Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ഹൗസ് കാർണിവൽ 16 ന്; ലൈവ് കുക്കറിഷോ കോണ്ടസ്റ്റും ചാമ്പ്യൻ ഷെഫ് മത്സരത്തിലും പങ്കെടുക്കാൻ അവസരം; രജിസ്‌ട്രേഷൻ തുടരുന്നു

കേരള ഹൗസ് കാർണിവൽ 16 ന്; ലൈവ് കുക്കറിഷോ കോണ്ടസ്റ്റും ചാമ്പ്യൻ ഷെഫ് മത്സരത്തിലും പങ്കെടുക്കാൻ അവസരം; രജിസ്‌ട്രേഷൻ തുടരുന്നു

ജൂൺ 16 ന് നടക്കുന്ന കേരള ഹൗസ് കാർണിവലിൽ ഈ വർഷവും ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ജോഡികൾക്കുമാത്രമാണ് ഈ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പങ്കെടുക്കുന്നവർ ലൈവ് ആയി 30 മിനിറ്റിനുള്ളിൽ നാടൻ ഭക്ഷണം ഉണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്.

ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും നൽകുന്നതാണ്. ആദ്യ മൂന്നുസ്ഥാനങ്ങളിൽ എത്തുന്ന മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് 101യൂറോ വൗച്ചർ, രണ്ടാംസ്ഥാനം ലഭിക്കുന്ന ടീമിന് 75യൂറോ വൗച്ചർ, മുന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് 51യൂറോ വൗച്ചർ സമ്മാനം ലഭിക്കുന്നതാണ്. വേഗം രജിസ്റ്റർ ചെയ്ത നിങ്ങളുടെ അവസരം പാഴാക്കാതിരിക്കൂ. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടുപേർ അടങ്ങുന്ന 12 ടീമിനുമാത്രം

ചാമ്പ്യൻ ഷെഫ

കേരളാഹൗസ് കാർണിവലിനോടു ബന്ധപെട്ടു വർഷംതോറും നടക്കുന്ന ചാമ്പ്യൻ ഷെഫ് മത്സരം ഇത്തവണയും. അയർലണ്ടിൽ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിര്്ണയിക്കും.നിങ്ങളുടെ വിഭവങ്ങൾ ഏതുമാകട്ടെ കേരളാഹൗസ് കാർണിവൽ ദിനമായ ജൂൺ 16 ശനിയാഴ്ച 12.30ന് തന്നെ കാർണിവൽ വേദിയിൽ പ്രത്യേകം തയ്യാറാക്കുന്ന കൗണ്ടറിൽ എത്തിക്കുക.

മലയാളികളുടെ രുചിക്കൂട്ടുകളുടെയും, രഹസ്യചേരുവകളുടെയും മത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.വിജയികൾക്കായി നിരവധി സമ്മാനങ്ങൾ കാത്തിരിക്കുന്ന ചാമ്പ്യൻ ഷെഫ് മത്സരവും ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് മത്സരവും രണ്ടു വ്യത്യസ മത്സരങ്ങളണന്ന് കേരള ഹൗസ് ഭാരവാഗികൾ അറിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :

റോയ് -0892319427, ഉദയ്- 0863527577, വിനോദ് - 0871320706

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP