Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്‌ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 30-ന്

ഡബ്‌ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 30-ന്

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 30-ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം 4-മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്‌കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു.
ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും, 'നൃത്താഞ്ജലി & കലോത്സവം 2017' വിജയികൾക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. രണ്ടാമത് WMC Social Responsibility Award - ബഹു. ഫാ. ജോർജ്ജ് തങ്കച്ചന് പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.

അയർലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാ ഘോഷങ്ങളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഡബ്ലു.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം സജേഷ് സുദർശനനാണ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റർ. ഡബ്‌ള്യു.എം.സി സെക്രട്ടറി ബാബു ജോസഫ് കൾച്ചറൽ കോഡിനേറ്ററാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP