Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡബ്‌ള്യു.എം.സി മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു

ഡബ്‌ള്യു.എം.സി മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് ആദ്യ പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു.

ഐറിഷ് എഴുത്തുകാരനും ചിത്രകാരനുമായ ക്രിസ്റ്റി ബ്രൗണിന്റെ 'My Left Foot' - ന്റെ മലയാള പരിഭാഷയായ 'എന്റെ ഇടംകാലിനെ കഥ'', ദീപാ നിശാന്തിന്റെ 'നനഞ്ഞു തീർത്ത മഴകൾ' എന്നീ പുസ്തകങ്ങൾ മുതുകാടിൽ നിന്നും ആദ്യ വായനക്കാരിയായി സ്വീകരിച്ചത് കുമാരി സിബിൽ റോസാണ്.

മലയാള മനോരമ തിരുവനന്തപുരം ബ്യുറോ ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തനാണ് ഗ്രന്ഥശാലയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഡബ്ല്യൂ.എം.സി ചെയർമാൻ ജോൺ ചാക്കോ സ്വാഗതവും സെക്രട്ടറി ബാബു ജോസഫ് നന്ദിയും അറിയിച്ചു.

ഗോപിനാഥ് മുതുകാട്, മഹേഷ് ഗുപ്തൻ, കുമാരി സിബിൽ റോസ്, രാജൻ ദേവസ്യ, ശ്രീകുമാർ നാരായണൻ , ലിങ്ക്വിൻസ്റ്റാർ മാത്യു തുടങ്ങിയവർ ചടങ്ങിൽ ആശംസാപ്രസംഗങ്ങൾ നടത്തി..അയർലണ്ടിലെ വിവിധ സാമൂഹ്യപ്രവർത്തകർ, പുസ്തകപ്രേമികൾ, ഡബ്‌ള്യു.എം.സി എസ്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അയർലണ്ടിലെ മലയാളികൾക്ക് തികച്ചും സൗജന്യമായി ഗ്രന്ഥശാലയുടെ സേവനം ഉപയോഗപ്പെടുത്തി വായനയുടെ വസന്തത്തിൽ പങ്കാളികളാകാം.

ഗ്രന്ഥശാലയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.

ഗ്രന്ഥശാലയുടെ വെബ് സൈറ്റ് : http://wmcireland.com/library/`

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP