Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാട്ടർ ബിൽ: 2018 വരെ ഫിക്‌സഡ് ചാർഡ് ഈടാക്കാൻ മന്ത്രിസഭാ തീരുമാനം

വാട്ടർ ബിൽ: 2018 വരെ ഫിക്‌സഡ് ചാർഡ് ഈടാക്കാൻ മന്ത്രിസഭാ തീരുമാനം

ഡബ്ലിൻ: വിവാദത്തിലായിരിക്കുന്ന ഐറീഷ് വാട്ടർ ബില്ലിൽ അവസാനം മന്ത്രിസഭാ തീരുമാനമായി. നിലവിൽ വാട്ടർ ബിൽ നൽകിക്കൊണ്ടിരിക്കുന്ന രീതിയിൽ 2018  വരെ ഫിക്‌സഡ് ചാർജ് നൽകിയാൽ മതിയെന്നാണ് മന്ത്രിസഭാ തീരുമാനം. ഇക്കാലയളവിൽ ഇക്കണോമിക് മാനേജ്‌മെന്റ് കൗൺസിൽ പരിഷ്‌കൃത വാട്ടർ ചാർജ് ബില്ലിൽ സ്വീകരിക്കേണ്ട നടപടികളിൽ അന്തിമ തീരുമാനം കൈക്കൊള്ളും. പ്രധാനമന്ത്രി എൻഡ കെന്നി, ഉപപ്രധാനമന്ത്രി ജോവാൻ ബർട്ടൻ, ഫിനാൻസ് മിനിസ്റ്റർ മൈക്കിൾ നൂനൻ, പബ്ലിക് എക്‌സ്‌പെൻഡിച്ചർ മിനിസ്റ്റർ ബ്രെൻഡൻ ഹൗളിൻ എന്നിവരാണ് ഇക്കണോമിക് മാനേജ്‌മെന്റിൽ അംഗങ്ങളായിട്ടുള്ളത്.

നിലവിലുള്ളതുപോലെ വാട്ടർ ബിൽ 2018 വരെ ഫ്‌ലാറ്റ് റേറ്റിൽ നൽകിക്കഴിയുമ്പോൾ മീറ്ററിങ് സംവിധാനം അടുത്ത സർക്കാരിന്റെ ഉത്തരവാദിത്വമായി മാറുമെന്നും വാട്ടർ മീറ്ററിങ് അടുത്ത ജനറൽ ഇലക്ഷനിൽ ചൂടുള്ള വിഷയമായി മാറുമെന്നുമാണ് സർക്കാർ കരുതുന്നത്. 2016-ലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 2018 വരെ ഫിക്‌സഡ് ചാർജ് രീതി തുടരുകയാണെങ്കിൽ പുതുതായി ഏർപ്പെടുത്താൻ പോകുന്ന മീറ്ററിങ് സംവിധാനത്തോട് ജനങ്ങൾ മാനസികമായി പൊരുത്തപ്പെടാൻ സമയം ഏറെ ലഭിക്കുമെന്നും പിന്നീട് മീറ്റർ സംവിധാനം ഏർപ്പെടുത്താൻ എളുപ്പമാണെന്നുമാണ് അധികൃതർ കരുതുന്നത്.

വാട്ടർ ബിൽ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞ അവസ്ഥയിലാണ് അടുത്ത മൂന്നു വർഷത്തേക്ക് കൂടി ഫിക്‌സഡ് ചാർജ് നൽകിയാൽ മതിയെന്ന തീരമാനം വന്നിരിക്കുന്നത്. വാട്ടർ ബില്ലിന് 300 യൂറോ കാപ് ഏർപ്പെടുത്തുമെന്നും നാലു പേരടുങ്ങുന്ന കുടുംബത്തിന് വാട്ടർ ബിൽ 200 യൂറോയിൽ താഴെയായിരിക്കുമെന്നും മറ്റും ഇതിനിടെ റിപ്പോർട്ടുകൾ വന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP