Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹ്രസ്വ സന്ദർശനത്തിനായി അയർലന്റിലെത്തിയ വി.ഡി.സതീശൻ സ്വീകരണമൊരുക്കി നേതാക്കൾ; ബ്യൂമൗണ്ടിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം അവിസ്മരണീയമായി

ഹ്രസ്വ സന്ദർശനത്തിനായി അയർലന്റിലെത്തിയ വി.ഡി.സതീശൻ സ്വീകരണമൊരുക്കി നേതാക്കൾ; ബ്യൂമൗണ്ടിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം അവിസ്മരണീയമായി

ലിങ്ക് ജോൺ

ഡബ്ലിൻ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വിദേശ മലയാളികളുടെ സംഘടനയായ ഓ.ഐ.സി.സി അയർലണ്ടിന്റെ പ്രത്യേക ക്ഷണപ്രകാരം, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ അയർലണ്ടിലെ ഡബ്ലിനിലെത്തിയ മുൻ എ.ഐ.സി.സി സെക്രട്ടറിയും, കെപിസിസി വൈസ് പ്രസിഡന്റുമായ വി.പി. സതീശൻ എംഎ‍ൽഎയ്ക്കു ബ്യൂമൗണ്ടിൽ ചേർന്ന സമ്മേളനത്തിൽ വച്ച് ഉജ്ജ്വല സ്വീകരണം നൽകി.

ഓ.ഐ.സി.സി പ്രസിഡന്റ് എം.എം ലിങ്ക്വിൻസ്റ്റാർ അധ്യക്ഷതയിൽ ചേർന്ന ്‌യോഗത്തിൽ വച്ച് ഇന്ത്യൻ അംബാസിഡർ വിജയ് ടാത്തൂർ സിങ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഓ.ഐ.സി.സി ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കലിന്റെ ഈശ്വരപ്രാർത്ഥനയോടു കൂടി ആരംഭിച്ച യോഗത്തിൽ ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കപറമ്പിൽ നന്ദി പറഞ്ഞു.

ഓ.ഐ.സി.സി ഭാരവാഹിയായ ബിജു സെബാസ്റ്റ്യൻ,ഫ്രാൻഡ്സിസ് ഇടൻഡറി ജിംസൺ ജെയിംസ്,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രതീപ് ചന്ദ്രൻ(മലയാളം),ജെയ്മോൻ പാലാട്ടി,(മൈൻഡ്),ബാബു ജോസഫ് (വേൾഡ് മലയാളി) സുബിൻ(ഐ.ഐ.ഒ) രാജു കുന്നക്കാട്(പ്രവാസി കേരള കോൺഗ്രസ്),ഫവാസ് മാടശ്ശേരി(കെഎംസിസി),ജോർജ് കുര്യൻ(കാസിൽ ബ്ലേനി ജിജോ പീടികമല(തല ക്ലബ്),ബിനു ജിത്ത്(കണ്ണൂർ അസോസിയേഷൻ) ജോർജുകുട്ടി(വാട്ടർ ഫോഡ്), സിബി,ഡോ. പൂരി(പഞ്ചാബി സൊസെറ്റി),ടാനിയ കൂർ ഇന്ത്യ ക്ലബ്ബ, പ്രശാന്ത് ശുക്ല, സിറാജ് സെകയ്ദി, തുടങ്ങിയവർ സംസാരിച്ചു.

ലീവിങ് സെർട്ടിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു മലയാളികൾ അവതാരപ്പിച്ച മൂന്നു മണിക്കൂറോളം നീണ്ടു നിന്ന കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരുന്നു. പരിപാടിയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. വി.ഡി.സതീശൻ എംഎ‍ൽഎ മുഖ്യപ്രഭാഷണം നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP