Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക പ്രതിസന്ധി; അയർലന്റിലെ പ്രധാന തപാൽ കമ്പനിയായ ആൻ പോസ്റ്റ് 200 പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടുന്നു

സാമ്പത്തിക പ്രതിസന്ധി; അയർലന്റിലെ പ്രധാന തപാൽ കമ്പനിയായ ആൻ പോസ്റ്റ് 200 പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടുന്നു

യർലന്റിലെ പ്രധാന തപാൽ കമ്പനിയായ ആൻ പോസ്റ്റ് 200 ഓളം പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടാനൊരുങ്ങുന്നു.. കമ്പനി ഏറെ നാളായി നേരിടുന്ന സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് 200 ഓളം പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടുന്നത്.

സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി അടച്ച് പൂട്ടലിന് പുറമേ രണ്ട് മൂന്ന് പോസ്റ്റ് ഓഫീസുകൾ ഒന്നാക്കി പ്രവർത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ന്ഷ്ടം നികത്താനായി സ്റ്റാമ്പുകളുടെ വില വർദ്ധിപ്പിച്ചിരുന്നു നിലവിലെ 72 സെന്റിൽ നിന്നും 1 യൂറോയാക്കിയായിരുന്നു വില വർദ്ധിപ്പിച്ചത്.

രാജ്യത്തിന്റെ റൂറൽ പോസ്റ്റ് ഓഫീസുകളാവും അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നവയിൽ അധികവും. ഇതിനെതിരെ കനത്ത വിമർശനവും ഉയർന്നുകഴിഞ്ഞിട്ടുണ്ട്്്. ചില പോസ്റ്റ്് ഓഫീസുകൾല മാറ്റി സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്. എന്നാൽ 2020 ഓടെ ആൻ പോസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മുഴുവനായി കരകയറ്റാനുള്ള പദ്ധതികൾ പൂർണമായും നടപ്പിലാക്കുമെന്നാണ് കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP