Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാഹൗസ് കായിക മത്സരമേള; കുട്ടിക്കൾക്കും മുതുന്നവർക്കും മിനി മാരത്തോൺ മത്സരം 29 ന്

കേരളാഹൗസ് കായിക മത്സരമേള; കുട്ടിക്കൾക്കും മുതുന്നവർക്കും മിനി മാരത്തോൺ മത്സരം 29 ന്

യർലണ്ടിലെ ഇന്ത്യൻ കുട്ടികളുടെയും യുവതിയുവാക്കൾക്കളുടെയും കായികമായ കഴിവുകൾക്ക് പ്രചോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രിൽ 29-)0 തീയതി ഞായറാഴ്ച രാവിലെ 11 മണിമുതൽ സാൻട്രിയിൽ ഇന്റർനാഷണൽ സൗകര്യങ്ങളോടുകുടിയ മോർടോൺ സ്റ്റേഡിയത്തിൽ കേരളാഹൗസും കോൺഫിഡന്റെ ട്രാവൽസും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് കായികമത്സരമേളയിൽ കുട്ടിക്കൾക്കും മുതുന്നവർക്കും മിനി മാരത്തോൺ മത്സരവും ഉണ്ടായിരിക്കും.

അയർലണ്ടിൽ സംഘടിപ്പിക്കുന്ന മിക്കവാറും എല്ലാമത്സരങ്ങളും കലാമത്സരങ്ങളിൽ ഒതുങ്ങി പോകുന്നു. ഈ കാലകട്ടത്തിൽ കേരളാഹൗസ് കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്നതാണ് കേരളഹൗസ് കായികമത്സരമേള. കായിക പരിശീലന മത്സരങ്ങളിൽ പങ്കാളിയാകുന്നതോടെ നമ്മുടെ കുട്ടിക്കളുടെ മനസും ശരീരവും ആരോഗ്യപരമായ മാറ്റങ്ങൾക്ക് വിധേയമാകുമെന്നത് നമ്മൾ ചിന്തിക്കുന്നില്ല. കായികമത്സരങ്ങളിൽ നമ്മുടെ കുട്ടികളുടെ കഴുവുകൾ തെളിക്കുന്നതിനോപ്പം അയർലണ്ടിലെ കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.

നാലുവയസുള്ള കുട്ടികൾ മുതൽ എല്ലാവർക്കും പങ്കെടുക്കുവാൻ പറ്റിയ രീതിയിലാണ് കായികമത്സരമേള ചിട്ടപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങൾ ഉണ്ടായിരിക്കും. കൊച്ചുകുട്ടികളുടെ മത്സരങ്ങൾക്ക് പ്രത്യേകമായ ഇൻഡോർ സ്റ്റേഡിയം ഒരുക്കിട്ടുണ്ട്.

കായികപ്രേമികൾക്ക് അതിരുകളില്ലാതെ കുതിക്കുവാൻ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയിൽ പങ്കെടുക്കാൻ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടെനെതനെ www.keralahouseireland.com/register എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യത് രജിസ്റ്റർചെയ്യത് കേരളഹൗസ് കായികമത്സരമേള വൻവിജയമാക്കിതീർക്കുവാൻ എല്ലാ കായികപ്രേമികളെയും മോർടോൺ സ്റ്റേഡിയത്തിലേക്ക് ഷണിക്കുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP