Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ല്യൂഎംഎഫ് അയർലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നേഴ്‌സസ് ഡേയും ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത നിശയും ഒക്ടോബർ 20 ന്

ഡബ്ല്യൂഎംഎഫ് അയർലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നേഴ്‌സസ് ഡേയും ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത നിശയും ഒക്ടോബർ 20 ന്

ഡബ്ലിൻ: ഡബ്ല്യൂഎംഎഫ് അയർലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജൻ ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത നിശയും ഒക്ടോബർ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററിൽ നടത്തും. വൈകിട്ട് ആറു മുതലാണ് പരിപാടി അരങ്ങേറുക.

ഈ പരിപാടിക്ക് പേരു നിർദ്ദേശിക്കാൻ ഐറിഷ് മലയാളികളോട് ആവഷശ്യപ്പെട്ടതു പ്രകാരം ഏകദേശം 35 ഓളം പേരുകളിൽ നിന്നാണ് സമർപ്പണം എന്ന പേരു തെരഞ്ഞെടുത്തത്. റോസ് കോമണിലെ സേക്രട്ട് ഹാർട്ട് ഹോസ്പിറ്റലിലെ നഴ്‌സായ ജെർലി ജോസാണ് പേരു നിർദ്ദേശിച്ചത്.

അയർലന്റിലേക്കുള്ള ഒരു വലിയ വിഭാഗം മലയാളികളുടേയും കുടിയേറ്റം സാധ്യമാക്കിയ തൊഴിൽ മേഖലയായ നഴ്‌സിങ് എന്ന തൊഴിലോടുള്ള ആദരസൂചകമായി വേൾഡ് മലയാളി ഫെഡറേഷൻ അയർലന്റ് ഘടകം ഒരുക്കുന്ന സമർപ്പണം 17 എന്ന പരിപാടിയിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സമർപ്പണം 17 ന് മാറ്റു കൂട്ടാൻ മലയാളിയുടെ സ്വകാര്യ അഭിമാനമായ ദേശീയ അവാർഡ് ജേതാവും ഇന്ത്യയിലെ തന്നെ മികച്ച സംഗീതജ്ഞരിൽ ഒരാളുമായ ഔസേപ്പച്ചൻ നയിക്കുന്ന സംഗീത നിശയും ഒരുക്കിയിട്ടുണ്ട്. നഴ്‌സിങ് മേഖലയിൽ കഴിഞ്ഞ 10 വർഷങ്ങൾക്ക് മുകളിൽ ജോലി ചെയ്തുവരുന്നവരുടെ അനുഭവങ്ങളെ ആധാരമാക്കി തയ്യാറാക്കുന്ന ഹ്രസ്വ പ്രബന്ധാവതരണവും നേഴ്‌സിങ് മേഖലയെ ആധാരമാക്കി ഒരുക്കുന്ന ഹ്രസ്വ പ്രഭാഷണങ്ങളും അയർലണ്ടിലെ മികച്ച അവാർഡുകളും ഉന്നത വിദ്യാഭാസത്തിൽ വിജയക്കൊടി പാറിച്ച നേഴ്‌സുമാരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കൽ, ആദ്യമായി അയർലന്റിൽ എത്തിയ നഴ്‌സുമാരെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ അണിയറയിൽ ഒരുക്കുന്നുണ്ട്.

ഈ ഒരു ദിനം അയർലണ്ടിലെ മുഴുവൻ മലയാളികളും ഏറ്റെടുക്കണമെന്നും ഇതിനുവേണ്ട ഉപദേശങ്ങളും,അഭിപ്രായങ്ങളും തുറന്ന മനസ്സോടെ പങ്കുവെയ്ക്കണമെന്നും WMF അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് അയർലന്റിലെ മികച്ച കാറ്ററിങ് യൂണിറ്റുകൾ നടത്തുന്ന ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
[email protected]

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP