Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ പ്രശസ്ത കലാകാരന്മാർ സംഗീത വിരുന്നൊരുക്കാൻ അയർലന്റിലേക്ക്; ഡബ്ലിനിൽ ശാസ്ത്രീയ സംഗീത സന്ധ്യ ജൂൺ അഞ്ചിന്

കേരളത്തിലെ പ്രശസ്ത കലാകാരന്മാർ സംഗീത വിരുന്നൊരുക്കാൻ അയർലന്റിലേക്ക്; ഡബ്ലിനിൽ ശാസ്ത്രീയ സംഗീത സന്ധ്യ ജൂൺ അഞ്ചിന്

ന്ത്യൻ ശാസ്ത്രീയ സംഗീത വിരുന്നിനായി തലസ്ഥാന നഗരി വീണ്ടും ഒരുങ്ങുന്നു. ഈ വരുന്ന ജൂൺ മാസം 5 തിങ്കളാഴ്ച വൈകുന്നേരം ആറുമണിമുതൽ എട്ടരമണിവരെ ഡണ്ട്രം ഡി. എൽ. ആർ. തിയേറ്ററിലാണ് കേരളത്തിലെ പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത നിശ അരങ്ങേറുന്നത്.

ആൾ ഇന്ത്യാ റേഡിയോയിലെ 'എ' ഗ്രേഡ് കർണ്ണാടക സംഗീതഞ്ജനായ വിഷ്ണുദേവൻ നമ്പൂതിരിയാണ് കച്ചേരിക്ക് നേതൃത്ത്വം നൽകുന്നത്. 2002ൽ ഗുരുവായൂരമ്പലനടയിൽ അരങ്ങേറ്റം കുറിച്ച വിഷ്ണുദേവൻ നമ്പൂതിരി ഇതിനകംതന്നെ ഇന്ത്യയിലും വിദേശങ്ങളിലും നിരവധി വേദികളിൽ സംഗീതകച്ചേരി നടത്തിയിട്ടുണ്ട്.

ചന്ദ്രമന നാരായണൻ നമ്പൂതിരിയിൽനിന്നും പ്രാഥമിക ശിക്ഷണം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ തുടർന്നുള്ള പഠനം, സംഗീത കലാചാര്യൻ നാരായണസ്വാമിയുടെ കീഴിലായിരുന്നു. പരമ്പരാഗതമായ സംഗീതത്തിലൂന്നി പുതുമയുള്ളതും വ്യത്യസ്തവുമായ ആലാപന ശൈലികൊണ്ട് കർണ്ണാടക സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ വിഷ്ണുദേവൻ നമ്പൂതിരിക്ക് കഴിഞ്ഞിട്ടുണ്ട്.

വയലിൻ: വി. വി. എസ്. മുരാരി. വയലിൻ ആചാര്യൻ വി. വി. സുബ്രഹ്മണ്ണ്യത്തിന്റെ പുത്രനായ മുരാരി,പാരമ്പര്യം, പൂർണ്ണത, അച്ചടക്കം തുടങ്ങിയവയോടുള്ള തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൊണ്ട് സമകാലീനരായ മറ്റു സാരംഗിവാദകരിൽനിന്നും വേറിട്ടുനിൽക്കുന്നു.
ചെന്നൈ ആൾ ഇന്ത്യാ റേഡിയോയിലെ 'എ' ഗ്രേഡ് കലാകാരനാണ് മുരാരി.
ആചാര്യനായ പിതാവിൽനിന്നും പകർന്ന് കിട്ടിയ വ്യതസ്തമായ ശൈലിയിലുള്ള രാഗവിസ്താരം കേൾവിക്കാരെ മറ്റൊരു ലോകത്തെത്തിക്കും.

മൃദ്ദംഗം: തിരുവനന്തപുരം ബാലാജി. ചെന്നൈ ആൾ ഇന്ത്യാ റേഡിയോയിലെ 'എ' ഗ്രേഡ് കലാകാരനായ ബാലാജി, ബി. ദൊരൈസ്വാമി, കെ. കെ. അയ്യങ്കാർ, ആർ. വൈദ്യനാഥൻ,
പത്മശ്രീ സംഗീത കലാനിധി പാലക്കാട് രഘു തുടങ്ങിയ മഹാരഥൻ മാരുടെ ശിക്ഷണത്തിലാണ് മൃദ്ദംഗം അഭ്യസിച്ചത്.

ഡബ്ലിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ദ ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്', സനാതന അയർലണ്ട്, അയർലണ്ട് തെലുങ്ക് അസ്സോസ്സിയേഷൻ, യൂണിറ്റാസ് തുടങ്ങിയ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കച്ചേരി അരങ്ങേറുന്നത്. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതായിരിക്കും. പാസ്സുകൾ ഡണ്ട്രം ഡി. എൽ. ആർ മിൽ തീയേറ്ററിന്റെ സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് www.milltheatre.ie എന്ന വെബ് സൈറ്റ് സന്ദർശിക്കുക

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP