Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിസ്തുമസ് സീസണിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന റയാൻ എയർ യാത്രക്കാർക്ക് യാത്രാ തടസ്സം ഉണ്ടാകില്ല; ഈ ആഴ്‌ച്ച നടത്താനിരുന്ന പൈലറ്റുമാരുടെ സമരം പിൻവലിച്ചു; സമരം വേണ്ടെന്ന് വച്ചത് ചർച്ചയെ തുടർന്ന്

ക്രിസ്തുമസ് സീസണിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന റയാൻ എയർ യാത്രക്കാർക്ക് യാത്രാ തടസ്സം ഉണ്ടാകില്ല; ഈ ആഴ്‌ച്ച നടത്താനിരുന്ന പൈലറ്റുമാരുടെ സമരം പിൻവലിച്ചു; സമരം വേണ്ടെന്ന് വച്ചത് ചർച്ചയെ തുടർന്ന്

ബുധനാഴ്‌ച്ച നടത്താനിരുന്ന റയാൻ എയർ പൈലറ്റ് മാരുടെ സമരം ചർച്ചയെ തുടർന്ന് പിൻവലിച്ചു. ഇതോടെ ക്രിസ്തുമസ് സീസണിൽ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് യാത്രതടസ്സം ഉണ്ടാകില്ലെന്ന് ആശ്വസിക്കാം. റയാൻ എയർ മാനേജ്‌മെന്റും യൂണിയനും തമ്മിൽ ചർച്ചയിൽ അനുകൂല തീരുമാനം കൈക്കൊണ്ടതാണ് പൈലറ്റുമാർ സമരം പിൻവലിക്കാൻ കാരണം.

റൈൻ എയറിന്റെ ഡബ്ലിൻ പൈലറ്റുമാരെ കൂടാതെ പോർച്ചുഗൽ പൈലറ്റുമാരും സമര രംഗത്ത് ഇറങ്ങിയിരുന്നു. ഇതും ഒത്തു തീർപ്പിലെത്തിയതായാണ് റിപ്പോർട്ടുകൾ. പൈലറ്റ് യൂണിയനും റൈൻ എയറും തമ്മിൽ ചൊവ്വാഴ്ച വീണ്ടും ചർച്ചകൾ നടത്തും. തിരക്കേറിയ ഡബ്ലിൻ സർവീസുകളിൽ യാത്ര തടസപ്പെടുന്നത് റൈൻ എയറിനെതിരെ ജനവികാരം രൂക്ഷമാക്കിയിരുന്നു.

ഇനി നടക്കാനിരിക്കുന്ന ചർച്ചയിൽ ശമ്പളം, ജോലി സമയം തുടങ്ങിയ വിഷയങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൈലറ്റ് യൂണിയന്റെ നേതാക്കൾ അറിയിച്ചു. ഒത്തുതീർപ്പുകൾക്ക് റൈൻ എയർ തയ്യാറാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP