1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr
Aug / 2017
23
Wednesday

ഫാ ബിനോജ് മുളവരിക്കൽ നയിക്കുന്ന യുവജന ധ്യാനം ഡബ്ലിനിൽ 25, 26 തീയതികളിൽ; ഒരുക്കങ്ങൾ പൂർത്തിയായി

മജു പേക്കൽ
August 22, 2017 | 10:30 am

സീറോ മലബാർ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്നെറ്‌നു വേണ്ടി ഫാദർ ബിനോജ് മുളവരിക്കൽ ഡബ്ലിനിൽ നടത്തുന്ന 'THE BURNING BUSH' യുവജന ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ ടാലയിൽ ബോഹ്‌ര്ണബ്രീനയിൽ ഉള്ള പ്രകൃതി രമണീയമായ സെന്റ് ആൻസ് പള്ളിയിൽ വച്ച് ഈ മാസം 25 വെള്ളിയാഴ്ചയും 26 ശനിയാഴ്ചയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഈ യുവജന ധ്യാനത്തിൽ 13 വയസിനു മുകളിൽ ഉള്ള യുവജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. 17 വയസിനു താഴെയുള്ള യുവജനങ്ങൾ മാതാ പിതാക്കളുടെ സമ്മതത്തോടെ വേണം പങ്കെടുക്കുന്നത്. രണ്ടു ദിവസവും ധ്യാനം രാവി...

ഫാ.ഡേവിസ് പട്ടത്ത് അയർലണ്ടിൽ എത്തി;നിത്യ ജീവൻ ബൈബിൾ കൺവെൻഷൻ 2017' ന് ലിമെറിക്കിൽ നാളെ തുടക്കം

August 21 / 2017

ലിമെറിക്ക് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'നിത്യജീവൻ ബൈബിൾ കൺവെൻഷൻ 2017' ന് ലിമെറിക്ക്, പാട്രിക്സ്വെൽ റേസ്‌കോഴ്സ് ഓഡിറ്റിറിയത്തിൽ ചൊവ്വാഴ്‌ച്ച തുടക്കമാകും. ബൈബിൾ കൺവെൻഷൻ നയിക്കുന്ന തൃശൂർ യെരുശലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡേവിസ് പട്ടത്തിലിനും സംഘത്തിനും ഡബ്ലിൻ എയർപോർട്ടിൽ സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഓഗസ്റ്റ് 22,23,24 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കൺവെൻഷൻ നടക്കുന്നത്. കൺവെൻഷനോടനുബന്ധിച്ച് സ്പിരിച്വൽ ഷെ...

വാട്ടർഫോർഡിൽ പരിശുദ്ധ ദൈവമാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്തതിരുനാൾ ശനിയാഴ്ച

August 19 / 2017

വാട്ടർഫോർഡ് : അയർലണ്ട്, വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും വി.തോമാസ്ലീഹായുടെയും സംയുക്ത തിരുനാൾ ഓഗസ്റ്റ് 26 ശനിയാഴ്ച 2:30 മണിക്ക് DeLa Salle College, Newtown, Waterford ൽ വച്ച് വിപുലമായി നടത്തപ്പെടുന്നു. 2:30 മണിക്ക് ഫാ. സിബി അറക്കൽ (Chaplain SMCC, Cork)നേതൃത്വത്തിൽ തിരുനാൾ പാട്ടു കുർബാനയും ഫാ. ജോൺ ഫിലിപ്പ് (Chaplain,Waterford University Hospital) തിരുനാൾ സന്ദേശവും നൽകുന്നു. ലദീഞ്ഞിനുംപ്രദക്ഷിണത്തിനും ശേഷം ഫാ. ജോസ് ഭരണികുളങ്ങര(Chaplain ...

ഡബ്ലുഎംഎഫിന്റെ ആഭിമുഖ്യത്തിൽ നേഴ്സസ് ഡേയും ഔസേപ്പച്ചൻ സംഗീത നിശയും ഒക്ടോബർ 20 ന്

August 18 / 2017

ഡബ്ലുഎംഎഫിന്റെ അയർലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജൻ ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത നിശയും ഒക്ടോബർ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. യൂറോപ്, അമേരിക്ക, ഓസ്‌ട്രേലിയ,കാനഡ, ഗൾഫ് ,തുടങ്ങി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നടന്ന മലയാളി കുടിയേറ്റത്തിന്റെ പ്രധാന പങ്കു വഹിക്കുന്ന തൊഴിൽ മേഖലയായ നഴ്‌സിങ് എന്ന തൊഴിൽ മേഖലയിൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്‌സുമാരോടുമുള്ള ആദര സൂചകമായി ലോകമെങ്ങുമുള്ള മലയാളികളുടെ ഇടയിൽ പുതുതായി രൂപപ്പെട്ട...

ലിവിങ് സെർട്ട് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് വാട്ടർഫോർഡിൽ നിന്നുള്ള ഇരട്ട സഹോദരന്മാർ

August 17 / 2017

വാട്ടർഫോർഡ്: ലിവിങ് സെർട്ട് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് ഇരട്ട സഹോദരന്മാർ. വാട്ടർഫോർഡിൽ നിന്നുള്ള അജിൻ നോബിയും അബിൻ നോബിയും ആണ് ഉന്നത മാർക്ക് നേടി ലിവിങ് സെർട്ട് പരീക്ഷ പാസായത് . അജിൻ നോബി 590 പോയിന്റും അബിൻ നോബി 543 പോയിന്റും നേടി. വാട്ടർഫോർഡിലെ നോബി ജേക്കബിന്റെയും റെജീന നോബിയുടെയും മക്കളാണ്. ട്രമോറിലേ ആഡ്‌സ്‌കാൾ നമാര സെക്കണ്ടറി സ്‌കൂൾ വിദ്്യാർത്ഥികളാണ് ഇരുവരും. നാട്ടിൽ പെരുമ്പാവൂർ കൊമ്പനാട് ആണ് ഇവരുടെ സ്വദേശം. ...

പ്രവാസി മലയാളി വാട്ടർഫോർഡ് സ്വാതന്ത്ര്യദിന ആഘോഷം വർണാഭമായി

August 16 / 2017

പ്രവാസി മലയാളി വാട്ടർഫോർഡിന്റെ പ്രഥമ സ്വാതന്ത്ര്യ ദിനാഘോഷം ,ന്യൂടൗൺ ചർച്ച് ഹാളിൽ വച്ച് സമുചിതമായി ആഘോഷിച്ചു.വിമുക്ത ഭടനും,പ്രവാസിമലയാളിവാട്ടർഫോർഡിന്റെ എക്‌സിക്യൂട്ടീവ് മെമ്പറുമായ ലൂയിസ് സേവ്യർ ദേശീയ പതാകഉയർത്തി .തുടർന്ന് ഷാജി ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശംനല്കി. സ്വാതന്ത്ര്യത്തിന്റെ 71-)0 ആഘോഷ വേളയിൽ പ്രവാസി മലയാളിയുടെസ്വാതന്ത്ര്യദിന ആഘോഷം പുതു തലമുറയ്ക്ക് പുതിയ അനുഭവമായിമാറി.പ്രവാസിയായി പാർക്കുന്ന നാട്ടിലും ഇന്ത്യയെ തൊട്ടറിയുവാൻ ഇതുപോലുള്ളആഘോഷങ്ങൾ മുതൽക്കൂട്ടാകുമെന്നു ഷാജി ജേക്കബ് സന്ദേശത്തിൽ...

ബ്രേ മലയാളി കൂട്ടായ്മ തിരുവോണം സെപ്റ്റംബർ രണ്ടിന്

August 12 / 2017

വിക്ലോ: ബ്രേ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ തിരുവോണാഘോഷം സെപ്റ്റംബർ രണ്ടിന് ശനിയാഴ്ച രാവിലെ 9 മണിമുതൽ ബ്രേയിലെ BALLYWALTRIM COMMUNITY CENTRE ൽ വച്ച് ആഹ്‌ളാദാരവങ്ങളോടെ കൊണ്ടാും.  ഡബ്‌ളിൻ കൗണ്ടിയുടെ തെക്ക് ചെറിവുഡ് മുതൽ അയർലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വിക്ലോ കൗണ്ടിയുടെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന എല്ലാ മലയാളി കുടുംബങ്ങളും ജാതിമതഭേദമെന്യേ ഒത്തുചേരുന്ന ഒരു സംഗമവേദിയായിരിക്കും വിക്ലോയുടെ കവാടമായ ബ്രേയിൽ നടക്കുന്ന തിരുവോണാഘോഷം. തിരുവാതിരകളിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ തങ്ങൾക്ക് നഷ്ടപ്പെട...

Latest News