Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭച്ഛിദ്രത്തിനെതിരെ ഇന്ന് പതിനായിരങ്ങൾ തെരുവിലിറങ്ങും; ജീവന്റെ സംരക്ഷണമാവശ്യപ്പെട്ടുള്ള പ്രൊലൈഫ് റാലി ഇന്ന് ഡബ്ലിനിൽ; ഇന്ത്യക്കാരുൾപ്പെട്ട മലയാളി സമൂഹവും പിന്തുണയുമായെത്തും

ഗർഭച്ഛിദ്രത്തിനെതിരെ ഇന്ന് പതിനായിരങ്ങൾ തെരുവിലിറങ്ങും; ജീവന്റെ സംരക്ഷണമാവശ്യപ്പെട്ടുള്ള പ്രൊലൈഫ് റാലി ഇന്ന് ഡബ്ലിനിൽ; ഇന്ത്യക്കാരുൾപ്പെട്ട മലയാളി സമൂഹവും പിന്തുണയുമായെത്തും

2013 ൽ ഇന്ത്യൻ യുവതി സവിതാ ഹാലപ്പനവരുടെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് അയർലണ്ടിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയത്. എന്നാൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ അബോർഷൻ അനുവദിച്ചെങ്കിലും, അതിലുപരിയായി വ്യാപകാടിസ്ഥാനത്തിൽ അബോർഷൻ നടത്തുവാൻ സർക്കാരും തയ്യാറിയിരുന്നില്ല. എന്നാൽ അന്ന് മുതൽ ഗർഭഛിദ്രത്തിന് കൂടുതൽ പ്രചാരണം നൽകിയതോടെ ഇക്കാര്യത്തിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ഉദാരമാക്കണമെന്ന ആവശ്യവും ഉയരുകയാണ്. ഇപ്പോഴിതാ ഇതിനെതിരെ പതിനായിരങ്ങൾ ഇന്ന് തെരുവിലിറങ്ങുകയാണ്.

ഭ്രൂണഹത്യ ഒഴിവാക്കാനുള്ള ആഹ്വാനവുമായി പതിനായിരങ്ങൾ അണി നിരക്കുന്ന ഓൾ അയർലണ്ട് റാലിയും സമ്മേളനവും ഇന്ന് ഉച്ചയ്ക്ക് ഡബ്ലിനിൽ നടത്തപ്പെടും. അയർലണ്ടിലെ മലയാളി സമൂഹത്തിൽ നിന്നുള്ള നൂറുകണക്കിന് പേരും റാലിക്കുള്ള തയ്യാറെടുപ്പിലാണ്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ പ്രത്യേക വാഹനങ്ങളിലായാണ് ഡബ്ലിനിലെത്തുക

അമ്മയുടെ ഉദരത്തിൽ കുഞ്ഞ് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതാണ് എട്ടാം ഭേദഗതി. ഈ വിഷയത്തിലെ ഹിത പരിശോധന അടുത്ത വർഷം നടക്കാനിരിക്കെയാണ്. അയർലണ്ടിൽ നടന്ന 1983ലെ ഹിതപരിശോധന മാതാവിന്റേയും ഗർഭസ്ഥ ശിശുവിന്റേയും ജീവന് ഒരേ അവകാശം ഉറപ്പാക്കുന്നു. കത്തോലിക്കാ ഭൂരിപക്ഷരാജ്യമായ അയർലണ്ടിൽമാതാവിന്റെ ജീവന് ഭീഷണിയാവാത്ത ഒരു സാഹചര്യത്തിലും ഗർഭഛിദ്രം നടത്തുന്നതിനെ അത് കർശനമായി നിരോധിച്ചിട്ടുണ്ട്.

ഒരിക്കൽ കൂടി ഗർഭച്ചിദ്ര നയം നടപ്പാക്കിയേക്കും എന്ന് സൂചന നല്കുന്ന ഐറിഷ് സർക്കാരിനുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ റാലി നിലവിൽ 14 വർഷം തടവാണ് അബോർഷൻ ചെയ്യുന്നവർക്ക് അയർലണ്ടിൽ നൽകുന്ന ശിക്ഷ. ഡബ്ലിനിലെ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടാണ് ജീവിതത്തെ സ്‌നേഹിക്കണമെന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ഈ റാലി സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP