Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഹന ഇൻഷ്വറൻസ് പ്രീമിയത്തിൽ വൻ വർധന; ഉയർന്ന ഇൻഷ്വറൻസ് പ്രീമിയം തുക വാഹനഉടമകളുടെ പോക്കറ്റ് കാലിയാക്കുന്നു

വാഹന ഇൻഷ്വറൻസ് പ്രീമിയത്തിൽ വൻ വർധന; ഉയർന്ന ഇൻഷ്വറൻസ് പ്രീമിയം തുക വാഹനഉടമകളുടെ പോക്കറ്റ് കാലിയാക്കുന്നു

ഡബ്ലിൻ: അടിക്കടി വർധിച്ചുകൊണ്ടിരിക്കുന്ന വാഹന ഇൻഷ്വറൻസ് ചെലവുകൾ രാജ്യത്തെ വാഹനഉടമകളുടെ നട്ടെല്ലൊടിക്കുന്നു. പെട്രോൾ വിലയിൽ കുറവുണ്ടായിട്ടും ഇൻഷ്വറൻസ് പ്രീമിയത്തിൽ വൻ വർധനയുണ്ടായതിനാൽ ആയിനത്തിൽ യാതൊരു പണം മിച്ചം പിടിക്കാൻ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തുന്നത്. പത്തു വർഷത്തിലെ ഏറ്റവും വലിയ മോട്ടോർ ഇൻഷ്വറൻസ് വർധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മോട്ടോർ ഇൻഷ്വറൻസ് പ്രീമിയത്തിൽ 20 ശതമാനത്തോളം വർധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഈ മേഖലയിൽ നടത്തിയ സർവേയിൽ വ്യക്തമായിരിക്കുന്നത്. പെട്രോൾ വില ഗണ്യമായി കുറഞ്ഞിട്ടും യാതൊരു വിധത്തിലുമുള്ള സമ്പാദ്യം വാഹനഉടമകൾക്ക് സാധിക്കാതെ വരുന്നത് വാഹന ഇൻഷ്വറൻസിൽ ഇത്രയധികം വർധനയുണ്ടായതാണ്.

അതേസമയം ഏറെ ക്ലെയിമുകൾ വരുന്നതിനാൽ ഇൻഷ്വറൻസ് പ്രീമിയം വർധിപ്പിക്കാതെ തരമില്ലെന്നാണ് ഇൻഷ്വറൻസ് കമ്പനികൾ വ്യക്തമാക്കുന്നത്. കോടതി ഉത്തരവിന്റേയും മറ്റും ബലത്തിൽ ഏറെ ക്ലെയിമുകളാണ് വാഹനഉടമകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ക്ലെയിമുകൾ പാസാക്കണമെങ്കിൽ പ്രീമിയം തുക വർധിപ്പിക്കാതെ പറ്റില്ലെന്ന് കമ്പനികളും വ്യക്തമാക്കുന്നു.

15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇനി മുതൽ ഇൻഷ്വറൻസ് നൽകില്ലെന്ന് രാജ്യത്ത് മുമ്പന്തിയിൽ നിൽക്കുന്ന രണ്ട് വൻ ഇൻഷ്വറൻസ് കമ്പനികളായ അവിവയും അലിയൻസും പ്രഖ്യാപിച്ചിരുന്നു. എൻസിടി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും അവയ്ക്ക് ഇൻഷ്വറൻസ് കവറേജ് നൽകില്ലെന്നാണ് കമ്പനികൾ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഇൻഷ്വറൻസ് പ്രീമിയം വർധനയാണ് ഒരു വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്. ഇതേ പ്രവണത അടുത്ത വർഷത്തേക്കും നീളാനാണ് സാധ്യത.  അതുകൊണ്ടു തന്നെ 2016ലും വൻ തുക തന്നെ പ്രീമിയം ഇനത്തിൽ വാഹന ഉടമകൾക്ക് അടയ്‌ക്കേണ്ടതായി വരുമെന്നാണ് റിപ്പോർട്ട്.

ഇൻഷ്വറൻസ് പ്രീമിയം തുക ഇത്തരത്തിൽ റോക്കറ്റു പോലെ ഉയരുന്നതിന് തടയിടാൻ സർക്കാർ മുന്നോട്ടു വരണമെന്ന് കൺസ്യൂമർ അസോസിയേഷൻ ഓഫ് അയർലണ്ട് (സിഐഎ) ആവശ്യപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP