Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ മാർഗം കണ്ടെത്തിയില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് അയർലന്റ് നഴ്‌സുമാർ വീണ്ടും രംഗത്ത്; ആശുപത്രികളിലെ നരകയാതനയ്‌ക്കെതിരെ പ്രതിഷേധം ചൂടുപിടിക്കുന്നു

നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ മാർഗം കണ്ടെത്തിയില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് അയർലന്റ് നഴ്‌സുമാർ വീണ്ടും രംഗത്ത്; ആശുപത്രികളിലെ നരകയാതനയ്‌ക്കെതിരെ പ്രതിഷേധം ചൂടുപിടിക്കുന്നു

രാജ്യത്തെ ആശുപത്രികളിൽ രോഗികളെക്കൊണ്ട് നിറയുമ്പോഴും ആവശ്യത്തിന് നഴ്‌സുമാരില്ലാതെ വലയുന്ന പ്രശ്‌നത്തിന് പരിഹാരം തേടി നഴ്‌സുമാർ വീണ്ടും രംഗത്തെത്തുന്നു. നഴ്‌സുമാരുടെ അഭാവം കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന അവസാനഘട്ട മുന്നറിയിപ്പും നഴ്‌സുമാർ നല്കികഴിഞ്ഞു.

സമരവും ജോലിബഹിഷ്ടകരണവുമടക്കമുള്ള പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാവുമെന്ന് ഐറിഷ് നേഴ്സ്സ് ആൻഡ് മിഡൈ്വഫ്‌സ് ഓർഗനൈസേഷൻ പറയുമ്പോഴും അവസാനഘട്ട തീരുമാനമം എടുക്കാൻ എച്ച്എസ്ഇയ്ക്ക് ഈ മാസം അവസാനം വരെ യൂണിയൻ സമയം നല്കിയിട്ടുണ്ട്.

രോഗികളുടെ എണ്ണം കൂടുമ്പോൾ ആശുപത്രികളിൽ രോഗികൾക്ക് ബെഡ്ഡ് കിട്ടാത്ത അവസ്ഥയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലരും ട്രോളികളിലാണ് ചികിത്സ തേടുന്നത്. ഇതിനു പുറമെ മണിക്കൂറുകളോളം കാത്തിരിപ്പും വേണ്ടിവരുന്നുണ്ട്.

എന്തായാലും ഈ മാസം അവസാനത്തോടെ എച്ച്എസ്ഇ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നഴ്‌സുമാർ സമരംപ്രഖ്യാപിച്ച് രംഗത്തിറങ്ങും. ഇതോടെ രാജ്യത്തെ ആശുപത്രികളിൽ വീണ്ടും പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP