Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലേബർ കോടതി നിർദ്ദേശിച്ച 1.15 ശതമാനം വേതനവർദ്ധനവിനെ തള്ളി റെയിൽ ഡ്രൈവർമാർ; ഭൂരിപക്ഷം ആളുകളും നിർദ്ദേശത്തെ എതിർത്തതോടെ വീണ്ടും ട്രെയിൻ സമരത്തിന് സാധ്യത

ലേബർ കോടതി നിർദ്ദേശിച്ച 1.15 ശതമാനം വേതനവർദ്ധനവിനെ തള്ളി റെയിൽ ഡ്രൈവർമാർ; ഭൂരിപക്ഷം ആളുകളും നിർദ്ദേശത്തെ എതിർത്തതോടെ വീണ്ടും ട്രെയിൻ സമരത്തിന് സാധ്യത

ലേബർ കോടതി നിർദ്ദേശിച്ച 1.15 ശതമാനം വേതനവർദ്ധനവിനെ ട്രെയിൻ ഡ്രൈവർമാർ എതിർത്തതോടെ വീണ്ടുമൊരു സമരത്തിന് വഴിയൊരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന വോട്ടിങിലാണ് നാഷണൽ ബസ് ആൻഡ് റെയിൻ യൂണിയനും എസ്‌ഐപിടിയും നിർദ്ദേശത്തെ എതിർത്ത് വോട്ട് ചെയ്തത്. 93 ശതമാനം നടന്ന വോട്ടിങിൽ 83 ശതമാനം പേരും എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ് വീണ്ടും സമരഭീഷണി നേരിടുന്നത്.

ശമ്പളവർദ്ധനവ് കൂടാതെ നിരവധി പ്രശ്‌നങ്ങളാണ് യൂണിയൻ മുന്നോട്ട് വക്കുന്നത്. പുതിയ ഡ്രൈവർമാർക്ക് വേണ്ട പരിശിലനവും, ക്രിസ്തുമസ് മുമ്പ് എല്ലാവർക്കും 500 യൂറോയുടെ വൗച്ചർ നല്കുന്നതുമെല്ലാം ചർച്ചയിൽ പരിഗണന ഉണ്ടാവതെ നില്ക്കുന്ന വിഷയങ്ങളാണ്. 500 യൂറോയുടെ വൗച്ചറിൽ ഡ്രൈവർമാർ പിന്തുണയ്ക്കുന്നില്ല.

3.75 ശതമാനം ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട്് റെയിൽവേ ജിവനക്കാർ നവംബറിൽ സമരം നടത്തിയിരുന്നു.റെയിൽവേയും യൂണിയനും തമ്മിൽ തുടർച്ചയായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു അന്ന് സമരം നടത്തിയത്,

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP