Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഫീലിയയുടെ ദുരന്തം ഒഴിയും മുമ്പേ ഭീതിവിതച്ച് ബ്രിയാൻ എത്തുന്നു; പലയിടങ്ങളിലും ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം; കൊടുക്കാറ്റിനപ്പം മഴയും വെള്ളപ്പൊക്കത്തിനും സാധ്യത; ദുരിതം ഒഴിയാതെ അയർലന്റ് ജനത

ഓഫീലിയയുടെ ദുരന്തം ഒഴിയും മുമ്പേ ഭീതിവിതച്ച് ബ്രിയാൻ എത്തുന്നു; പലയിടങ്ങളിലും ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം; കൊടുക്കാറ്റിനപ്പം മഴയും വെള്ളപ്പൊക്കത്തിനും സാധ്യത; ദുരിതം ഒഴിയാതെ അയർലന്റ് ജനത

ഫീലിയ രാജ്യത്ത് വിതച്ച ദുരിതംവിട്ടൊഴിയും മുമ്പ് മറ്റൊരു കൊടുങ്കാറ്റ് കൂടി രാജ്യത്തേക്ക് എത്തുമെന്ന് കാലവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബ്രിയാൻ എന്ന് പേരുള്ള കാറ്റ് രാജ്യമെപ്പാടും ആഞ്ഞുവീശുന്നതിനാൽ പലയിടങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യത്തൊട്ടാകെ യെല്ലോ കാറ്റഗറി മുന്നറിയിപ്പും പ്രഖ്യാപിചിട്ടുണ്ട്.

വെള്ളിയാഴ്‌ച്ച രാത്രിക്ക് ശേഷം മണിക്കൂറിൽ 10 കിമീ വേഗത്തിലുള്ള കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നും വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.ഒഫേലിയ പോലെ തെക്കു പടിഞ്ഞാറൻ മേഖലയിലാണ് ബ്രിയാൻ കൊടുങ്കാറ്റും ആഞ്ഞടിക്കുക.

ഒഫേലിയ വൻനാശം വിതച്ച വെക്‌സ്‌ഫോർഡ്, ക്ലയർ, കോർക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ സ്റ്റാറ്റസ് 2 ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ഇവിടങ്ങളിൽ ശനിയാഴ്ച പുലർച്ചെ അർധരാത്രിവരെ മണിക്കൂറിൽ 110നും 130നു ഇടയിൽ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. മേയോ,ഗോൾവേ തീരങ്ങളിലും ഇതേ മുന്നറിയിപ്പുണ്ട്.. അയർലണ്ടിന്റെ മധ്യമേഖലയിലും കിഴക്കൻ മേഖലയിലും വൈകിട്ടോടെയാകും ബ്രിയാൻ എത്തുകയെന്നാണ് മെറ്റ് ഏറാൻ അറിയിപ്പ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP