Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മലയാളം' സംഘടനയെ നയിക്കാൻ പുതിയ സാരഥികൾ; എൽദോ ജോൺ പ്രസിഡന്റ്

'മലയാളം' സംഘടനയെ നയിക്കാൻ പുതിയ സാരഥികൾ; എൽദോ ജോൺ പ്രസിഡന്റ്

സെബി സെബാസ്റ്റ്യൻ

ന്ത്രണ്ടാം വർഷത്തേക്ക് ചുവട് വയ്ക്കുന്ന 'മലയാളം' കലാ -സാംസ്‌കാരിക സംഘടനയെ 2018 -19 കാലയളവിൽ നയിക്കാനുള്ള കമ്മിറ്റി അംഗങ്ങളെ താലയിലെ സെന്റ് മാർട്ടിൻ ഡി പോറസ് സ്‌കൂൾ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ വച്ചു തെരഞ്ഞെടുത്തു.പൊതുയോഗം സ്ഥാനം ഒഴിഞ്ഞ കഴിഞ്ഞ വർഷത്തെ കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും നന്ദി അറിയിക്കുകയും ചെയ്തു.

മലയാള നാടിന്റെ സുഗന്ധം പ്രവാസികളായ ഐർലണ്ടിൽ ജീവിക്കുന്ന മലയാളികൾക്ക് അനുഭവവേദ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിതമായ ഈ സംഘടന കലാ -സാംസ്‌കാരിക മേഖലകളിൽ നാളിതു വരെ സജീവ മായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.മാറുന്ന കാലത്തിനും സാഹചര്യങ്ങൾക്കുമനുസരിച്ചു ഐറിഷ് മലയാളികളുടെ ക്ഷേമത്തിനായി നിലകൊള്ളാൻ പ്രതിജ്ഞാ ബദ്ധമായ 'മലയാളം' സംഘടന പുതിയ വർഷത്തേക്ക് വേണ്ടി വ്യത്യസ്ഥ മായ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ് . പുതുതായി തെരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങൾ

പ്രസിഡന്റ് -എൽദോ ജോൺ , വൈസ് പ്രസിഡന്റ് -രാജേഷ് ഉണ്ണിത്താൻ സെക്രട്ടറി -വിജയ് ശിവാനന്ദൻ, ജോയിന്റ് സെക്രട്ടറി -മനോജ് മഴുവേലി ആർട്‌സ് ക്ലബ് സെക്രട്ടറി -ബേസിൽ സ്‌കറിയ, ട്രെഷറർ -ലോറെൻസ് കുര്യാക്കോസ്

കമ്മിറ്റി അംഗങ്ങൾ - രാജൻ ദേവസ്യ , ബേബി പെരേപ്പാടൻ ,അജിത് കേശവൻ ,ജോജി എബ്രഹാം , സെബി സെബാസ്റ്റ്യൻ ,ജോയിച്ചൻ മാത്യു ,അജയ് പിള്ള ,വിനോദ് കോശി .

ഈ കാലമത്രയും ഐറിഷ് മലയാളികൾ നൽകി പോന്ന സ്‌നേഹവും സഹകരണവും തുടർന്നും പ്രതീക്ഷി ക്കുന്നതായി തെരഞ്ഞെടുക്കപെട്ട അംഗങ്ങൾ അറിയിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP