Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നൃത്താഞ്ജലി ആൻഡ് കലോത്സവം 2017': ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു; ശാസ്ത്രീയ സംഗീതം പുതിയ ഇനം

'നൃത്താഞ്ജലി ആൻഡ് കലോത്സവം 2017': ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു; ശാസ്ത്രീയ സംഗീതം പുതിയ ഇനം

ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓൺലൈനായി മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ.

രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്ടോബർ 16 - ആണ്.

രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ്:  www.nrithanjali.com

ഈ വർഷത്തെ പുതിയ മത്സര ഇനമായ ശാസ്ത്രീയ സംഗീതം ആദ്യ ദിനമായ നവംബർ 3, വെള്ളിയാഴ്ച ആവും നടത്തപ്പെടുക. കഴിഞ്ഞ വർഷം ആരംഭിച്ച നാടൻപാട്ട് മത്സരവും, മലയാളം അക്ഷരമെഴുത്തും, കത്തെഴുത്തും ഈ വർഷവും ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP