Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ല്യൂ.എം.സി അയർലന്റിന്റെ 'നൃത്താഞ്ജലി & കലോത്സവം' നവംബർ 3,4 തീയതികളിൽ; ഒരുക്കങ്ങൾ ആരംഭിച്ചു

ഡബ്ല്യൂ.എം.സി അയർലന്റിന്റെ 'നൃത്താഞ്ജലി & കലോത്സവം' നവംബർ 3,4 തീയതികളിൽ; ഒരുക്കങ്ങൾ ആരംഭിച്ചു

 

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം'-ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു .കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്ന കലാ മാമാങ്കത്തിൽ അയർലൻഡിന് പുറത്തുള്ള മത്സരാർത്ഥികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ട്.

മത്സരങ്ങൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്.ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായ സെറിൻ ഫിലിപ്പ് ആണ് 'നൃത്താഞ്ജലി & കലോത്സവം 2017'- ന്റെ കോർഡിനേറ്റർ.

ഇന്ത്യൻ വംശജരായ കുട്ടികൾക്കും യുവജനങ്ങൾക്കുമായി മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങൾ.

സബ്-ജൂനിയർ ( ഏഴ് വയസ് വരെ,2010 നവംബർ 1 -നോ അതിനു ശേഷമോ ജനിച്ചവർ)

സിനിമാറ്റിക് ഡാൻസ്
സംഘ നൃത്തം

ഫാൻസി ഡ്രസ്സ്
കളറിങ്
ആക്ഷൻ സോങ്
കരയോക്കെ ഗാനാലാപനം ( Karaoke song)
കഥ പറച്ചിൽ (Story telling )
കീബോർഡ് ( Instrument - Keyboard)

ജൂനിയർ ( ഏഴ് മുതൽ 11 വയസ് വരെ.2006 നവംബർ 1-നും 2010 ഒക്ടോബർ 31 -നും ഇടയിൽ ജനിച്ചവർ )

സിനിമാറ്റിക് ഡാൻസ്
നാടോടി നൃത്തം
ഭരതനാട്യം
കുച്ചിപ്പുടി
മോഹിനിയാട്ടം
സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്)

കളറിങ്
പെൻസിൽ ഡ്രോയിങ്
ഫാൻസി ഡ്രസ്സ്
പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
കവിതാലാപനം
കരയോക്കെ ഗാനാലാപനം ( Karaoke song)
കീബോർഡ് ( Instrument - Keyboard)
മോണോ ആക്ട്

സംഘ ഗാനം
ദേശീയ ഗാനം (ഗ്രൂപ്പ്)

സീനിയർ ( 11 മുതൽ 18 വയസ് വരെ.1999 നവംബർ 1-നും 2006 ഒക്ടോബർ 31 -നും ഇടയിൽ ജനിച്ചവർ )

സിനിമാറ്റിക് ഡാൻസ്
നാടോടി നൃത്തം
ഭരതനാട്യം
കുച്ചിപ്പുടി
മോഹിനിയാട്ടം
സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്)

വാട്ടർ കളർ പെയിന്റിങ്
പെൻസിൽ ഡ്രോയിങ്
ഫാൻസി ഡ്രസ്സ്
പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
കവിതാലാപനം
കരയോക്കെ ഗാനാലാപനം ( Karaoke song)
കീബോർഡ് ( Instrument - Keyboard)
മോണോ ആക്ട്

സംഘ ഗാനം
ദേശീയ ഗാനം (ഗ്രൂപ്പ്)

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ ഇവയെല്ലാം നൃത്താഞ്ജലി വെബ്സൈറ്റിൽ ലഭ്യമാണ്. www.nrithanjali.com

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP