Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രെക്‌സിറ്റ് ഇഫക്ട് അയർലണ്ടിലും; രാജ്യത്ത് പലവ്യഞ്ജനങ്ങളുടെ വില ഇടിയുന്നു; പൗണ്ട് വിലയിലുണ്ടാകുന്ന ഇടിവ് പ്രതിഫലിച്ചത് ഗ്രോസറി മാർക്കറ്റിൽ

ബ്രെക്‌സിറ്റ് ഇഫക്ട് അയർലണ്ടിലും; രാജ്യത്ത് പലവ്യഞ്ജനങ്ങളുടെ വില ഇടിയുന്നു; പൗണ്ട് വിലയിലുണ്ടാകുന്ന ഇടിവ് പ്രതിഫലിച്ചത് ഗ്രോസറി മാർക്കറ്റിൽ

ഡബ്ലിൻ: രണ്ടു വർഷത്തിൽ ആദ്യമായി രാജ്യത്ത് പലവ്യഞ്ജനങ്ങളുടെ വിലയിൽ ഇടിവു രേഖപ്പെടുത്തി. ബ്രെക്‌സിറ്റിന്റെ അനന്തരഫലമാണിതെന്നാണ് വിലയിരുത്തുന്നത്. ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടതോടെ പൗണ്ട് വിലയിലുണ്ടായ ഇടിവ് മൂലമാണ് അയർലണ്ടിലും ഗ്രോസറി വിലയിൽ ഇടിവിന് കാരണമായിരിക്കുന്നത്. യുകെയിൽ നിന്നാണ് അയർലണ്ടിലേക്ക് ഗ്രോസറി ഇറക്കുമതി ചെയ്യുന്നത്. പൗണ്ട് ദുർബലപ്പെട്ടതോടെ അതിന്റെ ഗുണം അയർലണ്ടിലും പ്രതിഫലിക്കുകയാണെന്നാണ് വിലയിരുത്തുന്നത്.

മാർച്ച് 26 വരെയുള്ള 12 ആഴ്ചത്തെ കണക്കു പ്രകാരം ഐറീഷ് ഗ്രോസറി മാർക്കറ്റിൽ ഒരു വർഷം കൊണ്ട് 0.2 ശതമാനം വിലയിടിവാണ് ഉണ്ടായിരിക്കുന്നതെന്ന് കാൻടാർ വേൾഡ്പാനൽ അയർലണ്ട് വ്യക്തമാക്കുന്നു. 2015 മെയ്‌ മാസത്തിനു ശേഷം ആദ്യമായാണ് ഗ്രോസറി വിലയിൽ ഇടിവുണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഐറീഷ് ജനതയ്ക്ക് ഈയിനത്തിൽ ചെറിയ ലാഭം ഉണ്ടാക്കാൻ പറ്റുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഗ്രോസറി ഐറ്റങ്ങൾക്ക് വില കുറഞ്ഞതു കൂടാതെ സൂപ്പർമാർക്കറ്റുകളിൽ കച്ചവടവും വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 0.7 ശതമാനം കച്ചവടമാണ് സൂപ്പർമാർക്കറ്റുകൾക്ക് ഉണ്ടായിട്ടുള്ളത്. ഗ്രോസറി സാധനങ്ങൾക്ക് വിലകുറഞ്ഞതോടെ ഇത്തവണ ഈസ്റ്റർ കൂടുതൽ ആഘോഷകരമാക്കാനുള്ള ഒരുക്കത്തിലാണ് ഐറീഷ് ജനത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP