Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ലിനിൽ മരിച്ച മലയാളി ബാലൻ കെവിന് നാളെ മലയാളി സമൂഹം അന്ത്യയാത്രയൊരുക്കും; ആദാരാഞ്ജലി അർപ്പിക്കാൻ എത്തുന്നത് നിരവധി പേർ; ദുഃഖം ഉള്ളിലൊതുക്കി മാതാപിതാക്കളും

ഡബ്ലിനിൽ മരിച്ച മലയാളി ബാലൻ കെവിന് നാളെ മലയാളി സമൂഹം അന്ത്യയാത്രയൊരുക്കും; ആദാരാഞ്ജലി അർപ്പിക്കാൻ എത്തുന്നത് നിരവധി പേർ; ദുഃഖം ഉള്ളിലൊതുക്കി മാതാപിതാക്കളും

മജു പേക്കൽ

ഡബ്ലിൻ: ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം തിങ്കളാഴ്‌ച്ച ദൈവസന്നിധിയിലേക്ക് പോയ മലയാളി ബാലന് നാളെ മലയാളി സമൂഹം അന്ത്യയാത്ര നല്കും. പിറവം ഇടയാർ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകൻ കെവിൻ ഷിജിയുടെ സംസ്‌കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11 മണിക്ക് സിറ്റി വെസ്റ്റ് സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്ലെസ്ഡ് വെർജിൻ മേരി(സെന്റ് മേരീസ്) പള്ളിയിൽ നടത്തപ്പെടും.

ഇന്ന് വൈകുന്നേരം വരെ കെവിന് ആദാരാഞ്ജലി അർപ്പിക്കാനയി സൗകര്യം ഒരുക്കിയിട്ടുണ്ട്. നിരവധി പേരണ് കെവിനെ ഒരു നോ്ക്ക് കാണാനായിതാല സ്‌ക്വയറിന് സമീപമുള്ള (ടോപ്പാസിന് അടുത്തുള്ള) Mcelroy funeral home tallaght ൽ എത്തുന്നത്.

കഴിഞ്ഞ 7 മാസമായി ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തി വരികയായിരുന്നുസാഗർട്ടിലെ സെന്റ്.മേരീസ് സ്‌കൂളിലെ 5 ക്ലാസ് വിദ്യാർത്ഥിയാണ് കെവിൻകഴിഞ്ഞ വർഷം ജൂലൈ മാസം 14 നാണ് കെവിനെ താല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നാട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് കെവിന് പനി ബാധിച്ചത്.പനി മൂർച്ഛിച്ചതിനെ തുടർന്ന് ആദ്യം താലാ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രോഗം വഷളാവുകയായിരുന്നു.എന്നാൽ എന്താണ് യഥാർത്ഥ കാരണമെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് ആദ്യഘട്ടത്തിൽ സാധിച്ചില്ല.

ബോധക്ഷയം സംഭവിച്ചതിനെ തുടർന്ന് കെവിനെ ജീവൻ രക്ഷാ ഉപകരണങ്ങളോടെ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റി.അവിടെ വച്ച് കുട്ടിയുടെ തലച്ചോറിൽ അപസ്മാരം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ഡോക്ടർമാർ കെവിന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു.അപൂർവമായി ഈ പ്രായത്തിലുള്ള കുട്ടികളിൽ തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥയിലൂടെയാണ് കെവിൻ കടന്നു പോയത്. പൂർണ്ണമായും കുട്ടിയുടെ ജീവൻ കൃത്തൃമമായി നിലനിർത്തുക എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP