Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീനാ ക്രിക്കറ്റ് ലീഗ് സീസൺ 4' വൺ ഡേ ടൂർണമെന്റ് ഇന്ന്

നീനാ ക്രിക്കറ്റ് ലീഗ് സീസൺ 4' വൺ ഡേ ടൂർണമെന്റ് ഇന്ന്

ജോബി മാനുവൽ

നീനാ : നീന ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'നീനാ ക്രിക്കറ്റ് ലീഗ് സീസൺ 4' നുള്ള ഒരുക്കങ്ങൾ പൂർത്തിയായി.നാളെ (ശനിയാഴ്ച) രാവിലെ 8.30 നു ടിപ്പററി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടിൽ (Ballyegan) വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

ടെന്നിസ് ബോളിൽ നടക്കുന്ന ടൂർണമെന്റിൽ ഡബ്ലിൻ,മൺസ്റ്റർ ഏരിയകളിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരയ്ക്കും.ജേതാക്കൾക്ക് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ഉണ്ടായിരിക്കും.കൂടാതെ മികച്ച ബാറ്റ്‌സ്മാൻ,മികച്ച ബൗളർ,ഫൈനൽ മാൻ ഓഫ് ദി മാച്ച് എന്നിവയ്ക്കും പ്രത്യേക അവാർഡുകൾ ഉണ്ടായിരിക്കും.

കൂടാതെ 'രാജ് കാറ്ററേഴ്‌സ് ലിമെറിക്ക്' തയാറാക്കുന്ന സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിയും ഗ്രൗണ്ടിൽ ലഭ്യമാണ്.മൺസ്റ്റർ ഏരിയായിൽ നടക്കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി നീനാ ക്രിക്കറ്റ് ക്ലബ് അറിയിച്ചു.

ടോം പോൾ,ജിൻസൻ അബ്രഹാം,റ്റിജു ജോർജ് എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :
ടോം പോൾ :0879057924
അനുലാൽ : 0871478272

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP