Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്സെൻസ് അയർലണ്ടിന്റെ രൂപീകരണ യോഗം 19 ന് ലൂക്കനിൽ; ഐറിസെൻസ്' 18 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി

എസ്സെൻസ് അയർലണ്ടിന്റെ രൂപീകരണ യോഗം 19 ന് ലൂക്കനിൽ; ഐറിസെൻസ്' 18 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: കേരളത്തിലെ പ്രശസ്തനായ ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ സി രവിചന്ദ്രന്റെ അയർലൻഡ് സന്ദർശനത്തോടനു ബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി .ഐറിസെൻസ് '18 എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിൽ അദ്ദേഹം 'ജനനാനന്തര ജീവിതം 'എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. തുടർന്ന് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരവുമുണ്ട് .

മെയ് 27 ഞായറാഴ്ച താലയിലുള്ള പ്ലാസ ഹോട്ടലിൽ വച്ച് വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി പുതുതായി 'എസ്സെൻസ് അയർലണ്ട് ' എന്ന പേരിൽ അയർലണ്ടിൽ രൂപം കൊള്ളുന്ന സയൻസ് ക്ലബാണ്, സംഘടിപ്പിക്കുന്നത്.എസ്സെൻസ് അയർലണ്ടിന്റെ ഭാവി പരിപാടികളും മറ്റും തീരുമാനിക്കുന്നതിനായി ഈ മാസം 19 ശനിയാഴ്ച ലൂക്കനിലെ Ballyowen Community C Center- ൽ ( കേരള ഹൗ സ് ) വച്ച് വൈകിട്ട് 5:30 -ന് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തിലേക്ക് മാനവിക ശാസ്ത്ര ആഭിമുഖ്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു .

കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിൽ യുവ തലമുറക്കും പഴയ തലമുറയ്ക്കും ശാസ്ത്ര യുക്തി ബോധം ഏറ്റവും ലളിതമായ രീതിയിൽ പറഞ്ഞു തരുന്നതിലും മുഖ്യധാരാ മാധ്യമങ്ങൾ മുഖം തിരിച്ച യുക്തി ചിന്തക്കു പൊതു സമൂഹത്തിനു മുൻപിൽ സ്വീകാര്യത വരുത്തുന്നതിലും സി രവിചന്ദ്രൻ നൽകിയ സംഭാവന അതുല്യമാണ്. മരണം ,രോഗം, വേർപാട്, ദാരിദ്ര്യം തുടങ്ങി മനുഷ്യന്റെ അനിശ്ചിതത്ത്വത്തോടുള്ള ഭീതിയിൽ കെട്ടിപൊക്കിയവയാണ് സമൂഹത്തിലെ അന്ധവിശ്വാസങ്ങളിൽ അധികവും .ഈ ഭയവും നിസ്സഹായതയും ചൂഷണം ചെയ്യാൻ മടിയില്ലത്തൊരു വിഭാഗം മറുപുറത്തുണ്ടാകുമ്പോൾ ദൂഷ്യഫലങ്ങൾ ഇരട്ടിക്കും.

സി. രവിചന്ദ്രൻ മുന്നോട്ടു വയ്ക്കുന്ന മാനവിക സ്വതന്ത്ര ശാസ്ത്ര ചിന്തകൾ ഇന്നത്തെ സമൂഹത്തിലെ ദുരഭിമാന കൊല , ജാതി, അന്ധ വിശ്വാസങ്ങൾ തുടങ്ങി എത്രയോ അനാചാരങ്ങൾക്കുള്ള ഒറ്റമൂലിയാണ് .ഇന്നലെ ചെയ്ത അബദ്ധങ്ങൾ ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും ആയി മാറാതിരിക്കാൻ കാവൽ നിൽക്കാനും ആ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുവാനും നമുക്ക് കടമയുണ്ട് .

നല്ല നാളെക്കായി ഒരുമിച്ചു നീങ്ങാൻ 'എസ്സെൻസ് അയർലണ്ടി'ന്റെ ഭാഗമായി പ്രവർത്തിക്കാൻ താല്പര്യമുള്ള എല്ലാ മനുഷ്യസ്‌നേഹികളെയും ഈ രൂപീകരണ യോഗത്തിലേക്ക് സ്വാഗതം ചെയുന്നു .

കൂടുതൽ വിവരങ്ങൾ: www.facebook.com/esSENSEIreland എന്ന ഫേസ്‌ബുക്ക് പേജിലും കൂടാതെ താഴെ കാണുന്ന നമ്പരിലും ലഭ്യമാണ്.0872263917, 0879289885,0894052681

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP