Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ വച്ച് മെയ് ദിനാ അനുസ്മരണം; ഐലീസ് റെയാൻ മുഖ്യാഥിതി

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ വച്ച് മെയ് ദിനാ അനുസ്മരണം; ഐലീസ് റെയാൻ മുഖ്യാഥിതി

ക്രാന്തി അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.ക്ലോണീ റോയൽ മീത്ത് പിച്ച് ആൻഡ് പുട്ട് ഗോൾഫ് ക്ലബ് ഹാളിൽ മെയ് ഒന്ന് തിങ്കളാഴ്ച വൈകിട്ട് ആറു മണിക്കാണ് ആണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്. .വർക്കേഴ്‌സ് പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗസിലറുമായ ഐലീസ് റെയാൻ നീഡ് ഫോർ പബ്ലിക്മു ഹൗസിങ് എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് കറന്റ് ലേബർ ലോ ആൻഡ് കണ്ടീഷൻസ് ഇൻ അയർലണ്ട് എന്ന വിഷയം ഷാജീ ജേക്കപ്പും ഹിസ്റ്ററി ആൻഡ് കൾച്ചറൽ ആക്റ്റിവിസം ഓഫ് ഇന്ത്യൻ അസോസിയേഷൻസ് എന്ന വിഷയം ബിപിൻ ചന്ദും ഫെമിനിസം എന്ന വിഷയം അശ്വതിയും ഇമിഗ്രന്റ് നേഴ്‌സസ് ആസ് വർക്കിങ് ക്ലാസ് എന്ന വിഷയം സിസൻ ചാക്കോയും അൺ ഒർഗനൈസഡ ഇമിഗ്രന്റ് വർക്കിങ് ക്ലാസ് എന്ന വിഷയം മനോജ് മന്നത്തും ഇമിഗ്രന്റ് സ്റ്റുഡന്റ്‌സ് ഇൻ അയർലണ്ട് എന്ന വിഷയം ആൽഫിൻ പോളും അവതരണം നടത്തും.

തുടർന്ന് അജിത് കേശവന്റെ കവിത ആലാപനവും ഉണ്ടാകും.തുടർന്ന് ഐലീസ് റെയാൻ അവതരിപ്പിക്കുന്ന നീഡ് ഫോർ പബ്ലിക്ക് ഹൗസിങ് എന്ന വിഷയത്തിൽ പൊതു ചർച്ചയും നടത്തും.മെയ് ഒന്നിന് നേരെത്തെ നടത്താൻ ഉദ്ദേശിച്ചിരുന്ന സംഘടനയുടെ ഔദ്യോഗീഗ ഉത്ഘാടനം ജൂൺ ആദ്യ വാരത്തിൽ സി പി എം പോളിറ്റ് ബ്യൂറോ മെമ്പറും മുൻ വിദ്യാഭ്യാസ മന്ത്രിയും ആയ സഖാവ് എം എ ബേബി നിർവഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP