Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളഹൗസ് കാർണിവലിൽ ഇത്തവണ ഓൾ അയർലണ്ട് വടം വലി മത്സരവും

കേരളഹൗസ് കാർണിവലിൽ ഇത്തവണ ഓൾ അയർലണ്ട് വടം വലി മത്സരവും

ഡബ്ലിൻ: അയർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൗസ് കാർണിവലിൽ ഇക്കുറി ഓൾ അയർലണ്ട് വടം വലി മത്സരവും. ആഘോഷങ്ങളിൽ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാർണിവലിലും നടത്തപ്പെട്ടിരുന്നു എങ്കിലും ആദ്യമായിട്ടാണ് ഓൾ അയർലണ്ട് വടംവലി മത്സരം ഈ കാർണിവലിലൂടെ തുടക്കം കുറിക്കുന്നത. സെവെൻ സീസ് വെജിറ്റബിൾസ് നൽകുന്ന എവെർറോളിങ് ട്രോഫിയും ബോംബെ ബസാർ ബ്ലാൻചട്‌സ്‌റ്റോൺ നൽകുന്ന ട്രോഫിക്കും പുറമേ വിജയികളെ കാത്ത് നിരവധി സമ്മാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണത്തെ വിജയികളായ കോർക്ക് ടീമും നോർത്തേൺ അയർലണ്ടിലെ കരുത്തരായ ബെൽഫാസ്റ്റ് ടീമും കൂടാതെ അയർലണ്ടിലെ മിക്ക കൗണ്ടികളിൽ നിന്നുമായി നിരവധി ടീമുകൾ ഇതിനകം തന്നെ രെജിസ്ടർ ചെയ്തു കഴിഞ്ഞു. പങ്കെടുക്കാൻ താല്പര്യമുള്ള അയർലണ്ടിലെ എല്ലാ ടീമുകളെയും കാർണിവൽ വടം വലി ചാമ്പ്യൻഷിപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കഴിഞ്ഞ ആറു വർഷങ്ങളായി അയർലണ്ടിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളാണ് കാർണിവൽ വേദിയിൽ എത്തിചേരാറുള്ളത്. വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങൾക്ക് പുറമേ കുടുംബസമേതം ഒരു സമ്മർ ദിനം ആഘോഷിക്കാൻ തക്കതായ എല്ലാ സജ്ജീകരണങ്ങളും ഇക്കുറിയും കാർണിവലിന് കേരളഹൗസ് ഒരുക്കുന്നുണ്ട് ,കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കും ,പൊതുജന അഭിപ്രായവും മാനിച്ച്,ഇത്തവണ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് സെമി-ഫൈനൽ മത്സരങ്ങൾ മാത്രമേ കാർണിവൽ ദിനത്തിൽ നടത്തുകയുള്ളൂ.

ബാക്കി പ്രാഥമിക റൗണ്ട് മത്സരങ്ങൾ തലേ ആഴ്ച നടതപ്പെടുന്നതാണ് ഇതുമൂലം രാവിലെ 11 ന് ശേഷം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യങ്ങൾക്കും മറ്റു വിനോദങ്ങൾക്കുമായി ഗ്രൗണ്ട് മുഴുവനായും ഉപയോഗ യോഗ്യമയിരിക്കും .പതിവായി കാർണിവലിനു നടത്തപ്പെടുന്ന പരിപാടികൾക്ക് പുറമേ ഇക്കുറി കുട്ടികൾക്കായി ഒരു ഗെയിം സോണും ,അയർലണ്ടിലെ മലയാളി കലാകാരന്മാർ. അണിയിച്ചൊരുക്കുന്ന സമകാലീന സംഭവങ്ങളെ കൂട്ടിയിണക്കുന്ന തെരുവ് നാടകവും അരങ്ങേറുന്നതാണ്.

അതുപോലെ തന്നെ അയർലണ്ടിലെ ചെറുതും വലുതുമായ സംഘടനകൾക്കോ മറ്റു കൂട്ടായ്മകൾക്കോ വ്യക്തികൾക്കോ ഏതു വിധത്തിലുള്ള വിനോദ പരിപാടികളും അവതരിപ്പിക്കാനുള്ള അവസരവും കേരളഹൗസ് ഒരുക്കുന്നതാണ്. വലിയ തോതിലുള്ള മലയാളികളുടെ അയർലണ്ട് കുടിയേറ്റം ഒരു പതിറ്റാണ്ട് പിന്നുടുമ്പോൾ മലയാളികൾക്ക് മാത്രമായി വർഷത്തിൽ ഒരു ദിനം എന്നാ കാഴ്ചപ്പാടിൽ തുടക്കം കുറിച്ച കാർണിവൽ ഇത്തവണയും ഓരോ മലയാളിയും ഏറ്റെടുക്കും എന്നാ ശുഭ പ്രതീക്ഷയോടെ കേരളഹൗസ് ഏവരെയും കാർണിവലിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബെന്നി 0871121260, ടിജോ 0894386373

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP