Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണാഘോഷം റദ്ദാക്കി ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്മിറ്റിയും

പ്രളയക്കെടുതിയിൽ നരകിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്ക് താങ്ങായി, അവരുടെ യാതനകളുടെ വ്യാപ്തം മനസ്സിലാക്കി, അവർക്ക് ഒരു തണലാവാൻ നിങ്ങൾക്കൊപ്പം ഗാൾവേ ഇന്ത്യൻ കൾച്ചറൽ കമ്മിറ്റിയും കൈകോർക്കുന്നു. നമ്മുടെ സഹോദരങ്ങൾ കരയുമ്പോൾ, നരകയാതകൾ അനുഭവിക്കുമ്പോൾ നമ്മുക്കെങ്ങനെ ആഘോഷിക്കാൻ പറ്റും.

ആയതിനാൽ ഈ വർഷത്തെ ഓണാഘോഷം ഉപേക്ഷിക്കുവാനും, തത്തുല്യമായ ഒരു തുക സംഭാവന നൽകുവാനും തീരുമാനിച്ചിരിക്കുന്നു. ഈ ഉദ്യമത്തിൽ GICC യുമായി കൈകോർക്കാൻ, ഒരു കൈത്താങ്ങാവാൻ ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു. ധനസഹായ നിധിയിലേയ്ക്ക് ,നിങ്ങൾ ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

ജാതി മത വർഗതേർവിരുവുകൾ ഇല്ലാതെ ഈ ഉദ്യമത്തിൽ നിങ്ങൾക്ക് പങ്കുചേരാൻ താൽപ്പര്യം ഉണ്ടെങ്കിൽ ദയവായി അറിയിക്കുക. നിങ്ങളിലേയ്ക്ക് ഞങ്ങൾ എത്തും. സഹായധനമായി കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകപ്പെടുന്നതായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP