Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ശമ്പള വർധന വാഗ്ദാനം ചെയ്ത് കമ്പനി; ബസ് ഐറാൻ അനിശ്ചിത കാല സമയം മാറ്റിവച്ചു

ശമ്പള വർധന വാഗ്ദാനം ചെയ്ത് കമ്പനി; ബസ് ഐറാൻ അനിശ്ചിത കാല സമയം മാറ്റിവച്ചു

ഡബ്ലിൻ: ലക്ഷത്തിലധികം യാത്രക്കാരെ വലച്ചുകൊണ്ട് തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ബസ് ഐറാൻ അനിശ്ചിത കാല സമയം മാറ്റിവച്ചു. ശമ്പള വർധന കമ്പനി ജീവനക്കാർക്ക് വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് സമരം മാറ്റി വച്ചത്.

തിങ്കളാഴ്ച മുതൽ നടത്താനിരുന്ന സമരമാണ് യൂണിയൻ കമ്പനിയുമായുള്ള ധാരണയെ തുടർന്ന് മാറ്റി വച്ചിരിക്കുന്നത്. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനുമായി ചർച്ച നടത്താമെന്നും ജീവനക്കാരുടെ ശമ്പളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന വെട്ടിക്കുറയ്ക്കലുകൾ ഒഴിവാക്കാമെന്നും കമ്പനി ധാരണയായിട്ടുണ്ട്. ശമ്പള വർധനയ്ക്കുള്ള ഫണ്ട് കണ്ടെത്താൻ കമ്പനി ശ്രമിക്കുമെന്നും ഇക്കാര്യത്തിൽ യൂണിയനുമായി ചർച്ച നടത്തുമെന്നുമാണ് ധാരണ.

സമരം മൂലം ഉണ്ടാകാനിടയുള്ള നഷ്ടങ്ങളെ കുറിച്ച് കമ്പനിക്ക് ധാരണയുണ്ടെന്നും അതുകൊണ്ടു തന്നെ ജീവനക്കാരുടെ ആവശ്യങ്ങൾക്ക് വഴങ്ങുകയാണെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP