Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സത്ഗമയയുടെ നേതൃത്വത്തിൽ അരങ്ങേറിയത് പ്രൗഡഗംഭീരമായ ഓണാഘോഷം: വിദ്യാരംഭം 30ന്

സത്ഗമയയുടെ നേതൃത്വത്തിൽ അരങ്ങേറിയത് പ്രൗഡഗംഭീരമായ ഓണാഘോഷം: വിദ്യാരംഭം 30ന്

ഡബ്‌ളിൻ: അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി. ഭാരതീയ സംസ്‌കാരങ്ങളിലും, മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ഈ കൂട്ടായ്മ കേരളത്തിന്റെ തനതായ ശൈലിയിൽ പൂക്കളമൊരുക്കി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിമന്നനെ വേദിയിലേയ്ക്ക് ആനയിച്ച്, മലയാളി മങ്കമാർ തിരുവാതിര അവതരിപ്പിച്ചപ്പോൾ പ്രവാസിമനസ്സുകളിൽ എന്തെന്നില്ലാത്ത ആഹ്‌ളാദവും ഒപ്പം ഗൃഹാതുരത്വവുമുണർത്തി. 

ഡബ്ലിനിലെ ക്രംലിൻ WSAF ഹാളിൽ അരങ്ങേറിയ വർണ്ണാഭമായ പരിപാടികൾ എം.കെ.നീലകണ്ഠൻ ,ടി .പി. ചെല്ലമ്മ, കെ.പി.വിജയൻ, കെ.പി.വിജയലക്ഷ്മി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. അനിൽകുമാറിന്റെ സ്വാഗത പ്രസംഗത്തെ തുടർന്ന് അജയന്റെ ഓണസന്ദേശവും ബാലവിഹാർ കുട്ടികളെ പ്രതിനിധീകരിച്ച് ഹാൻസ് രൂകേഷ് ഓണാശംസകളും നേർന്നു. കേരളനടനം, സിനിമാറ്റിക് ഡാൻസ് ,ഓണപ്പാട്ടുകൾ, സത്ഗമയ ഭജൻസിന്റെ ഭക്തിഗാന സുധ തുടങ്ങിയ വൈവിധ്യമാർന്ന കലാസൃഷ്ടികൾ വേദിയെ സമ്പുഷ്ടമാക്കി.

വസന്തിന്റെ നേതൃത്വത്തിൽ സത്ഗമയ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകളും ബാലവിഹാർ കുട്ടികളുടെ പരിപാടികളും കൂടുതൽ നിലവാരമുള്ളതാക്കി .വിഭവസമൃദ്ധമായ സദ്യയെ തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വൈവിധ്യമാർന്ന കലാ- കായിക വിനോദമത്സരങ്ങൾ സംഘടിപ്പിക്കുകയും, മത്സരത്തിൽ വിജയിച്ച എല്ലാവര്ക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വൈകുന്നേരം ദേശീയഗാനത്തോടെ ഓണാഘോഷപരിപാടികൾ അവസാനിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൗണ്ടി മീത്തിലെ ക്‌ളോണി പിച്ച് & പുട്ട് ക്ലബ്ബിൽ വച്ച് 30 വിജയദശമി ദിനത്തിൽ രാവിലെ 11 മണി മുതൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് വിദ്യാരംഭവും സഹസ്രനാമ അർച്ചനയും, പ്രസാദവിതരണവും നടത്തും. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടണം.
എല്ലാ മാസവും രണ്ടാം ഞായറാഴ്ച നടത്തപ്പെടുന്ന പ്രാർത്ഥനയിലും അവസാന ഞായറാഴ്ച കുട്ടികൾക്കായി നടത്തുന്ന ബാലവിഹാറിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0894568383, 0871496162, 0876411374 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP