Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടുവാടക നിരക്ക് മുകളിലേക്ക്: വിദ്യാർത്ഥികൾക്കു താമസസ്ഥലം കീറാമുട്ടിയാകുന്നു

വീട്ടുവാടക നിരക്ക് മുകളിലേക്ക്: വിദ്യാർത്ഥികൾക്കു താമസസ്ഥലം കീറാമുട്ടിയാകുന്നു

ഡബ്ലിൻ: രാജ്യത്ത് നേരിടുന്ന ഹൗസിങ് പ്രതിസന്ധി വിദ്യാർത്ഥികളേയും വലയ്ക്കുന്നു. കോളേജ് വിദ്യാർത്ഥികൾക്ക് വീടു വാടകയ്ക്ക് ലഭിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധി നാൾക്കു തോറും വർധിക്കുന്ന അവസ്ഥയാണിപ്പോൾ. വാടക വീടുകളുടെ ദൗർലഭ്യവും വീട്ടുടമസ്ഥർ 12 മാസത്തെ ലീസ് ആവശ്യപ്പെടുന്നതും വിദ്യാർത്ഥികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

വൻ സിറ്റികളിലും ടൗണുകളിലും ഹൗസിങ് പ്രതിസന്ധി തുടരുകയാണ്. യൂണിവേഴ്‌സിറ്റികളും മറ്റു കോളേജുകളും സ്ഥിതി ചെയ്യുന്ന മേഖലകളിൽ പ്രത്യേകിച്ചും ഈ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പഠിക്കാനെത്തുന്ന കുട്ടികളെ വീട്ടുടമസ്ഥർ പിഴിയുന്ന അവസ്ഥയാണ് നേരിടേണ്ടി വരുന്നത്. വാടകയിനത്തിൽ വിദ്യാർത്ഥികൾക്കു നൽകേണ്ടി വരുന്ന തുക ഒരു വർഷം കൊണ്ട് കുത്തനെ ഉയർന്നിരിക്കുകയാണ്. ഡബ്ലിൻ, ഗാൽവേ, മേമൂത്ത് എന്നിവിടങ്ങളിലാണ് വാടകയിനത്തിൽ വൻ വർധന നേരിട്ടിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള ഇടം നേരത്തെ തന്നെ ബുക്ക് ചെയ്യാനാണ് അധികൃതരും നിർദേശിക്കുന്നത്. താമസസ്ഥലം നേരത്തെ കണ്ടെത്തിയിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് പിന്നീട് അത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. വിദ്യാർത്ഥികൾക്ക് ശരാശരി 1000 യൂറോ ഒരു മാസത്തെ വാടകയിനത്തിൽ ഡബ്ലിനിലും മറ്റും ചെലവാക്കേണ്ട ഗതികേടും ചിലപ്പോൾ വന്നുചേരുന്നുമുണ്ട്. ഡബ്ലിനു സമീപത്ത് ഡോർസെറ്റ് പോയിന്റിൽ ഓരോ വർഷവും വിദ്യാർത്ഥികൾക്ക് 9635 യൂറോ മുതൽ 12,259 യൂറോ വരെയാണ് താമസച്ചെലവിലാണ് നൽകേണ്ടി വരുന്നത്. ഇത് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലും അധികമാണ്. അയർലണ്ടിലേക്ക് വിദേശി വിദ്യാർത്ഥികളുടെ ഒഴുക്ക് വർധിച്ചതോടെ വീടു വാടകയ്ക്ക് ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായി തീരുകയും ചെയ്തിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP