Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്ടർ മീറ്റർ സ്ഥാപിക്കുന്നത് തടയുന്നതിൽ നിന്ന് പിന്മാറില്ലെന്ന് പ്രതിഷേധക്കാർ; തീരുമാനത്തിൽ ഉറച്ച് ഐറീഷ് വാട്ടർ

വാട്ടർ മീറ്റർ സ്ഥാപിക്കുന്നത് തടയുന്നതിൽ നിന്ന് പിന്മാറില്ലെന്ന് പ്രതിഷേധക്കാർ; തീരുമാനത്തിൽ ഉറച്ച് ഐറീഷ് വാട്ടർ

ഡബ്ലിൻ: കത്തി നിൽക്കുന്ന വാട്ടർ ചാർജ് പ്രതിഷേധത്തിനിടെ വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നത് തടയുമെന്ന് പ്രതിഷേധക്കാർ തീരുമാനിച്ചു.
വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നത് തടയരുത് എന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് പ്രതിഷേധക്കാർ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വാട്ടർ മീറ്ററുകൾ സ്ഥാപിക്കാനെത്തിയ ജോലിക്കാരെ പ്രതിഷേധക്കാർ തടഞ്ഞത് നേരത്തെ വ്യാപകമായ അക്രമങ്ങൾക്ക് വഴി തെളിച്ചു.

വാട്ടർ ചാർജ് വർധനയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് വാട്ടർ മീറ്ററുകൾ ഘടിപ്പിക്കുന്നതിൽ നിന്ന് കമ്പനികൾ പിന്മാറിയിരിക്കുകയായിരുന്നു. മാസങ്ങളായി വാട്ടർ മീറ്ററുകൾ ഘടിപ്പിക്കാൻ തയ്യാറെടുക്കുമ്പോഴൊക്കെ കോൺട്രാക്ടർമാർക്ക് പൊതുജനങ്ങളിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വരുന്നു. എന്നാൽ വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നു തന്നെയാണ് ഐറീഷ് വാട്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. 450,000 വാട്ടർ മീറ്ററുകൾ  ഈ വർഷം അവസാനത്തോടെ സ്ഥാപിക്കാനാണ് ഐറീഷ് വാട്ടർ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ പ്രാദേശിക നിവാസികളിൽ നിന്നുള്ള എതിർപ്പു മൂലം വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്ന ജോലിയിൽ തടസം നേരിട്ടിട്ടുണ്ടെന്ന് കോൺട്രാക്ടർമാർ സമ്മതിച്ചിട്ടുണ്ട്.  അതേസമയം പ്രതിഷേധക്കാർക്കിടയിൽ വാട്ടർ മീറ്റർ സ്ഥാപിക്കുന്നതിനെതിരേ ശക്തമായ കാമ്പയിൻ ആണ് നടന്നുവരുന്നത്. വാട്ടർ മീറ്റർ സ്ഥാപിക്കാൻ ജോലിക്കാർ എത്തിയിട്ടുണ്ടോ എന്ന്  അതിരാവിലെ എഴുന്നേറ്റ് എഴുന്നേറ്റ് പരിശോധനയും മറ്റും നിലവിൽ വന്നിട്ടുണ്ട്. വാട്ടർ മീറ്റർ സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലുടൻ അത് അറിയിക്കുന്നതിനായി ടെക്‌സ്റ്റ് മെസേജ് അയയക്കുന്നതിനായി ഫോൺ ട്രീസ് പോലെയുള്ള സംവിധാനം പ്രാബല്യത്തിലായിട്ടുണ്ട്. കൂടാതെ ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളും സജീവമായിട്ടുണ്ട്.

2016 ആകുമ്പോഴേയ്ക്കും 1.1 മില്യൺ വാട്ടർ മീറ്ററുകൾ സ്ഥാപിക്കുമെന്നാണ് ഐറീഷ് വാട്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക വീടുകളിലും വാട്ടർ മീറ്റർ വരും. ലീക്കുകൾ പെട്ടെന്ന് കണ്ടുപിടിക്കുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനും വാട്ടർ മീറ്ററുകൾ ഏറെ ഗുണകരമാകുമെന്നാണ് കമ്പനി വക്താക്കൾ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP