Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യമെമ്പാടുമായി സ്‌കൂൾ ഫൈനൽ പരീക്ഷയ്‌ക്കൊരുങ്ങുന്നത് ഒരു ലക്ഷത്തിലധികം കുട്ടികൾ; നൂറോളം മലയാളികുട്ടികളും പരീക്ഷാ ചൂടിൽ; ലിവിങ് സെർട്ട് ജൂനിയർ പരീക്ഷകൾക്ക് ഇന്ന് തുടക്കം

രാജ്യമെമ്പാടുമായി സ്‌കൂൾ ഫൈനൽ പരീക്ഷയ്‌ക്കൊരുങ്ങുന്നത് ഒരു ലക്ഷത്തിലധികം കുട്ടികൾ; നൂറോളം മലയാളികുട്ടികളും പരീക്ഷാ ചൂടിൽ; ലിവിങ് സെർട്ട് ജൂനിയർ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഡബ്ലിൻ: അയർലണ്ടിലെമ്പാടമായി സ്‌കൂൾ ഫൈനൽ പരീക്ഷയ്‌ക്കൊരുങ്ങുന്നത് ഒരു ലക്ഷത്തിലധികം കുട്ടികൾ ആണ് തയ്യാറെടുക്കുന്നത്. ഇതിൽ നൂറോളം മലയാളി കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്.

ലിവിങ് സെർട്ട്,ജൂനിയർ സെർട്ട് പരീക്ഷകൾക്കായി രാജ്യത്തെമ്പാടുമുള്ള ഒരു ലക്ഷത്തി ഇരുപതിനായിരം വിദ്യാർത്ഥികളാണ് തയ്യാറെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പരീക്ഷകളിൽ ഇന്ന് ഇംഗ്ലീഷിന്റെ പരീക്ഷയാണ് നടത്തപ്പെടുക.രാജ്യത്തെമ്പാടുമുള്ള 5223 പരീക്ഷാസെന്ററുകളിൽ സുഗമമായ പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ലിവിങ് സെർട്ടിന്റെ ഗ്രേഡിങ് സബ്രദായം കഴിഞ്ഞ വർഷം മാറ്റിയിരുന്നത് ഗുണകരമാണെന്നാണ് കണ്ടെത്തൽ.എ1,ബി1 എന്ന രീതിയിൽ തിരിച്ചിരുന്ന പഴയ സമ്പ്രദായം എട്ടു വിഭാഗങ്ങളിലുള്ള ഗ്രേഡുകളിലായാണ് നവീകരിച്ചത്.

ഓഗസ്റ്റ് 15 ന് ലിവിങ് സെർട്ട് റിസൾട്ടും,സെപ്റ്റംബർ രണ്ടാം വാരത്തോടെ ജൂനിയർ സെർട്ട് റിസൾട്ടും പുറത്തുവരും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP