Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളം ഒരുക്കുന്ന വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം പകരാൻ ബെന്യാമിൻ ഡബ്ലിനിലെത്തി

മലയാളം ഒരുക്കുന്ന വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം പകരാൻ ബെന്യാമിൻ ഡബ്ലിനിലെത്തി

ഡബ്ലിൻ: ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്ന അയർലണ്ടിലെ കുരുന്നുകൾക്ക് മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ നാളെ വിജയദശമിദിനത്തിൽ വിദ്യാരംഭം സംഘടിപ്പിക്കുന്നു. തുടർച്ചയായി എട്ടാമതു തവണ പരമ്പരാഗത രീതിയിൽ ഒരുക്കുന്ന വിദ്യാരംഭ ചടങ്ങിനു ഇത്തവണ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നത് പുതുതലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിനാണ്. വിദ്യാരംഭവും തുടർന്ന് നടക്കുന്ന മെറിറ്റ് ഈവനിംഗും സാഹിത്യ സെമിനാറും താല പ്ലാസാ ഹോട്ടലിൽ വച്ചാണ് സംഘടിപ്പിക്കുന്നത്.

മെരിറ്റ് ഈവനിങ് ചടങ്ങിൽ വച്ച് ഈ വർഷം ജൂനിയർസെർട്ട്, ലിവിങ്‌സെർട്ട് പരീക്ഷകളിൽ അയർലണ്ടിൽ നിന്ന് ഉയർന്നമാർക്ക് കരസ്ഥമാക്കിയ മലയാളി കുട്ടികളെ അനുമോദിക്കുന്നു. ഓരോ വിഭാഗത്തിൽ നിന്നും അഭിമാനാർഹമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികൾക്ക് പ്രസ്തുത ചടങ്ങിൽ വച്ച് മലയാളം രൂപകൽപ്പന ചെയ്ത മെമന്റൊ നൽകുന്നതാണ്.

വിദ്യാരംഭം ചടങ്ങുകൾ വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്നതാണ്. വിദ്യാരംഭം ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിദ്യാരംഭ ചടങ്ങിലേക്കും തുടർന്ന് നടക്കുന്ന മെറിറ്റ് ഈവനിംഗിലും സാഹിത്യ സെമിനാറിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.വർഗീസ് ജോയ്- 089 466 2664, മിട്ടു ഷിബു- 087 329 8542, സെബി സെബാസ്റ്റ്യൻ 087 226 3917, സുജ ഷജിത്ത്- 087 667 8756, വി. ഡി രാജൻ -087 057 3885

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP