുങ്ങുന്ന ഒന്നാണ്. അത്തരം കാര്യങ്ങളാണ് ദേശീയ കൗൺസിലിൽ കേരളത്തിന്റെ കാര്യത്തിൽ ചർച്ച ചെയ്യേണ്ടത്. കേരളത്തിലെ ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളതെന്ന് എല്ലാവർക്കും അറിയുന്നതാണ് അപ്പോൾ അത്‌പോലെയുള്ള വിഷയങ്ങളാണ് ചർച്ചയാവേണ്ടത്. കേരളത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനൊപ്പം സംഘടനാപരമായ അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും പരിശോധിക്കണം. കൃത്യമായ ഇടപെടലുകളാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത്.പൊതു സമൂഹത്തിലെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെടാനും കഴിയണം.

കേരളത്തിൽ പാർട്ടിക്ക് മികച്ച അവസരമാണുള്ളത്. സർക്കാറിന്റെ പല തെറ്റായ നയങ്ങളും ചോദ്യം ചെയ്യാനോ വേണ്ടപോലെ പ്രതികരിക്കാനോ പ്രതിപക്ഷത്തിന് കഴിയുന്നില്ല. അത് പൂർണമായും മുതലെടുക്കാനും ബിജെപിക്ക് കഴിയണമെന്നും മുൻ സംഘടനാ സെക്രട്ടറി കൂടിയായ പിപി മുകുന്ദൻ പറയുന്നു. ഇന്ത്യൻ പാർലമെന്റിൽ ഒരു ഒറ്റ അംഗം മാത്രമുള്ള പല കക്ഷികളും കേരളത്തിനായി ശബ്ദമുയർത്തുന്നുണ്ട്. രണ്ട് രാജ്യസഭാംഗങ്ങളാണ് സംസ്ഥാനത്ത് ബിജെപിക്ക് ഉള്ളത് അതും ഉപയോഗപെടുത്താൻ കഴിയണം.

ജൈവ പച്ചക്കറി കൃഷിപോലെയുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള സംഘടനാ ശേഷിയും ബിജെപിക്ക് ഉണ്ട്. കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് പരിഹാരമായ അത്തരം പ്രക്രിയകൾ കൂടി ഏറ്റെടുത്ത് നടത്താൻ സംഘടനയ്ക്ക് കഴിയണം. കൃത്യമായ മേൽനോട്ടത്തിൽ ഇവ ആസൂത്രണം ചെയ്യാൻ നേതാക്കൾക്കും കഴിയോണ്ടതുണ്ടെന്നും പിപി മുകുന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP