Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമർപ്പണത്തിനായി ഒരുക്കങ്ങൾ തകൃതി; പുതിയ വീഡിയോ പ്രോമോ പുറത്തിറങ്ങി; നഴസസ് ഡേയും ഔസേപ്പച്ചൻ ഒരുക്കുന്ന സംഗീത നിശയെയും വരവേല്ക്കാനൊരുങ്ങി മലയാളി സമൂഹം

സമർപ്പണത്തിനായി ഒരുക്കങ്ങൾ തകൃതി; പുതിയ വീഡിയോ പ്രോമോ പുറത്തിറങ്ങി; നഴസസ് ഡേയും ഔസേപ്പച്ചൻ ഒരുക്കുന്ന സംഗീത നിശയെയും വരവേല്ക്കാനൊരുങ്ങി മലയാളി സമൂഹം

ബിപിൻ ചന്ദ്

WMF അയർലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജൻ ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത നിശയും ഒക്ടോബർ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. ഈ പരിപാടിക്ക് ആശംസകളുമായി കേരളത്തിലെ പ്രമുഖ സംഗീത സംവിധായകരായ ഫോർ മുസിക്‌സും യൂറോപ്, അമേരിക്ക, ഓസ്‌ട്രേലിയ ,കാനഡ,ഗൾഫ് ,തുടങ്ങി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നടന്ന മലയാളി കുടിയേറ്റത്തിന്റെ പ്രധാന പങ്കു വഹിക്കുന്ന തൊഴിൽ മേഖലയായ നഴ്‌സിങ് എന്ന തൊഴിൽ മേഖലയിൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്‌സുമാരോടുമുള്ള ആദര സൂചകമായി ലോകമെങ്ങുമുള്ള മലയാളികളുടെ ഇടയിൽ പുതുതായി രൂപപ്പെട്ടു ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ അയർലണ്ട് യൂനിറ്റാണ് ഈ പരിപാടി ഡബ്ലിനിൽ സംഘടിപ്പിക്കുന്നത്.

ലോക മലയാളി കുടിയേറ്റ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു സാമൂഹ്യ സംഘടന ഇത്തരത്തിൽ നേഴ്‌സുമാർക്കായി ഒരു ദിനം യാഥാർത്ഥ്യമാക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത്,അയർലന്റിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഭൂരിഭാഗവും നേഴ്‌സിങ് എന്ന തൊഴിൽ മേഖലയുമായിതന്നെ എതിച്ചേർന്നവരാണ് ,കഴിഞ്ഞ ഒരുപതിറ്റാണ്ടിനു മുകളിലായി അയർലന്റിലെ എല്ലാ പ്രദേശങ്ങളിലും ആതുരസേവനതിലൂടെ കേരളനാടിന്റെ യെശസ്സുയർത്തിയ നേഴ്‌സുമാർ ഒത്തുചേരുന്ന ഒക്ടോബർ 20 ന് മലയാള നാടിന്റെ പ്രിയ സംഗീതഞ്ജൻ ഔസേപ്പച്ചൻ അവതരിപ്പിക്കുന്ന സംഗീത നിശയും ഉൾപ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

കേരള സംസ്ഥാന അവാർഡും ,ഇന്ത്യയിലെ മികച്ച സംഗീത സംവിധായകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുള്ള ഔസേപ്പച്ചന്റെ ആദ്യ അയർലണ്ട് സന്ദർശനം കൂടിയാണിത് ,ഉണ്ണികളോട് കഥപറഞ്ഞ മാന്ത്രിക വയലിൻ അയർലണ്ടിലെ സംഗീത പ്രേമികൾക്കും മികച്ച ഒരു സഹാഹ്നം സമ്മാനിക്കും എന്ന് നിസംശയം തന്നെ പറയാം.

അയർലന്റിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള നേഴ്‌സുമാർക്ക് കുടുംബ സമേതം ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ് ,അയർലണ്ടിൽ ആദ്യമായി എത്തിച്ചേർന്ന നഴ്‌സുമാരെ ആദരിക്കൽ ,നേഴ്‌സിങ് മേഖലയെ ആധാരമാക്കി ഒരുക്കുന്ന ഹ്രസ്വ പ്രഭാഷണങ്ങൾ ,അയർലണ്ടിലെ മികച്ച അവാർഡുകളും ,ഉന്നത വിദ്യാഭാസത്തിൽ വിജയക്കൊടി പാറിച്ച നേഴ്‌സുമാരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കൽ തുടങ്ങി വിവിധ പരിപാടികൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നുണ്ട്.

മികച്ച ഫുഡ് സ്റ്റാളുകളും ഈ ദിവസം ഉണ്ടായിരിക്കുന്നതാണ് . അയർലണ്ടിൽ നടന്നിട്ടുള്ള സമാന സ്വഭാവമുള്ള മറ്റു പരിപാടികളെ അപേക്ഷിച്ച് ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്കിലാണ് സമർപ്പണം 17 ന്റെ പ്രവേശനം ഒരുക്കിയിരിക്കുന്നത്.

എല്ലാ വീടുകളിലും എത്തി സമർപ്പത്തിലേക്ക് ക്ഷണിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം ഇത് ഒരു ക്ഷണമായി കരുതി,ഏവരും കുടുംബസമേതം ഈ പരിപാടി വിജയിപ്പിക്കാൻ എത്തിച്ചേരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .സമർപ്പണത്തിന്റെ പ്രവേശന പാസ്സിനും മറ്റു വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
[email protected]
DR. BENISH PAILY-0876850067
JOBY GEORGE-0894451906
SACHIN DEV-0871475880
BEENA KAYOORICKAL -0877407170
PAVAL KURIAKOSE -0872168440
CHILZE KURIAKOSE-0870622230
PINTU JACOB-0873214964
BENLEE AUGUSTINE-0873182977
BIPIN CHAND-0894492321

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP