Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്‌ള്യു.എം.സി അയർലണ്ടിൽ മലയാളം വായനശാല ആരംഭിക്കുന്നു

ഡബ്‌ള്യു.എം.സി അയർലണ്ടിൽ മലയാളം വായനശാല ആരംഭിക്കുന്നു

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ പുസ്തക പ്രേമികൾക്കായി അയർലണ്ടിൽ ആദ്യമായി മലയാളം വായനശാല ആരംഭിക്കുന്നു. ഏപ്രിൽ മാസത്തോടെ പ്രവർത്തനം തുടങ്ങുന്ന വായനശാലയിലേക്ക് മലയാളം പുസ്തകങ്ങൾ വായനക്കാർക്കും നിർദ്ദേശിക്കാം.

ഒരു മലയാളം വായനശാലയിൽ അവശ്യം വേണ്ടതെന്ന് നിങ്ങൾക്ക് തോന്നുന്ന 25 - പുസ്തകങ്ങളുടെ പേരുകൾ നിർദ്ദേശിക്കാം. ഏറ്റവും കൂടുതൽ നിർദ്ദേശിക്കപ്പെടുന്ന പുസ്തകങ്ങൾ വായനശാലയിൽ കാലക്രമേണ ലഭ്യമാക്കും.ഈ വായനശാലയിലേക്ക് നിങ്ങൾക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാം.

വായനശാലയുടെ പ്രവർത്തനരീതി ചുവടെ.

1. വായനശാലയുടെ സേവനം സൗജന്യമായിരിക്കും.

2. ഡബ്ലിനിലെ ബ്യുമോണ്ട് ആശുപത്രിക്കു സമീപമാവും വായനശാല തുടക്കത്തിൽ പ്രവർത്തിക്കുക.

3 . വായനശാലയിൽ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.

4 . തുടക്കത്തിൽ ആഴ്ചയിൽ മുൻനിശ്ചയിച്ച രണ്ടു ദിവസം വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുക്കാം.

5 . ഒരു സമയം ഒരാൾക്ക് മൂന്ന് പുസ്തകങ്ങൾ വരെ എടുക്കാൻ സാധിക്കും.

6 . വായനക്കാരുടെ ആവശ്യപ്രകാരം പുതിയ പുസ്തകങ്ങൾ ലഭ്യമാക്കും.

7. പരമാവധി നാല് ആഴ്‌ച്ച വരെ ഒരാൾക്ക് പുസ്തകങ്ങൾ സൂക്ഷിക്കാം.

നിങ്ങളുടെ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും , പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താല്പര്യവും [email protected] എന്ന വിലാസത്തിൽ അറിയിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP