Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അയർലണ്ട് മലയാളികൾ കാത്തിരിക്കുന്ന കേരളഹൗസ് കാർണിവൽ ഇന്ന്; സന്ദർശകർക്കുവേണ്ടിയുള്ള പ്രത്യേക അറിപ്പുകൾ

അയർലണ്ട് മലയാളികൾ കാത്തിരിക്കുന്ന കേരളഹൗസ് കാർണിവൽ ഇന്ന്; സന്ദർശകർക്കുവേണ്ടിയുള്ള പ്രത്യേക അറിപ്പുകൾ

ഴിഞ്ഞ എഴു വർഷങ്ങളായി അയർലണ്ടിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളാണ് കാർണിവൽ വേദിയിൽ എത്തിചേരാറുള്ളത്. വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങൾക്ക് പുറമേ കുടുംബസമേതം ഒരു സമ്മർ ദിനം ആഘോഷിക്കാൻ തക്കതായ എല്ലാ സജ്ജീകരണങ്ങളും ഇക്കുറിയും കാർണിവലിന് കേരളഹൗസ് ഒരുക്കുന്നുണ്ട്/കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കും,പൊതുജന അഭിപ്രായവും മാനിച്ച്,ഇത്തവണ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് നേരത്തെ നടത്തുകയും ഇതുമൂലം രാവിലെ തന്നെ വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യങ്ങൾക്കും മറ്റു വിനോദങ്ങൽക്കുമായി ഗ്രൗണ്ട് മുഴുവനായും ഉപയോഗ യോഗ്യമയിരിക്കും .

ലുക്കാൻ വില്ലേജിലും പരിസരപ്രദേശത്തും ഫ്രീയായി കാറുകൾ പാർക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഈ വർഷം കാർണിവൽ ഗ്രൌണ്ടിലെ കാർ പാർക്കിങ് സൗകര്യങ്ങൾക്കും നിയന്ത്രണങ്ങൾക്കുംവേണ്ടി 5 യൂറോ പാർക്കിങ് ചാർജ്ജ് ഒരു കറിനു ഈടാക്കുന്നതാണ്. എല്ലാവർഷവും നടത്തിവരുന്ന ലക്കി ടിപ് ഈ വർഷം ഉണ്ടായിരിക്കുന്നതല്ല. അതിനുപകരം പാർക്കിങ് ടിക്കറ്റിന്റെ നമ്പറുകൾ നറുക്കിട്ട് അതിന്റെ വിജയികൾക്ക് സമ്മാനം നൽകുന്നതാണ്. ഒന്നാംസമ്മാനം റോയൽ കാറ്റെര്‌സ് നൽകുന്ന പിഷാരടി ഷോയുടെ 120 യൂറോയുടെ ഫാമിലി പാസ്സ്, രണ്ടാംസമ്മാനം ബോംബെ ബസാർ, ബ്യൂമോണ്ട് നൽകുന്ന 51 യൂറോയുടെ വൗച്ചർ.

പതിവായി കാർണിവലിനു നടത്തപ്പെടുന്ന പരിപാടികൾക്ക് പുറമേ കുട്ടികൾക്കായി ഒരു ഗെയിം സോണും , നാട്ടരങ്ങ് നാടകസംഘo അണിയിച്ചൊരുക്കുന്ന സമകാലീന സംഭവങ്ങളെ കൂട്ടിയിണക്കുന്ന തെരുവ് നാടകവും അരങ്ങേറുന്നതാണ് ,അതുപോലെ തന്നെ അയർലണ്ടിലെ ചെറുതും വലുതുമായ സംഘടനകൾക്കോ മറ്റു കൂട്ടായ്മകൾക്കോ,വ്യക്തികൾക്കോ ഏതു വിധത്തിലുള്ള വിനോദ പരിപാടികളും അവതരിപ്പിക്കാനുള്ള അവസരവും കേരളഹൗസ് ഒരുക്കുന്നതാണ് . അയർലണ്ട് മലയാളികൾക്ക് മാത്രമായി വർഷത്തിൽ ഒരു ദിനം എന്നാ കാഴ്ചപ്പാടിൽ തുടക്കം കുറിച്ച കാർണിവൽ ഇത്തവണയും ഓരോ മലയാളിയും ഏറ്റെടുക്കും എന്ന ശുഭ പ്രതീക്ഷയോടെ കേരളഹൗസ് ഏവരെയും കാർണിവലിലേക്ക് സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക്
റോയി -0892319427, വിനോദ് - 0871320706, ഉദയ്- 0863527577,
സെൻ - 0879132248 ജസ്റ്റിൻ-0872671587, മെൽബിൻ-0876823893

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP