Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേൾഡ് മലയാളി ഫെഡറേഷന് അയർലന്റിൽ തുടക്കമായി; ഡോ ബെനീഷ് പെയ്‌ലി പ്രസിഡന്റ്

വേൾഡ് മലയാളി ഫെഡറേഷന് അയർലന്റിൽ തുടക്കമായി; ഡോ ബെനീഷ് പെയ്‌ലി പ്രസിഡന്റ്

ബിപിൻ ചന്ദ്

ലോകമെമ്പാടും വളരെ വേഗത്തിൽ തന്നെ പ്രവർത്തനവുമായി മുന്നേറികൊണ്ടിരിക്കുന്ന വേൾഡ് മലയാളി ഫെഡറേഷന് അയർലണ്ടിലും തുടക്കമായി. കഴിഞ്ഞ വർഷം അവസാനത്തോടെ സ്ഥാപിതമായ സംഘടന ഇന്ന് ലോകത്തിലെ അൻപതോളം രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

യൂറോപിലെ മിക്ക രാജ്യങ്ങളിലും വേൾഡ് മലയാളി ഫെഡറേഷൻ ഇതിനകം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു. മലയാളികളുടെ ഐക്യം ലോകമെമ്പാടും ഊട്ടിഉറപ്പിക്കുക എന്ന ആശയത്തിനു പുറമേ ,ജാതി, മത ,വർഗ്ഗ ഭേദമന്യേ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും ,ലോകത്തിലെ മനുഷ്യ ജന്മങ്ങളെയെല്ലാം ഒന്നായി കാണാനുള്ള അറിവ് സമൂഹത്തിൽ വളർത്തിയെടുക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചെയ്യുക എന്നതും ഈ സംഘടനയുടെ വ്യക്തമായ അജണ്ടയുടെ ഭാഗമാണ്.

തുടക്കം കുറിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ലോകമെമ്പാടും വിവിധ രീതിയിലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളിലും,മലയാളി സമൂഹം കൈമോശം വരാതെ സൂക്ഷിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഒരു സംഘടനയിലൂടെ ലോകമെങ്ങും എത്തിക്കാനും വേൾഡ് മലയാളി ഫെഡറേഷന് കഴിഞ്ഞു എന്നത് സംഘടനയ്ക്ക് ലോകത്താകമാനം മലയാളികൾ നൽകുന്ന പിന്തുണയുടെ സൂചനയാണ്.

അയർലണ്ടിൽ സംഘടനയുടെ ആദ്യ യോഗത്തിൽ ഈ ആദ്യ വർഷം സംഘടനയെ നയിക്കേണ്ടവരെ തിരഞ്ഞെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP